മണിക്കൂറുകള്‍ക്ക് ശേഷവും അനങ്ങാതെ മെസഞ്ചറും ഇന്‍സ്റ്റഗ്രാമും; പണിമുടക്കം പുതിയ പ്രതിസന്ധിക്കിടെ, ആശങ്കയില്‍ കമ്പനി
പണിമുടക്കി മണിക്കൂറുകള്‍ക്ക് ശേഷവും മെസഞ്ചറിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കാതെ ഫേസ്ബുക്ക്. ഇന്ന് ഉച്ച മൂന്നു മണിക്ക് ശേഷമാണ് ഫേസ്ബുക്ക് മെസഞ്ചര്‍, ഇന്‍സ്റ്റഗ്രാം സേവനങ്ങള്‍ ഉപയോഗിക്കുന്നതില്‍ ഉപയോക്താവിന് തടസം നേരിട്ടത്.ഉപയോക്താവിന് പുതിയ സന്ദേശങ്ങള്‍ അയക്കാനോ ലഭ്യമാവുകയോ ചെയ്യുന്നില്ല. ചില സ്ഥലങ്ങളില്‍ വളരെ വൈകിയാണ് സന്ദേശങ്ങള്‍ ലഭിക്കുന്നത്.നിരവധി പേരാണ് ഇക്കാര്യം ട്വിറ്ററിലൂടെയും മറ്റ് സോഷ്യല്‍മീഡിയകളിലൂടെയും ലോകത്തെ അറിയിച്ചത്. ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കളും സമാന പ്രശ്നം ചൂണ്ടിക്കാട്ടി. പുതിയ സ്റ്റോറികള്‍ ലോഡു ചെയ്യാന്‍ സാധിക്കുന്നില്ല. എന്താണ് പ്രശ്നമെന്ന് പറയാന്‍ ഫേസ്ബുക്കിന് […]

പണിമുടക്കി മണിക്കൂറുകള്‍ക്ക് ശേഷവും മെസഞ്ചറിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കാതെ ഫേസ്ബുക്ക്. ഇന്ന് ഉച്ച മൂന്നു മണിക്ക് ശേഷമാണ് ഫേസ്ബുക്ക് മെസഞ്ചര്‍, ഇന്‍സ്റ്റഗ്രാം സേവനങ്ങള്‍ ഉപയോഗിക്കുന്നതില്‍ ഉപയോക്താവിന് തടസം നേരിട്ടത്.
ഉപയോക്താവിന് പുതിയ സന്ദേശങ്ങള്‍ അയക്കാനോ ലഭ്യമാവുകയോ ചെയ്യുന്നില്ല. ചില സ്ഥലങ്ങളില്‍ വളരെ വൈകിയാണ് സന്ദേശങ്ങള്‍ ലഭിക്കുന്നത്.
നിരവധി പേരാണ് ഇക്കാര്യം ട്വിറ്ററിലൂടെയും മറ്റ് സോഷ്യല്‍മീഡിയകളിലൂടെയും ലോകത്തെ അറിയിച്ചത്. ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കളും സമാന പ്രശ്നം ചൂണ്ടിക്കാട്ടി. പുതിയ സ്റ്റോറികള്‍ ലോഡു ചെയ്യാന്‍ സാധിക്കുന്നില്ല. എന്താണ് പ്രശ്നമെന്ന് പറയാന്‍ ഫേസ്ബുക്കിന് ഇതുവരെ സാധിച്ചിട്ടില്ല.



മറ്റൊരു വന്പ്രതിസന്ധിക്കിടയാണ് ഫേസ്ബുക്ക് ഈ പ്രശ്നവും നേരിടുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ നിയമ വെല്ലുവിളി നേരിടുകയാണ് ഫേസ്ബുക്ക് ഇപ്പോള്‍. ചെറുകിട കമ്പനികളെ ഒഴിവാക്കുന്നതിനും എതിരാളികളെ കീഴടക്കുന്നതിനും വാങ്ങുക അല്ലെങ്കില്‍ നശിപ്പിക്കുക എന്ന നയമാണ് ഫേസ്ബുക്ക് സ്വീകരിച്ചിരുന്നത് എന്നാരോപിച്ചാണ് കേസ്. യുഎസ് ഫെഡറല്‍ ട്രേഡ് കമ്മീഷനും 48 സംസ്ഥാനങ്ങളില്‍ നിന്നുള്ള അറ്റോര്‍ണി ജനറല്‍മാരുമാണ് ഒരേസമയം കമ്പനിക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസില്‍ പരാജയപ്പെട്ടാന്‍ വാട്സ്ആപ്പും ഇന്‍സ്റ്റഗ്രാമും വില്ക്കാന് ഫേസ്ബുക്ക് നിര്‍ബന്ധിതമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
2012ല്‍ 100 കോടി ഡോളറിനാണ് ഇന്‍സ്റ്റാഗ്രാമിനേയും 2014ല്‍ 1900 കോടി ഡോളറിനാണ് വാട്സ്ആപ്പിനേയും ഫേസ്ബുക്ക് ഏറ്റെടുത്തത്. എതിരാളികളായ ഈ രണ്ട് സേവനങ്ങളെ വാങ്ങാനുള്ള നീക്കം വിപണി മേധാവിത്വം നേടാനായിരുന്നുവെന്നാണ് കേസ്.