Top

‘പുറത്തു നിന്ന് കാണുന്ന ബിജെപിയല്ല അകത്ത്’; യുവമോര്‍ച്ച ഡിവൈഎഫ്‌ഐയെ മാതൃകയാക്കണമെന്ന് ജേക്കബ് തോമസ്

കേരളത്തിലെ ബിജെപിയും അനുബന്ധ പാര്‍ട്ടി സംവിധാനങ്ങളും സമൂലമായ മാറ്റം അര്‍ഹിക്കുന്നതായി ബിജെപി. നേതാവും മുന്‍ ഡിജിപിയും വിജിലന്‍സ് ഡയറക്ടറുമായിരുന്ന ജേക്കബ് തോമസ്. കേരളത്തില്‍ പാര്‍ട്ടി പരാജയത്തിന്റെ കാരണങ്ങള്‍ പരിശോധിച്ചും പരിഹാരം നിര്‍ദേശിച്ചും റിപ്പോര്‍ട്ട് നല്‍കാന്‍ ബിജെപി. കേന്ദ്രനേതൃത്വം നിയോഗിച്ച വ്യക്തി കൂടിയാണ് ജേക്കബ് തോമസ് എന്നിരിക്കെയാണ് അദ്ദേഹത്തിന്റെ പ്രതികരണം ശ്രദ്ധേയമാവുന്നത്. പുറത്ത് നിന്ന് കണ്ട ബിജെപിയായിരുന്നില്ല പാര്‍ട്ടിയ്ക്ക് അകത്ത് എത്തിയപ്പോല്‍ കണ്ടത്. കേരളത്തില്‍ ബിജെപി പ്രവര്‍ത്തന ശൈലി മറ്റേണ്ടിയിരിക്കുന്നു. യുവമോര്‍ച്ചയടക്കം ഇത്തരത്തില്‍ ചിന്തിക്കണം. സേവന പാതയിലേക്ക് മാറിയപ്പോഴാണ് […]

6 July 2021 3:44 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘പുറത്തു നിന്ന് കാണുന്ന ബിജെപിയല്ല അകത്ത്’; യുവമോര്‍ച്ച ഡിവൈഎഫ്‌ഐയെ മാതൃകയാക്കണമെന്ന് ജേക്കബ് തോമസ്
X

കേരളത്തിലെ ബിജെപിയും അനുബന്ധ പാര്‍ട്ടി സംവിധാനങ്ങളും സമൂലമായ മാറ്റം അര്‍ഹിക്കുന്നതായി ബിജെപി. നേതാവും മുന്‍ ഡിജിപിയും വിജിലന്‍സ് ഡയറക്ടറുമായിരുന്ന ജേക്കബ് തോമസ്. കേരളത്തില്‍ പാര്‍ട്ടി പരാജയത്തിന്റെ കാരണങ്ങള്‍ പരിശോധിച്ചും പരിഹാരം നിര്‍ദേശിച്ചും റിപ്പോര്‍ട്ട് നല്‍കാന്‍ ബിജെപി. കേന്ദ്രനേതൃത്വം നിയോഗിച്ച വ്യക്തി കൂടിയാണ് ജേക്കബ് തോമസ് എന്നിരിക്കെയാണ് അദ്ദേഹത്തിന്റെ പ്രതികരണം ശ്രദ്ധേയമാവുന്നത്.

പുറത്ത് നിന്ന് കണ്ട ബിജെപിയായിരുന്നില്ല പാര്‍ട്ടിയ്ക്ക് അകത്ത് എത്തിയപ്പോല്‍ കണ്ടത്. കേരളത്തില്‍ ബിജെപി പ്രവര്‍ത്തന ശൈലി മറ്റേണ്ടിയിരിക്കുന്നു. യുവമോര്‍ച്ചയടക്കം ഇത്തരത്തില്‍ ചിന്തിക്കണം. സേവന പാതയിലേക്ക് മാറിയപ്പോഴാണ് ഡിവൈഎഫ്‌ഐക്ക് സമൂഹത്തില്‍ വലിയ പ്രാധാന്യം ലഭിച്ചത്. ഈ പാത ബിജെപിയുടെ യുവജന സംഘടനയ്ക്ക് മാതൃകയാക്കാവുന്നതാണ് എന്നും ജേക്കുബ് തോമസ് ചൂണ്ടിക്കാട്ടുന്നു. എഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ജേക്കബ് തോമസിന്റെ പ്രതികരണം. നിലവിലെ സാഹചര്യത്തില്‍ ബിജെപി അധ്യക്ഷന്‍ സ്ഥാനമൊഴിയേണ്ട സാഹചര്യമില്ലെന്നും ജേക്കബ് തോമസ് ചൂണ്ടിക്കാട്ടുന്നു.

സേവാഭാരതി പോലുള്ള പ്രസ്ഥാനങ്ങള്‍ നിരവധി സേവനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരാണ്. പക്ഷെ ഇതൊന്നും ജനങ്ങളുടെ അംഗീകാരം നേടിയെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും നേരത്തെ തന്നെ ജേക്കബ് തോമസ് നേരത്തെ പ്രതികരിച്ചിരുന്നു. പിന്നാലെയാണ് പുതിയ പ്രതികരണം. ബിജെപിക്ക് ഒരു എംഎല്‍എ പോലും ഇല്ല എന്നാതാണ് പാര്‍ട്ടി നിലവില്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

അതിനിടെ, ഇന്ന് നടക്കുന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് എതിര്‍വിഭാഗം രംഗത്തെത്തി. നിലവിലുള്ള നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി ആവശ്യപ്പെട്ടത്. പികെ കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന്‍ പക്ഷമാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്. ശോഭയുള്‍പ്പെടുന്ന നേതാക്കള്‍ നേരിട്ട് ഈ ആവശ്യം ഉന്നയിച്ചിട്ടില്ല. പരാജയത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം സുരേന്ദ്രന്‍ ഏറ്റെടുക്കണം. കേരളത്തിലെ ബിജെപിയുടെ വളര്‍ച്ച സുരേന്ദ്രന്റെ നേതൃത്വത്തില്‍ മുരടിച്ചെന്നും വിമര്‍ശനമുയര്‍ന്നു. യോഗം കാസര്‍കോട് ജില്ലാ കമ്മിറ്റി ഓഫീസില്‍ പുരോമഗമിക്കുകയാണ്.

തെരഞ്ഞെടുപ്പ് പരാജയം, കൊടകര കുഴല്‍പ്പണക്കേസ്, സികെ ജാനുവിന് പണം നല്‍കിയ സംഭവം, ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുന്ദരക്ക് പത്രിക പിന്‍വലിക്കാന്‍ കോഴ നല്‍കിയത് അടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാവുമെന്ന സൂചനയുണ്ട്. പാര്‍ട്ടി സംസ്ഥാന പ്രഭാരി സിപി രാധാകൃഷ്ണന്‍ യോഗം ഉദ്ഘാടനം ചെയ്തു.

Next Story