കൊവിഡ് മരണങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് വഴി ധനസഹായം; സാധ്യത പരിശോധിക്കുകയാണെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍
കൊവിഡ് മരണങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് വഴി ധനസഹായംനല്കുന്നതിനുള്ള സാധ്യത പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. സുപ്രീം കോടതിയിലാണ് കേന്ദ്രം ഈ സാധ്യത പരിശോധിച്ച് വരികയാണെന്ന് അറിയിച്ചിരിക്കുന്നത്. കൊവിഡ് ബാധിച്ചു മരണമടഞ്ഞവരുടെ കുടുംബത്തിന് ദുരന്ത നിവാരണ നിധിയില്‍ നിന്നുള്ള സഹായധനം അനുവദിക്കാനാവില്ലെന്ന് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. പ്രകൃതി ദുരന്തങ്ങളുടെ ഇരകള്‍ക്ക് പുറത്ത് ദുരന്ത നിവാരണ നിധിയില്‍ നിന്നുള്ള സഹായധനമായ നാല് ലക്ഷം രൂപ നല്കാനാവില്ലെന്നായിരുന്നു കേന്ദ്ര നിലപാട്. എന്നാല്‍ ഇതിന് പരിഹാരമെന്നോണമാണ് പുതിയ സാധ്യത പരിശോധിക്കുന്നത്. ദേശീയ […]
26 Jun 2021 10:49 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊവിഡ് മരണങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് വഴി ധനസഹായംനല്കുന്നതിനുള്ള സാധ്യത പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. സുപ്രീം കോടതിയിലാണ് കേന്ദ്രം ഈ സാധ്യത പരിശോധിച്ച് വരികയാണെന്ന് അറിയിച്ചിരിക്കുന്നത്. കൊവിഡ് ബാധിച്ചു മരണമടഞ്ഞവരുടെ കുടുംബത്തിന് ദുരന്ത നിവാരണ നിധിയില്‍ നിന്നുള്ള സഹായധനം അനുവദിക്കാനാവില്ലെന്ന് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. പ്രകൃതി ദുരന്തങ്ങളുടെ ഇരകള്‍ക്ക് പുറത്ത് ദുരന്ത നിവാരണ നിധിയില്‍ നിന്നുള്ള സഹായധനമായ നാല് ലക്ഷം രൂപ നല്കാനാവില്ലെന്നായിരുന്നു കേന്ദ്ര നിലപാട്.
എന്നാല്‍ ഇതിന് പരിഹാരമെന്നോണമാണ് പുതിയ സാധ്യത പരിശോധിക്കുന്നത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റി എഷ്യന്‍ ഡെവലപ്പ്മെന്റ് ബാങ്ക് എന്നിവയുടെ എന്നിവയുടെ സഹകരണത്തോടെ നഷ്ടപരിഹാരം നല്‍കാനുള്ള പദ്ധതിയാണ് ഒരുങ്ങുന്നത്. ശനിയാഴ്ചയാണ് സുപ്രീം കോടതിയില്‍ ഇക്കാര്യം ചുണ്ടിക്കാട്ടിയത്.
ഇന്‍ഷുറന്‍സ് പരിരക്ഷയുടെ അടിസ്ഥാനത്തില്‍ ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കാന്‍ എഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക് ചില പ്രൊപ്പോസലുകള്‍ മുന്നോട്ട് വച്ചിട്ടുണ്ട്. സംസ്ഥാനങ്ങള്‍ക്ക് ദുരന്ത നിവാരണത്തിന് സാമ്പത്തിക ബാധ്യത വര്‍ദ്ധിപ്പിക്കാത്ത തരത്തില്‍ പ്രതിവിധി കാണാനുള്ള പദ്ധതിയാണ് മുന്നോട്ട് വയ്ക്കുന്നത്. വിഷയം പരിശോധിക്കാന്‍ ഏപ്രില്‍ 5 ന് എഡിബിയും ദുരന്ത നിവാരണ അതോറിറ്റിയും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതില്‍ പാരാമെട്രിക് ഇന്‍ഷുറന്‍സിന്റെയും നഷ്ടപരിഹാര ഇന്‍ഷുറന്‍സിന്റെയും സംയോജനമായ ഒരു ഹൈബ്രിഡ് ഇന്‍ഷുറന്‍സ് പരിഹാരമാണ് എഡിബി നിര്‍ദ്ദേശിച്ചിട്ടുള്ളത്. വിശദമായ ചര്‍ച്ചയ്ക്കായി ഏപ്രില്‍ 12 ന് മറ്റൊരു കൂടിക്കാഴയും ഷെഡ്യൂള്‍ ചെയ്തിരുന്നു, പക്ഷേ പകര്‍ച്ചവ്യാധിയുടെ രണ്ടാം തരംഗം ഇത് മാറ്റിവയ്ക്കാന്‍ ഇടയാക്കിയെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.
അതേസമയം, ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ (എന്‍ഡിആര്‍എഫ്) അല്ലെങ്കില്‍ സംസ്ഥാനങ്ങളുടെ എസ്ഡിആര്‍എഫ് എന്നിവയില്‍ നിന്നും നഷ്ടപരിഹാരം അനുവദിക്കുന്നത് ബുദ്ധിമുട്ടാണെന്ന് കേന്ദ്രം പറഞ്ഞു. ‘എസ്ഡിആര്‍എഫ് / എന്‍ഡിആര്‍എഫിന് കീഴിലുള്ള എക്സ് ഗ്രേഷ്യ പെയ്മെന്റ് 12 ദുരന്തങ്ങള്‍ക്കാണ് ലഭ്യമാക്കുന്നത്. കൊവിഡ് മരണങ്ങള്‍ക്ക് ഇത് പ്രകാരം ധനസഹായം നല്കാന് പതിനാറാമത് ധനകാര്യ കമ്മീഷന് ശുപാര്‍ശ ചെയ്തിട്ടില്ലെന്നും കേന്ദ്രം ആവര്‍ത്തിക്കുന്നു.