‘ശിശുപീഡനം വിവരിച്ചത് ഞാനെന്ന് തെളിയിക്കൂ’; യുവതിയെ വെല്ലുവിളിച്ച് ഡോ. ക്രോംമെന്റല്‍ 500; ‘ഫോളോവേഴ്സ് എട്ടില്‍ നിന്ന് ഒന്‍പത് ലക്ഷമായി’
തനിക്കെതിരെ ശ്രീയ നമ്പനത്ത് എന്ന യുവതി ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഇന്‍സ്റ്റാഗ്രാം സ്റ്റോറികളിലൂടെ ശ്രദ്ധേയനായ ഡോക്ടര്‍ ക്രോംമെന്റല്‍. ശ്രീയ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാനാണ് തീരുമാനമെന്നും ക്രോംമെന്റല്‍ പറഞ്ഞു. ശ്രീയ പറഞ്ഞ കാര്യങ്ങള്‍ കെട്ടിച്ചമച്ചതാണെന്നതിന്റെ തെളിവ് കൈയിലുണ്ടെന്നും അതെല്ലാം ഉടന്‍ പുറത്തുവിടുമെന്നും ക്രോംമെന്റല്‍ മാതൃഭൂമി ന്യൂസില്‍ പറഞ്ഞു. ഡോക്ടര്‍ ക്രോംമെന്റലിന്റെ മറുപടി ഇങ്ങനെ: ”ഒരാളെ കൊണ്ട് ഏതൊക്കെ വിധത്തില്‍ സമൂഹത്തില്‍ തിന്‍മയുണ്ടാക്കാന്‍ പറ്റുമോ, ആ തിന്മകളെല്ലാം വിതച്ചുകൊണ്ടിരിക്കുന്ന ഒരാളാണ് ഞാനെന്നാണ് ആ വീഡിയോയില്‍ പറയുന്നത്. […]

തനിക്കെതിരെ ശ്രീയ നമ്പനത്ത് എന്ന യുവതി ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഇന്‍സ്റ്റാഗ്രാം സ്റ്റോറികളിലൂടെ ശ്രദ്ധേയനായ ഡോക്ടര്‍ ക്രോംമെന്റല്‍. ശ്രീയ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാനാണ് തീരുമാനമെന്നും ക്രോംമെന്റല്‍ പറഞ്ഞു. ശ്രീയ പറഞ്ഞ കാര്യങ്ങള്‍ കെട്ടിച്ചമച്ചതാണെന്നതിന്റെ തെളിവ് കൈയിലുണ്ടെന്നും അതെല്ലാം ഉടന്‍ പുറത്തുവിടുമെന്നും ക്രോംമെന്റല്‍ മാതൃഭൂമി ന്യൂസില്‍ പറഞ്ഞു.
ഡോക്ടര്‍ ക്രോംമെന്റലിന്റെ മറുപടി ഇങ്ങനെ: ”ഒരാളെ കൊണ്ട് ഏതൊക്കെ വിധത്തില്‍ സമൂഹത്തില്‍ തിന്‍മയുണ്ടാക്കാന്‍ പറ്റുമോ, ആ തിന്മകളെല്ലാം വിതച്ചുകൊണ്ടിരിക്കുന്ന ഒരാളാണ് ഞാനെന്നാണ് ആ വീഡിയോയില്‍ പറയുന്നത്. അതിനൊപ്പം തന്നെ അതിനെ എല്ലാം പിന്തുണയ്ക്കുന്നവരാണ് എന്റെ എട്ടു ലക്ഷം ഫോളേവേഴ്സ് എന്നും പറയുന്നു. ആദ്യ ആരോപണം ചൈല്‍ഡ് റേപ്പിനെ സപ്പോര്‍ട്ട് ചെയ്യുന്നുവെന്നാണ്. എന്ന് പറഞ്ഞിട്ട് ഇട്ടിരിക്കുന്നത് ഒരു ടെലഗ്രം ലിങ്കാണ്. ആ ടെലഗ്രാം പേജ് എന്റേതാണോയെന്ന് ആ കുട്ടി അന്വേഷിച്ചിട്ടില്ല. ഗ്രൂപ്പില്‍ വന്ന ഓഡിയോ എന്താണെന്ന് ശരിയായി റിസര്‍ച്ച് നടത്തിയിട്ടില്ല. ഇതെല്ലാം കെട്ടിച്ചമച്ചതാണെന്നതിന്റെ തെളിവ് കൈയിലുണ്ട്. അതെല്ലാം ഉടന്‍ പുറത്തുവിടും. എട്ടു ലക്ഷം ഫോളോവേഴ്സ് ഉള്ള ഒരാള്‍ ചൈല്‍ഡ് റേപ്പിനെ സപ്പോര്‍ട്ട് ചെയ്യുമോ എന്നും ആലോചിക്കുക.
