തിരുവനന്തപുരത്തെ തോല്‍വി പാളയത്തിലെ പട കാരണം; ജനറല്‍ സെക്രട്ടറിയെ തോല്പിച്ചത് മണ്ഡലം പ്രസിഡന്റ്; ബിജെപിയില്‍ കലാപം അടങ്ങുന്നില്ല
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സിറ്റിങ് സീറ്റുകടക്കം നഷ്ടപ്പെട്ടതിനെച്ചൊല്ലി തിരുവനന്തപുരം ബിജെപിയില്‍ കലാപം കനക്കുന്നു. കോര്പറേഷന് പിടിച്ചെടുക്കണമെന്ന ഉദ്യേശത്തോടെ നടത്തിയ വാശിയോടെയാണ് പാര്‍ട്ടി തരെഞ്ഞെടുപ്പിനെ നേരിട്ടതെങ്കിലും കോര്‍പറേഷനിലെ മോശം പ്രകടനമാണ് പരാജയത്തിലേക്ക് എത്തിച്ചതെന്നാണ് പാര്‍ട്ടിക്കുള്ളിലെ വിലയിരുത്തല്‍. 61 സീറ്റുകളോടെ കോര്‍പറേഷനില്‍ അധികാരത്തില്‍ വരാമെന്നായിരുന്നു ബിജെപി പ്രതീക്ഷ. എന്നാല്‍ 35 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. ഉറച്ച സീറ്റുകളാണെന്ന ആത്മവിശ്വാസമുണ്ടായിരുന്ന ആറ്റുകാലിലും ശ്രീവരാഹത്തും പാര്‍ട്ടി പരാജയപ്പെട്ടു. ഒപ്പം 11 സിറ്റിങ് സീറ്റുകളുംനഷ്ടപ്പെട്ടു. ഈ പരാജയങ്ങള്‍ക്ക് കാരണം തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ് എസ്കെപി […]

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സിറ്റിങ് സീറ്റുകടക്കം നഷ്ടപ്പെട്ടതിനെച്ചൊല്ലി തിരുവനന്തപുരം ബിജെപിയില്‍ കലാപം കനക്കുന്നു. കോര്പറേഷന് പിടിച്ചെടുക്കണമെന്ന ഉദ്യേശത്തോടെ നടത്തിയ വാശിയോടെയാണ് പാര്‍ട്ടി തരെഞ്ഞെടുപ്പിനെ നേരിട്ടതെങ്കിലും കോര്‍പറേഷനിലെ മോശം പ്രകടനമാണ് പരാജയത്തിലേക്ക് എത്തിച്ചതെന്നാണ് പാര്‍ട്ടിക്കുള്ളിലെ വിലയിരുത്തല്‍.
61 സീറ്റുകളോടെ കോര്‍പറേഷനില്‍ അധികാരത്തില്‍ വരാമെന്നായിരുന്നു ബിജെപി പ്രതീക്ഷ. എന്നാല്‍ 35 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. ഉറച്ച സീറ്റുകളാണെന്ന ആത്മവിശ്വാസമുണ്ടായിരുന്ന ആറ്റുകാലിലും ശ്രീവരാഹത്തും പാര്‍ട്ടി പരാജയപ്പെട്ടു. ഒപ്പം 11 സിറ്റിങ് സീറ്റുകളുംനഷ്ടപ്പെട്ടു.
ഈ പരാജയങ്ങള്‍ക്ക് കാരണം തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ് എസ്കെപി രമേശിന്റെ പിഴവുകളാണെന്നാണ് ഇപ്പോള്‍ ഉയരുന്ന പ്രധാന ആരോപണം. രമേശും രണ്ടു ജനറല്‍ സെക്രട്ടറിമാരും തമ്മില്‍ ഐക്യമില്ല. അത് പ്രശ്നങ്ങളെ വഷളാക്കി. സെക്രട്ടറിമാര്‍ പ്രവര്‍ത്തനത്തില്‍ സജീവമായെങ്കിലും രമേശ് സജീവമായിരുന്നില്ലെന്ന ആരോപണവും ചില നേതാക്കള്‍ പാര്‍ട്ടിക്കുള്ളില്‍ ഉന്നയിക്കുന്നുണ്ട്. സീറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്നാണ് രമേശ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍നിന്ന് പിന്മാറിയതെന്നും നേതാക്കള്‍ പറയുന്നു. ഒരു ജനറല്‍ സെക്രട്ടറിയുടെ ഭാര്യയെ തോല്പിക്കണമെന്നു രമേശ് നിര്‍ദേശിക്കുന്ന ഓഡിയോ സന്ദേശവും തെരഞ്ഞെടുപ്പ് സമയത്ത് പുറത്തുവന്നിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് ജില്ലയിലെ പാര്‍ട്ടിയില്‍ വലിയ അഴിച്ചുപണിക്കാണ് നേതൃത്വം ഒരുങ്ങുന്നത്. തിരുവനന്തപുരം മണ്ഡലം കമ്മറ്റി ബിജെപി ജില്ലാ നേതൃത്വം പിരിച്ചുവിട്ടു. തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നഗരസഭയിലെ 44 എ ക്ലാസ് വാര്‍ഡുകളടക്കം 62 എണ്ണത്തില്‍ വിജയിക്കാമെന്നായിരുന്നു ബിജെപി ആര്‍എസ്എസ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. വട്ടിയൂര്‍ക്കാവ് മണ്ഡലം പ്രസിഡണ്ടിനെ മാറ്റണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. സംഘടനക്കകത്തെ പ്രശ്നം പാര്‍ട്ടി പരിഹരിക്കുന്നില്ലെന്ന് ആരോപിച്ച് പാറശാല, വര്‍ക്കല മണ്ഡലം പ്രസിഡണ്ടുമാര്‍ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി വലിയ പ്രതീക്ഷ വെക്കുന്ന മണ്ഡലങ്ങള്‍ തിരുവനന്തപുരം ജില്ലയിലേതാണ്. ആറോളം സംസ്ഥാന നേതാക്കളാണ് ഇപ്പോള്‍ തന്നെ അവിടെ പ്രചരണം ആരംഭിച്ചിരിക്കുന്നത്.
കുമ്മനം രാജശേഖരന് നേമത്തും പികെ കൃഷ്ണദാസ് കാട്ടാക്കടയിലും വി മുരളീധരന് കഴക്കൂട്ടത്തും വിവി രാജേഷ് വട്ടിയൂര്‍ക്കാവിലും സംസ്ഥാന സമിതി അംഗം സുധീര്‍ ആറ്റിങ്ങലിലും പ്രചരണം ആരംഭിച്ചു കഴിഞ്ഞു. നേരത്തെ തന്നെ പ്രചരണം ആരംഭിച്ച് മേല്‍ക്കൈ നേടി തിരുവനന്തപുരം ജില്ലയില്‍ കൂടുതല്‍ സീറ്റുകള്‍ നേടിയെടുക്കുക എന്ന പദ്ധതിയാണ് ബിജെപി നടപ്പിലാക്കുന്നത്.