‘ബിജെപിയില്‍ കടുത്ത സ്ത്രീവിരുദ്ധത’, അവഗണന; തൃശൂര്‍ ബിജെപിയില്‍ പൊട്ടിത്തെറി, മഹിളാ മോര്‍ച്ച നേതാവ് രാജിവെച്ചു
തൃശ്ശൂര്‍: ബിജെപി ജില്ലാ നേതൃത്വത്തിന്റെ സ്ത്രീ വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് തൃശ്ശൂര്‍ നിയോജക മണ്ഡലം പ്രസിഡന്റും ജില്ല ഭാരവാഹിയുമായ ഉഷ മരത്തൂര്‍ രാജിവെച്ചു. ജില്ലയിലെ പാര്‍ട്ടി നേതൃത്വത്തിനുള്ളിലെ ഭിന്നത വിളിച്ചോതുന്നതാണ് തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെയുള്ള മഹിള മോര്‍ച്ച നേതാവിന്റെ രാജി. നേതൃത്വത്തിനുള്ളിലെ സ്ത്രീ വിരുദ്ധ നിലപാടാണ് രാജിക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടിയില്‍ കടുത്ത അവഗണനകളാണ് നേരിടേണ്ടി വന്നതെന്നാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ പുതൂര്‍ക്കര ഡിവിഷനില്‍ നിന്നുള്ള എന്‍ഡിഎ സ്ഥാനാര്ത്ഥികൂടിയായിരുന്ന ഉഷയുടെ രാജിക്ക് പിന്നിലെന്നാണ് സൂചന. തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് കോര്പ്പറേഷന് […]

തൃശ്ശൂര്‍: ബിജെപി ജില്ലാ നേതൃത്വത്തിന്റെ സ്ത്രീ വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് തൃശ്ശൂര്‍ നിയോജക മണ്ഡലം പ്രസിഡന്റും ജില്ല ഭാരവാഹിയുമായ ഉഷ മരത്തൂര്‍ രാജിവെച്ചു. ജില്ലയിലെ പാര്‍ട്ടി നേതൃത്വത്തിനുള്ളിലെ ഭിന്നത വിളിച്ചോതുന്നതാണ് തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെയുള്ള മഹിള മോര്‍ച്ച നേതാവിന്റെ രാജി.
നേതൃത്വത്തിനുള്ളിലെ സ്ത്രീ വിരുദ്ധ നിലപാടാണ് രാജിക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടിയില്‍ കടുത്ത അവഗണനകളാണ് നേരിടേണ്ടി വന്നതെന്നാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ പുതൂര്‍ക്കര ഡിവിഷനില്‍ നിന്നുള്ള എന്‍ഡിഎ സ്ഥാനാര്ത്ഥികൂടിയായിരുന്ന ഉഷയുടെ രാജിക്ക് പിന്നിലെന്നാണ് സൂചന. തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് കോര്പ്പറേഷന് കൗണ്‍സിലറും മണ്ഡലം ഭാരവാഹിയുമായിരുന്ന ഐ ലളിതാംബികയും രാജിവെച്ചിരുന്നു. പാര്‍ട്ടിയില്‍ നിന്നും കടുത്ത അവഗണനയുണ്ടാകുന്നെന്ന് ആരോപിച്ചുകൊണ്ടായിരുന്നു പരിലായിരുന്നു ലളിതാംബികയുടെയും രാജി.
നിയമസഭ തെരഞ്ഞെടുപ്പില്‍ ഗുരുവായൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന മഹിള മോര്‍ച്ച സംസ്ഥാന അധ്യക്ഷ നിവേദിതയുടെ നാമനിര്‍ദ്ദേശ പത്രിക തള്ളിയതിന് പിന്നാലെ ഗുരുവായൂരിലും പാര്‍ട്ടിക്കുള്ളില്‍ ചില അസ്വാരസ്യങ്ങള്‍ പ്രകടമായിരുന്നു.
ഗുരുവായുരില്‍ എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ത്ഥിയില്ലാതായതോടെ പാര്‍ട്ടിക്കെതിരെ ആര്‍എസ്എസും രംഗത്തെത്തിയിരുന്നു. മാത്രമല്ല, എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്ത തലശേരിയിലും ഗുരുവായൂരിലും യുഡിഎഫിനെ വിജയിപ്പിക്കണമെന്ന തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ പ്രസ്താവനെയും പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.
- TAGS:
- BJP
- Mahila Morcha
- TRISSUR