പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ യുക്രൈൻ സന്ദർശനം ഇന്ന്; റഷ്യ-യുക്രൈൻ യുദ്ധം ചർച്ചയാകും

യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്‌കിയുമായി പ്രധാനമന്ത്രി കൂടികാഴ്ച്ച നടത്തും
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ യുക്രൈൻ സന്ദർശനം ഇന്ന്; റഷ്യ-യുക്രൈൻ  യുദ്ധം ചർച്ചയാകും
Updated on

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ യുക്രൈൻ സന്ദർശനം ഇന്ന്. യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കിയുമായി പ്രധാനമന്ത്രി കൂടികാഴ്ച്ച നടത്തും. പോളണ്ടിൽ നിന്ന് ട്രെയിൻ മാർഗമാണ് യുക്രൈനിലെത്തുന്നത്. പോളണ്ടിലെ രണ്ട് ദിവസത്തെ സന്ദർശനത്തിന് ശേഷമാണ് മോദി യുക്രൈനിലെത്തുന്നത്.

യുക്രൈൻ റഷ്യ ബന്ധം ചർച്ചയാകുമെന്നാണ് സൂചന. ഇരു രാജ്യങ്ങളോടും വളരെ നല്ല ബന്ധമാണ് ഇന്ത്യ പുലർത്തുന്നത്. ഈ സാഹചര്യത്തിൽ മോദിയുടെ യുക്രൈൻ സന്ദർശനത്തെ വലിയ പ്രാധാന്യത്തോടെയാണ് ലോകം ഉറ്റുനോക്കുന്നത്. മുപ്പത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി യുക്രൈൻ മണ്ണിലെത്തുന്നത്.

റഷ്യൻ യുക്രൈൻ യുദ്ധത്തിന് പുറമെ രാഷ്ട്രീയം, വ്യാപാരം, നിക്ഷേപം, വിദ്യഭ്യാസം എന്നീ വിഷയങ്ങളിലും ചർച്ചയുണ്ടാകും. കഴിഞ്ഞ മാസം റഷ്യയിലെത്തി പുടിനുമായി മോദി ചർച്ച നടത്തിയിരുന്നു. ഇതിനെതിരെ വിമർശനവുമായി സെലെൻസ്‌കി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ജൂണിൽ ഇറ്റലിയിൽ നടന്ന ജി 20 ഉച്ചകോടിയിൽ മോദി സെലെൻസ്‌കിയുമായി കൂടികാഴ്ച്ച നടത്തിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ യുക്രൈൻ സന്ദർശനം ഇന്ന്; റഷ്യ-യുക്രൈൻ  യുദ്ധം ചർച്ചയാകും
'പ്രൊപ്പഗണ്ട പ്രചരിപ്പിക്കും'; യുഎൻ പ്രത്യേക റിപ്പോര്‍ട്ടറെ തടഞ്ഞ് താലിബാന്‍

Related Stories

No stories found.
logo
Reporter Live
www.reporterlive.com