രണ്ടാമത്തെ ആരോപണം ഹോമോഫൊബിയ ആണ്. അവര്‍ പറയുന്നത്, വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രചരിച്ച റഷീദ്ക്കാ ട്രോളിനെക്കുറിച്ചാണ്. അങ്ങനെയുള്ളവരെ നമ്മള് ട്രോളുക തന്നെ ചെയ്യും. അല്ലാതെ എല്‍ജിബിടി കമ്യൂണിറ്റികളെ ഞാന്‍ മോശമായി ചിത്രീകരിച്ചിട്ടില്ല. അത് ഞാന്‍ മാത്രമല്ല ഇട്ടത്. ഇവിടെ സംഭവിച്ചത് എനിക്ക് നേരെ വ്യക്തിപരമായി നടന്ന ആക്രമണമാണ്. മൂന്നാമത്തേത് പോണ് കള്‍ച്ചര്‍ പ്രോത്സാഹിപ്പിച്ചെന്നാണ്. എന്റെ വലിയ മീഡിയം എന്നത് ഇന്‍സ്റ്റാഗ്രാമാണ്. അത് ഉപയോഗിക്കുന്നവര്‍ക്ക് അറിയാം, അതില്‍ നിരവധി നയ, മാര്‍ഗനിര്‍ദേശങ്ങളുണ്ട്. പോസ്റ്റ് ചെയ്യണമെങ്കില്‍ പത്തുവട്ടം ആലോചിക്കണം. പോണ്, ന്യൂഡ് സംബന്ധമായ എന്തിട്ടാലും അത് റിപ്പോര്‍ട്ട് അടിച്ച് പോകും. പോണ് ഇതില്‍ പബ്ലിഷ് ചെയ്യാന്‍ പറ്റുമെന്ന് ആരെങ്കിലും തെളിയിച്ചാല്‍ ആരോപണങ്ങള്‍ ഞാന്‍ സമ്മതിക്കാം. ഇനി അഥവാ, ടെലഗ്രാമിലാണെന്ന് ആണെങ്കില്‍, അതിന് പിന്നില്‍ ഞാനാണെന്ന് ഇവര്‍ തെളിയിക്കണം.
അടുത്ത കാര്യം ഞാന്‍ ആദിവാസികളെ കളിയാക്കിയെന്ന്. എന്നിട്ട് അവര്‍ കാണിക്കുന്നത് ഒരു ഉറുബിന്റെ വീഡിയോയാണ്. അത് ഞാന്‍ പോസ്റ്റ് ചെയ്യും മുന്‍പ് വൈറലായ വീഡിയോയാണ്. ഉറുബിന്റെ ചമ്മന്തി എന്തോ ഉണ്ടാക്കി ആരോ കഴിക്കുന്നത്. അത് ഞാന്‍ എന്റെ പ്രൈവറ്റ് പേജില്‍ ഷെയര്‍ ചെയ്തതാണ്. അല്ലാതെ ആദിവാസികളെ കാട്ടില്‍കയറി അടിക്കാനൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. അടുത്തത് മൃഗങ്ങളെ ഉപദ്രവിക്കുന്നത് പ്രോത്സാഹിപ്പിച്ചെന്ന്. ബംഗളൂരില്‍ നടന്ന ഒരു വീഡിയോ ഞാന്‍ ഷെയര്‍ ചെയ്തിരുന്നു. പറവൂരില്‍ നായയെ ഒരാള്‍ കെട്ടിവലിക്കുന്ന വീഡിയോ ഞാന്‍ ഷെയര്‍ ചെയ്തിട്ടാണ് അത് വൈറലായത്. അങ്ങനെ അയാള്‍ക്കെതിരെ നടപടി പോലും എടുത്തിട്ടുണ്ട്. അപ്പോള്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ കാണാതെ എവിടുന്നോ കുത്തിപ്പൊക്കി, മറ്റാരോ ചെയ്ത കാര്യം എന്റെ തലയില്‍ ഇടുകയാണ്. ഇതൊരു വ്യക്തിപരമായ ആക്രമണമാണ്. വീഡിയോയില്‍ ആ കുട്ടി ആവര്‍ത്തിച്ചു പറയുന്ന കാര്യം അവന് ഡോക്ടറാണ്, ഡോക്ടറാണ് എന്നാണ്. ഞാന്‍ ചെയ്യുന്നത് എന്റര്‍ടെയിന്‍മെന്റ് കണ്ടന്റുകളുടെ പേജാണ്. അതില്‍ മെഡിക്കല്‍ സംബന്ധമായ ഒന്നുമില്ല. ഡോക്ടര്‍ എന്ന രീതിയില്‍ ഒന്നുമില്ല.
