‘പ്രതിസന്ധിയുടെ കാലത്ത് ശാരീരിക ആരോഗ്യം പോലെ പ്രധാനപെട്ടതാണ് മാനസിക ആരോഗ്യവും’; യോഗാദിനത്തില്‍ ആശംസയുമായി കെ സുധാകരന്
അന്താരാഷ്ട്രാ യോഗദിനത്തില്‍ ശാരീരിക – മാനസിക ആരോഗ്യപരിപാലനത്തില്‍ യോഗയുടെ പ്രധാന്യം പങ്കുവെച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. ജീവിതത്തിന്റെ ഒരുഘട്ടം മുതല്‍ യോഗ തന്റെ ജീവിതത്തിന്റെ ഭാഗമാണെന്നും ഏകാഗ്രതക്കും മാനസികോന്മേഷത്തിനും യോഗ സഹായിക്കുമെന്നാണ് തന്റെ അനുഭവമെന്നും കെ സുധാകരന് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. പ്രതിസന്ധിയുടെ കാലത്ത് ശാരീരിക ആരോഗ്യം പോലെ പ്രധാനപെട്ടതാണ് മാനസിക ആരോഗ്യമെന്നും കെ സുധാകരന് കൂട്ടിച്ചേര്‍ത്തു. ശരീരത്തിനെന്ന പോലെ മനസിനെ ശ്രുശ്രൂഷിക്കാനും പരിപാലിക്കാനും നമുക്ക് കഴിയേണ്ടതുണ്ട്. സാധാരണയില്‍ നിന്ന് മാറി പ്രത്യേക മാനസിക അവസ്ഥകളിലൂടെ […]
21 Jun 2021 10:00 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

അന്താരാഷ്ട്രാ യോഗദിനത്തില്‍ ശാരീരിക – മാനസിക ആരോഗ്യപരിപാലനത്തില്‍ യോഗയുടെ പ്രധാന്യം പങ്കുവെച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. ജീവിതത്തിന്റെ ഒരുഘട്ടം മുതല്‍ യോഗ തന്റെ ജീവിതത്തിന്റെ ഭാഗമാണെന്നും ഏകാഗ്രതക്കും മാനസികോന്മേഷത്തിനും യോഗ സഹായിക്കുമെന്നാണ് തന്റെ അനുഭവമെന്നും കെ സുധാകരന് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
പ്രതിസന്ധിയുടെ കാലത്ത് ശാരീരിക ആരോഗ്യം പോലെ പ്രധാനപെട്ടതാണ് മാനസിക ആരോഗ്യമെന്നും കെ സുധാകരന് കൂട്ടിച്ചേര്‍ത്തു. ശരീരത്തിനെന്ന പോലെ മനസിനെ ശ്രുശ്രൂഷിക്കാനും പരിപാലിക്കാനും നമുക്ക് കഴിയേണ്ടതുണ്ട്. സാധാരണയില്‍ നിന്ന് മാറി പ്രത്യേക മാനസിക അവസ്ഥകളിലൂടെ കടന്ന് പോവേണ്ടി വരുമ്പോള്‍ വിദഗ്ധരുടെ അഭിപ്രായം തേടുന്നതും ഏറെ പ്രധാനപെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
അന്താരാഷ്ട്ര യോഗ ദിനം ആണല്ലോ ഇന്ന്. എന്റെ ജീവിതത്തില്‍ ഇടക്ക് കൂടെ കൂടിയ യോഗാഭ്യാസം ഇപ്പോള്‍ ജീവിതത്തിന്റെ ഭാഗമാണ്. ഏകാഗ്രതക്കും മാനസികോന്മേഷത്തിനും യോഗ സഹായകരമാണ് എന്നതാണ് എന്റെ അനുഭവം. ആരോഗ്യ സംരക്ഷണം എന്നും പ്രാധാന്യമുള്ള കാര്യമാണ്. എന്നും രാവിലെ കുറച്ച് സമയമെങ്കിലും വീട്ടിലെ ജിമ്മില്‍ ശാരീരിക വ്യായാമത്തിനായും ചിലവഴിക്കാറുണ്ട്. യാത്രയിലായിക്കുമ്പോഴും അത് മുടങ്ങാതിരിക്കാന്‍ ശ്രദ്ധിക്കാറുണ്ട്.
പ്രതിസന്ധിയുടെ ഈ കാലത്ത് ശാരീരിക ആരോഗ്യം പോലെ പ്രധാനപെട്ടതാണ് മാനസിക ആരോഗ്യവും. ശരീരത്തിനെന്ന പോലെ മനസിനെ ശ്രുശ്രൂഷിക്കാനും പരിപാലിക്കാനും നമുക്ക് കഴിയേണ്ടതുണ്ട്. സാധാരണയില്‍ നിന്ന് മാറി പ്രത്യേക മാനസിക അവസ്ഥകളിലൂടെ കടന്ന് പോവേണ്ടി വരുമ്പോള്‍ വിദഗ്ധരുടെ അഭിപ്രായം തേടുന്നതും ഏറെ പ്രധാനപെട്ടതാണ്.
അതുപോലെ തന്നെ വറുതിയുടെ കാലത്ത് പ്രഥമ പരിഗണന നല്‍കേണ്ട കാര്യമാണ് നല്ല ഭക്ഷണം. നമ്മളും കൂടെയുള്ളവരും അന്യനും അയല്‍വാസിയും നല്ല ഭക്ഷണം കഴിച്ചു എന്ന് നമ്മള് ഉറപ്പ് വരുത്തണം. കമ്മ്യൂണിറ്റി കിച്ചണുകളും മറ്റുമായി എന്റെ യൂത്ത് കോണ്‍ഗ്രസ്സുകാരും ഇതര യുവജന സംഘടനകളും അതിന് മുന്നില്‍ നില്ക്കുന്നു എന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്. തുടര്‍ന്നും മഹാമാരിയുടെ കാലത്ത് പരസ്പരം കൈതാങ്ങാവാന്‍, വിശക്കുന്നവന്റെ വിശപ്പടക്കാന്‍ മുന്നിലുണ്ടാവും എന്നത് തന്നെയാവണം ഈ യോഗദിനത്തില്‍ നാം പ്രതിജ്ഞ എടുക്കേണ്ടത്.
എല്ലാവര്ക്കും ആരോഗ്യപൂര്‍ണമായ ജീവിതം നേരുന്നു- എന്നും സുധാകരന് പറഞ്ഞു.