‘ക്യാപിറ്റോള്‍ ആക്രമണം അപലപനീയം, ഞാന്‍ ട്രംപിനെ ഫോണില്‍ ശ്രമിക്കുന്നുണ്ട്’; ബഹുമാനം നഷ്ടപ്പെട്ടെന്ന് അത്തേവാലെ
ഡൊണാള്‍ഡ് ട്രംപ് അനുകൂലികള്‍ യുഎസ് ക്യാപിറ്റോള്‍ ഹില്‍ മന്ദിരത്തില്‍ ഉണ്ടാക്കിയ ആക്രമണത്തെ അപലപിച്ച് കേന്ദ്രമന്ത്രി രാംദാസ് അത്തേവാലെ. സംഭവം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് മാത്രമല്ല, അമേരിക്കയ്ക്കും ജനാധിപത്യത്തിനും അപമാനമാണെന്നും രാംദാസ് അത്തേവാലെ പറഞ്ഞു. ഇക്കാര്യം പറയാന്‍ ഡൊണാള്‍ഡ് ട്രംപിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെന്നും അത്തേവാല പറഞ്ഞു. ‘യുഎസ് ക്യാപിറ്റോള്‍ മന്ദിരത്തില്‍ ഉണ്ടായ സംഭവം അപലപനീയമാണ്. ഇത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ മാത്രമല്ല, അമേരിക്കക്കും ജനാധിപത്യത്തിനും അപമാനമാണ്. അതുകൊണ്ടാണ് ഇക്കാര്യത്തില്‍ അതൃപ്തി അറിയിക്കുന്നത്. ട്രംപിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുകയാണ്.’ രാംദാസ് അത്തേവാലെ […]

ഡൊണാള്‍ഡ് ട്രംപ് അനുകൂലികള്‍ യുഎസ് ക്യാപിറ്റോള്‍ ഹില്‍ മന്ദിരത്തില്‍ ഉണ്ടാക്കിയ ആക്രമണത്തെ അപലപിച്ച് കേന്ദ്രമന്ത്രി രാംദാസ് അത്തേവാലെ. സംഭവം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് മാത്രമല്ല, അമേരിക്കയ്ക്കും ജനാധിപത്യത്തിനും അപമാനമാണെന്നും രാംദാസ് അത്തേവാലെ പറഞ്ഞു. ഇക്കാര്യം പറയാന്‍ ഡൊണാള്‍ഡ് ട്രംപിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെന്നും അത്തേവാല പറഞ്ഞു.
‘യുഎസ് ക്യാപിറ്റോള്‍ മന്ദിരത്തില്‍ ഉണ്ടായ സംഭവം അപലപനീയമാണ്. ഇത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ മാത്രമല്ല, അമേരിക്കക്കും ജനാധിപത്യത്തിനും അപമാനമാണ്. അതുകൊണ്ടാണ് ഇക്കാര്യത്തില്‍ അതൃപ്തി അറിയിക്കുന്നത്. ട്രംപിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുകയാണ്.’ രാംദാസ് അത്തേവാലെ പറഞ്ഞു.
ഡൊണാള്‍ഡ് ട്രംപിന് താന്‍ വലിയ ബഹുമാനം കൊടുക്കുന്നുണ്ടെന്നും എന്നാല്‍ ഈ സംഭവത്തോടെ അത് ഇല്ലാതായെന്നും അത്തേവാലെ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതിഷേധത്തനിടെ നാല് പേര് കൊല്ലപ്പെട്ടിരുന്നു. വാഷിംഗ്ടണ്‍ പൊലീസാണ് ഇക്കാര്യമറിയിച്ചത്. നിലവില്‍ 52 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കര്‍ഫ്യൂ നിയമം ലംഘിച്ചു എന്നാരോപിച്ചാണ് 47 പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റിലായവരില്‍ നാലു പേര് ലൈസന്‍സില്ലാതെ തോക്കുകള്‍ കൈവശം വെച്ചിരുന്നെന്ന് പൊലീസ് പറയുന്നു. രണ്ട് പൈപ് ബോംബുകള്‍ പൊലീസ് ഇതുവരെ കണ്ടെടുത്തു. ഡെമോക്രാറ്റിക് നാഷണല്‍ ഓഫീസില്‍ നിന്നാണ് ഒരു പൈപ് ബോംബ് കണ്ടെടുത്തത്. റിപബ്ലിക്കന്‍ നാഷണല്‍ കമ്മിറ്റി ഓഫീസില്‍ നിന്നാണ് രണ്ടാമത്തെ ബോംബ് കണ്ടെത്തിയത്.
സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ എല്ലാ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും മരവിപ്പിച്ചിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് വാഷിംഗ്ടണില്‍ മേയര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. നഗരത്തില്‍ ദേശീയ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. പ്രതിഷേധക്കാരോട് പിരിഞ്ഞു പോവാന്‍ പറയണമെന്ന് ജോ ബൈഡന് ട്രംപിനോട് ആവശ്യപ്പെട്ടു.
- TAGS:
- Ramdas Athawale