‘ബിജെപി നേതാക്കള്‍ക്ക് ലവ്ജിഹാദ് എന്നത് മിശ്ര വിവാഹം’; പരിഹസിച്ച് ഭൂപേഷ് ഭാഗേല്‍
റായ്പൂര്‍: ബിജെപി നേതാക്കളുടെ വീടുകളില്‍ മിശ്രവിവാഹം എന്നത് ലവ് ജിഹാദ് ആണെന്ന് പരിഹസിച്ച് ഛത്തീസ്ഗഢ് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ഭാഗേല്‍. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, കര്‍ണാടക, ഹരിയാന തുടങ്ങി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ലവ് ജിഹാദിനെതിരെ നിയമം കൊണ്ട് വരുമെന്ന് വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഭൂപേഷ് ഭാഗലിന്റെ പ്രതികരണം. നിരവധി ബിജെപി നേതാക്കള്‍ ഇതിനകം മിശ്രവിവാഹം ചെയ്തിട്ടുണ്ട്. ഇതെല്ലാം ലവ് ജിഹാദ് പട്ടികയില്‍ വരുന്നതാണോയെന്നാണ് എനിക്ക് ബിജെപി നേതാക്കളോട് ചോദിക്കാനുള്ളതെന്നായിരുന്നു ഭൂപേഷ് ഭാഗലിന്റെ പ്രതികരണം. കഴിഞ്ഞ […]

റായ്പൂര്‍: ബിജെപി നേതാക്കളുടെ വീടുകളില്‍ മിശ്രവിവാഹം എന്നത് ലവ് ജിഹാദ് ആണെന്ന് പരിഹസിച്ച് ഛത്തീസ്ഗഢ് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ഭാഗേല്‍. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, കര്‍ണാടക, ഹരിയാന തുടങ്ങി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ലവ് ജിഹാദിനെതിരെ നിയമം കൊണ്ട് വരുമെന്ന് വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഭൂപേഷ് ഭാഗലിന്റെ പ്രതികരണം.
നിരവധി ബിജെപി നേതാക്കള്‍ ഇതിനകം മിശ്രവിവാഹം ചെയ്തിട്ടുണ്ട്. ഇതെല്ലാം ലവ് ജിഹാദ് പട്ടികയില്‍ വരുന്നതാണോയെന്നാണ് എനിക്ക് ബിജെപി നേതാക്കളോട് ചോദിക്കാനുള്ളതെന്നായിരുന്നു ഭൂപേഷ് ഭാഗലിന്റെ പ്രതികരണം.
കഴിഞ്ഞ ദിവസം രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും നിലപാട് വ്യക്തമാക്കിയിരുന്നു. രാഷ്ട്രത്തെ വര്‍ഗീയതയുടെ പേരില്‍ വിഭജിക്കാന്‍ വേണ്ടി ബിജെപി സൃഷ്ടിച്ച വാക്കാണ് ലവ് ജിഹാദ് എന്നായിരുന്നു അശോക് ഗെഹോട്ടിന്റെ പ്രതികരണം.
- TAGS:
- Bhupesh Baghel
- Love Jihad