
രാജ്യാന്തര കുറ്റവാളികളായ വിദേശ പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കവര്‍ച്ചകള്‍ നടത്തിയ ഇറാനിയന്‍ പൗരന്മാരാണ് അറസ്റ്റിലായതെന്നാണ് പൗലീസ് പറയുന്നത്. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് ബുധനാഴ്ച്ചയാണ് വന്‍ മോഷണസംഘത്തെ അറസ്റ്റ് ചെയ്തത്. കേരളത്തില്‍ വന്‍ മോഷണം ആസൂത്രണം ചെയ്താണ് സംഘം എത്തിയതെന്നാണ് പൊലീസ് പറയുന്നത്.
ഇറാനിയന്‍ സ്വദേശികളായ ദാവൂദ്, മൊഹ്സന്‍, മജീദ്, എയ്നോല എന്നിവരെയാണ് സ്വകാര്യ ഹോട്ടലില്‍ നിന്ന് അറസ്റ്റ് ചെയ്തത്. കന്റോണ്‍മെന്റ് സിഐ ഷാഫിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കുറ്റവാളികളെ പിടികൂടിയത്. അറസ്റ്റിലായ ഇവര്‍ കണ്കെട്ട് വിദ്യയിലൂടെ പട്ടാപകല്‍ മോഷണം നടത്തുന്ന സംഘമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതികള്‍ അന്താരാഷ്ട്ര കുറ്റവാളികളാണെന്ന് പൊലീസ് വ്യക്തമാക്കി.
ദില്ലിയില്‍ ജനുവരി മുതല്‍ ക്യമ്പ് ചെയ്ത് രാജ്യവ്യാപകമായി മോഷണം നടത്തിക്കൊണ്ടിരിക്കുന്ന സംഘത്തിന്റെ തലവന്‍ ഉള്‍പ്പെടെ ഉള്ളവരാണ് അറസ്റ്റിലായിരിക്കുന്നത്. പ്രതികള്‍ ലക്ഷ്യമിട്ടത് കേരളത്തിലെ മണി എക്സ്ചേഞ്ച് സെന്ററുകളും പോസ്റ്റ് ഓഫീസുകളും കൊള്ളയടിക്കാനാണെന്നും പൊലീസ് പറഞ്ഞു. അടുത്തിടെ ചേര്‍ത്തലയില്‍ നടന്ന ഒരു മോഷണത്തിന് പിന്നില്‍ ഈ സംഘമാണെന്ന്് ഷാഡോ പൊലീസ് കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് സംഘത്തെ ചേര്‍ത്തല പൊലീസിന് കൈമാറി.



