Top

യുക്രൈനെ 'ചെറുമീനാക്കി' പുടിൻ; പ്രതിരോധത്തിൽ കൊല്ലപ്പെട്ടത് ഏഴ് സൈനിക ജനറലുകൾ, ചതിച്ചത് രഹസ്യാന്വേഷണം

പാശ്ചാത്യ രാജ്യങ്ങളെ പോലും അമ്പരപ്പിക്കുന്ന പ്രതിരോധമാണ് യുക്രൈൻ ഇപ്പോൾ നടത്തുന്നത്

26 March 2022 9:36 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുക്രൈനെ ചെറുമീനാക്കി പുടിൻ; പ്രതിരോധത്തിൽ കൊല്ലപ്പെട്ടത് ഏഴ് സൈനിക ജനറലുകൾ, ചതിച്ചത് രഹസ്യാന്വേഷണം
X

യുക്രൈൻ അധിനിവേഷം തുടരുന്നതിനിടെ ഏഴ് റഷ്യൻ ജനറലുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പശ്ചാത്യ പ്രതിരോധ വിദ​ഗദ്ധരാണ് ഇതു സംബന്ധിച്ച നിരീക്ഷണം പങ്കുവെച്ചിരിക്കുന്നത്. റഷ്യയുടെ 49 കമ്പൈയ്ൻഡ് ആംസ് ആർമി കമാൻഡർ ലഫ്. ജനറൽ യാക്കോവ് റെസൻസ്‌റ്റേവ് ഏറ്റവും ഒടുവിൽ യുക്രൈൻ കൊലപ്പെടുത്തിയത്. കീവിലെ ഉൾപ്പെടയുള്ള നീക്കങ്ങൾ ശക്തമായി പ്രതിരോധിച്ച യുക്രൈന്റെ പ്രത്യേക ഓപ്പറേഷനുകളിലാണ് റഷ്യൻ ഉന്നതർ കൊല്ലപ്പെട്ടതെന്നാണ് സൂചന.

പ്രത്യേക പരിശീലനം ലഭിച്ച സ്നൈപ്പർമാർ റഷ്യൻ സൈനിക ക്യാംപുകളെ ആക്രമിക്കാൻ യുക്രൈൻ നിയോ​ഗിച്ചിരുന്നു. സെലൻസ്കിയുടെ അഭ്യർത്ഥന പ്രകാരം വിവിധ രാജ്യങ്ങൾ വഴി നിരവധി പേർ യുക്രൈനെ സഹായിക്കാനെത്തിയിരുന്നു. ഇവരിൽ സ്നൈപ്പർമാരുമുണ്ട്. ജനറലുകൾ കൊല്ലപ്പെട്ട ഓപ്പറേഷനുകളിൽ പങ്കെടുത്തവർ വിദേശ രാജ്യങ്ങളിൽ പരിശീലനം നേടിയവരെന്നും സൂചനയുണ്ട്. യുക്രൈൻ പ്രതിരോധം ശക്തമാക്കിയതിന് പിന്നാലെ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിൻ നേരിട്ട് അയച്ച ചെച്ചൻ സ്‌പെഷൽ ഫോഴ്‌സ് കമാൻഡർ ജനറൽ മഗോമെദ് തുഷേവും ഇത്തരത്തിൽ കൊല്ലപ്പെട്ടുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ലോകത്തിലെ രണ്ടാമത്തെ സൈനിക ശക്തിയാണ് റഷ്യ. താരതമ്യം ചെയ്താൽ എത്രയോ മടങ്ങ് താഴെയാണ് യുക്രൈന്റെ സൈനിക ബലം. എന്നാൽ പാശ്ചാത്യ രാജ്യങ്ങളെ പോലും അമ്പരപ്പിക്കുന്ന പ്രതിരോധമാണ് യുക്രൈൻ ഇപ്പോൾ നടത്തുന്നത്. നാറ്റോ, അമേരിക്കൻ സൈനിക സഹായം പ്രത്യക്ഷത്തിൽ ലഭിക്കാതിരുന്നിട്ടും യുക്രൈനെ അതിവേ​ഗം കീഴടക്കാൻ പുടിന് സാധിച്ചില്ല. അധിനിവേഷം തുടങ്ങുന്നതിന് മുൻപ് റഷ്യൻ രഹസ്യാന്വേഷണ റിപ്പോർട്ടുകൾ യുക്രൈനെ നിസാരവൽക്കരിച്ചതാണ് ഇപ്പോൾ നേരിടുന്ന തിരിച്ചടിക്ക് പ്രധാന കാരണം.

തിരിച്ചടിക്ക് പിന്നാലെ സൈനിക നേതൃത്വത്തിനെതിരെ ശക്തമായ നീക്കവുമായി പുടിൻ രം​ഗത്തുവന്നിട്ടുണ്ട്. ജനറൽ വൈസ്‌ളാവ് യെർഷോവിനെ ഉൾപ്പെടെ പത്തോളം പേരെ പുറത്താക്കിയതായിട്ടാണ് റിപ്പോർട്ടുകൾ. നിലവിൽ 1300 സൈനികർ കൊല്ലപ്പെട്ടുവെന്ന് മാത്രമാണ് റഷ്യ സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാൽ ഇതിനെക്കാൾ പതിന്മടങ്ങ് പേരാണ് കൊല്ലപ്പെട്ടതെന്നാണ് പ്രതിരോധ വിദ​ഗ്ധരുടെ നി​ഗമനം. അതേസമയം യുക്രൈനിൽ റഷ്യൻ സൈനികർ തമ്മിൽ ആശയവിനിമയത്തിലെ പിഴവ് വലിയ വിനയായെന്നും സൂചനകളുണ്ട്. പിഴവ് മോട്ടർ റൈഫിൾ ബ്രിഗേഡ് കമാൻഡറെ സ്വന്തം സൈനികർ തന്നെ കൊലപ്പെടുത്തുന്നതിലേക്ക് കാര്യങ്ങളെത്തിച്ചെന്നും റിപ്പോർട്ടുണ്ടായിരുന്നു.

STORY HIGHLIGHTS: 7 Russian Generals Killed In Ukraine War So Far

Next Story