വിഷയത്തില്‍ മാനനഷ്ടക്കേസിന് പോകാനാണ് തീരുമാനം. കാരണം ആരോപണം നടത്തിയവര്‍ അത് തെളിയിക്കണം. എല്ലാ തെൡവുകളോടെയും അത് തെളിയിക്കണം. ഇത് എന്നെ മാത്രം ബാധിക്കുന്ന കാര്യമായിരുന്നെങ്കില്‍ ഞാന്‍ അത് സഹിച്ചേനേ. കുടുംബത്തെയും പ്രൊഫഷണെയും ബാധിച്ചു. മാത്രമല്ല, എന്റെ ഫോളോവേഴ്സിനെയും മോശമായി ചിത്രീകരിച്ചു. അവരെ ഫാമിലി പോലെയാണ് ഞാന്‍ കാണുന്നത്. അവര്‍ക്ക് വേണ്ടി ഞാന്‍ സംസാരിക്കും. പോസ്റ്റുകളുടെ ആധികാരികത നോക്കാറുണ്ട്. തെറ്റ് സംഭവിച്ചാല്‍ അക്കൗണ്ടിലൂടെ അത് പറയാറുണ്ട്.”
ക്രോംമെന്റലിന്റെ പേരിലുള്ള ടെലഗ്രാം ഗ്രൂപ്പില്‍ ശിശു പീഡനങ്ങളെ തമാശ രൂപത്തിലും അശ്ലീലത കലര്‍ന്ന രീതിയിലും പ്രചരിപ്പിക്കുന്നതായി കണ്ടെന്നാണ് ശ്രീയ ദിവസങ്ങള്‍ക്ക് മുന്‍പ് വീഡിയോയിലൂടെ പറഞ്ഞതത്. അനോണിമസ് മല്ലൂസ് എന്ന ഇന്‍സ്റ്റാഗ്രാം പേജിലൂടെയും ഇതേ പേരിലുള്ള ടെലിഗ്രാം ഗ്രൂപ്പിലൂടെയുമാണ് അശ്ലീല വീഡിയോകളും കുട്ടികളുടെ പീഡനാനുഭവങ്ങളും തമാശ രൂപത്തില്‍ അവതരിപ്പിക്കുന്നതെന്നും നാല് ശിശു പീഡനം വിവരിക്കുന്ന ഓഡിയോ സന്ദേശങ്ങള്‍ താന്‍ കേട്ടതായും ശ്രീയ പറഞ്ഞു. ഈ ഓഡിയോ സന്ദേശങ്ങള്‍ക്ക് അശ്ലീല പേര് നല്‍കിയാണ് പ്രചരിപ്പിക്കുന്നതെന്നും ശ്രീയ പറഞ്ഞു. സ്ത്രീകള്‍ക്കെതിരെയും ദളിത് പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരെയും മോശപ്പെട്ട പരാമര്‍ശങ്ങളാണ് ക്രോംമെന്റല്‍ പ്രചരിപ്പിക്കുന്നതെന്നും ശ്രീയ വീഡിയോയിലൂടെ പറഞ്ഞിരുന്നു.
ശ്രീയ അന്ന് പറഞ്ഞത്: ”ഒരു കുട്ടിയുടെ റേപ്പ് സ്റ്റോറി എന്ന് മുതലാണ് നമ്മുടെ നാട്ടില്‍ എന്റര്ടെയിന്മെന്റായത്. ഡോ.ക്രോംമെന്റല്‍ 500 നമ്മള് മലയാളികള്‍ക്കെല്ലാം പ്രിയങ്കരനാണ്. എട്ടു ലക്ഷത്തോളം ഫോളേവേഴ്സുള്ള വ്യക്തിയാണ്. ക്രോംമെന്റലിനെ വേറെയൊരു പേജുണ്ട്. അനോണിമസ് മല്ലൂസ് 2.0 എന്ന പേരില്‍. ഇതില്‍ ഒരു ലക്ഷത്തിന് മുകളില്‍ ഫോളോവേഴ്സുണ്ട്. ഒരു ടെലിഗ്രാം ചാനല്‍ കൂടി ഇതില്‍ ലിങ്ക് ചെയ്തിട്ടുണ്ട്. ഞാന്‍ ആ ചാനലില്‍ ചെന്ന് നോക്കിയപ്പോള്‍ ഒരുപാട് ഓഡിയോ സന്ദേശങ്ങളും ഫോട്ടോകളുമുണ്ട്. 24 മണിക്കൂറില്‍ എല്ലാം സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യുമെന്നാണ് റൂള്‍. ചില ഓഡിയോ കേട്ട് നോക്കി. നാല് ശിശുപീഡനങ്ങളെക്കുറിച്ച് വിവരിക്കുന്ന ഓഡിയോ സന്ദേശങ്ങളാണ് അതിലുള്ളത്. മാത്രമല്ല സ്ത്രീവിരുദ്ധ കണ്ടന്റുകളും അതിലുണ്ട്. കുറേ ഫോളോവേഴ്സ് ഉള്ളവരാണെങ്കില്‍ അവര്‍ നല്ലവരാണെന്ന കരുതരുത്.’