Top

കേരളീയ സമൂഹത്തിന് അപമാനം; ജോസഫൈനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സിപിഐയുടെ യുവജന സംഘടനയും

തിരുവനന്തപുരം: ഗാര്‍ഹിക പീഡന പരാതി അറിയിക്കാന്‍ വിളിച്ച സ്ത്രീയോട് മോശമായി പെരുമാറിയ വനിത കമ്മീഷന്‍ അദ്ധ്യക്ഷ എം സി ജോസഫൈന്‍ കേരളീയ സമൂഹത്തിന് അപമാനമാണെന്ന് സിപിഐയുടെ യുവജന സംഘടന എഐഎസ്എഫ്. സ്ത്രീ സംരക്ഷണം ഉറപ്പാക്കുന്നതിന് പകരം പരാതിക്കാരെ അപമാനിക്കാന്‍ ശ്രമിക്കുന്ന അദ്ധ്യക്ഷ ആ സ്ഥാനത്തിരിക്കാന്‍ യോഗ്യയല്ല. അതിനാല്‍ ജോസഫൈനെ അടിയന്തരമായി തല്‍സ്ഥാനത്ത് നിന്നും പുറത്താക്കണമെന്നും എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. സ്ത്രീ ശാക്തീകരണമെന്ന മഹത്തായ ഉദ്ദേശ്യലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുവാന്‍ രൂപീകരിച്ച കമ്മീഷന്റെ അദ്ധ്യക്ഷ താനിരിക്കുന്ന പദവിയുടെ മഹത്തരമായ മൂല്യം […]

24 Jun 2021 4:58 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കേരളീയ സമൂഹത്തിന് അപമാനം; ജോസഫൈനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സിപിഐയുടെ യുവജന സംഘടനയും
X

തിരുവനന്തപുരം: ഗാര്‍ഹിക പീഡന പരാതി അറിയിക്കാന്‍ വിളിച്ച സ്ത്രീയോട് മോശമായി പെരുമാറിയ വനിത കമ്മീഷന്‍ അദ്ധ്യക്ഷ എം സി ജോസഫൈന്‍ കേരളീയ സമൂഹത്തിന് അപമാനമാണെന്ന് സിപിഐയുടെ യുവജന സംഘടന എഐഎസ്എഫ്. സ്ത്രീ സംരക്ഷണം ഉറപ്പാക്കുന്നതിന് പകരം പരാതിക്കാരെ അപമാനിക്കാന്‍ ശ്രമിക്കുന്ന അദ്ധ്യക്ഷ ആ സ്ഥാനത്തിരിക്കാന്‍ യോഗ്യയല്ല. അതിനാല്‍ ജോസഫൈനെ അടിയന്തരമായി തല്‍സ്ഥാനത്ത് നിന്നും പുറത്താക്കണമെന്നും എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

സ്ത്രീ ശാക്തീകരണമെന്ന മഹത്തായ ഉദ്ദേശ്യലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുവാന്‍ രൂപീകരിച്ച കമ്മീഷന്റെ അദ്ധ്യക്ഷ താനിരിക്കുന്ന പദവിയുടെ മഹത്തരമായ മൂല്യം ഉള്‍ക്കൊള്ളാതെയുള്ള സമീപനമാണ് പരാതിക്കാരിയോട് സ്വീകരികച്ചത്. ആശ്രയമാകേണ്ടവര്‍ തന്നെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് വളരെ ഗൗരവ്വതരമായാണ് കാണേണ്ടതെന്നും ഐഐഎസ്എഫ് വ്യക്തമാക്കി.

അതേസമയം, ജോസഫൈനെ വനിത കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ യൂത്ത് കൊണ്‍ഗ്രസ് പ്രതിഷേധിച്ചു. കൊല്ലം കരുനാഗപ്പള്ളിയില്‍ ജോസഫൈന്റെ കോലം കത്തിച്ചു.

മനോരമ ന്യൂസ് സംഘടിപ്പിച്ച പ്രത്യേക പരിപാടിക്കിടെയായിരുന്നു എംസി ജോസഫൈന്റെ മോശം പെരുമാറ്റം. എറണാകുളം സ്വദേശി ലെബിനയോടാണ് ജോസഫൈന്‍ ഇത്തരത്തില്‍ സംസാരിച്ചത്. തനിക്ക് ഭര്‍ത്താവില്‍ നിന്നും ഭര്‍തൃവീട്ടുകാരില്‍ നിന്നും നേരിടേണ്ടി വന്ന ക്രൂരതകളെകുറിച്ച് തുറന്നുപറഞ്ഞ ലെബിനയോട് എന്തുകൊണ്ട് പൊലീസില്‍ അറിയിച്ചില്ലായെന്ന ചോദ്യത്തിന് താന്‍ ആരോടും പറഞ്ഞില്ലായെന്നായിരുന്നു മറുപടി. പെട്ടെന്ന് ക്ഷുഭിതയായി എങ്കില്‍ അനുഭവിച്ചോളൂ എന്നായിരുന്നു എംസി ജോസഫൈന്റെ പ്രതികരണം. കൊടുത്ത സ്ത്രീധനം തിരിച്ചുകിട്ടാനും നഷ്ടപരിഹാരം കിട്ടാനും കുടുംബ കോടതി വഴി നിയമപരമായി മൂവ് ചെയ്യുക. വേണമെങ്കില്‍ വനിതാ കമ്മീഷന് ഒരു പരാതിയും അയച്ചോ. പക്ഷെ അയാള്‍ വിദേശത്താണല്ലോ. പറഞ്ഞത് മനസിലായോ.’ എന്നും എംസി ജോസഫൈന്‍ പ്രതികരിച്ചു.

Also Read: ജോസഫൈനെ മാറ്റി പരിഗണനയിലുള്ള എല്ലാ കേസുകളിലും അടിയന്തരമായ പുനരന്വേഷണം വേണം; രൂക്ഷ പ്രതികരണവുമായി കെ സുധാകരന്‍

Next Story