അഭയ് ചൗതാല എംഎല്‍എ സ്ഥാനം രാജിവെച്ചു; ഡല്‍ഹിയിലേക്ക്
ചണ്ഡീഗഢ്: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക നിയമങ്ങളില്‍ പ്രതിഷേധിച്ച് എംഎല്‍എ സ്ഥാനം രാജിവെച്ച് ഹരിയാന എംഎല്‍എ. ഐഎന്‍എല്‍ഡി നേതാവ് അഭയ് സിങ് ചൗതാലയാണ് എംഎല്‍എ സ്ഥാനം രാജിവെച്ചത്. രാജിക്കത്ത് സമര്‍പ്പിച്ചതിന് ശേഷം കര്‍ഷക സമരത്തില്‍ പങ്കുചേരാന്‍ അഭയ് സിങ് ചൗതാല ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. കേന്ദ്രസര്‍ക്കാരുമായി കര്‍ഷകര്‍ വെള്ളിയാഴ്ച ഒമ്പതാം വട്ട ചര്‍ച്ച നടത്തിയ അതേസമയത്താണ് ചൗതാല ഹരിയാന സ്പീക്കര്‍ക്ക് രാജിക്കത്ത് സമര്‍പ്പിച്ചത്. ചണ്ഡീഗഢില്‍നിന്നുള്ള കര്‍ഷകര്‍ക്കൊപ്പം പ്രക്ഷോഭത്തില്‍ പങ്കെടുക്കുമെന്നാണ് ചൗതാല അറിയിച്ചിരിക്കുന്നത്. ഇവിടെ നിന്നും നൂറുകണക്കിന് കര്‍ഷകരാണ് ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യുന്നത്. […]

ചണ്ഡീഗഢ്: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക നിയമങ്ങളില്‍ പ്രതിഷേധിച്ച് എംഎല്‍എ സ്ഥാനം രാജിവെച്ച് ഹരിയാന എംഎല്‍എ. ഐഎന്‍എല്‍ഡി നേതാവ് അഭയ് സിങ് ചൗതാലയാണ് എംഎല്‍എ സ്ഥാനം രാജിവെച്ചത്. രാജിക്കത്ത് സമര്‍പ്പിച്ചതിന് ശേഷം കര്‍ഷക സമരത്തില്‍ പങ്കുചേരാന്‍ അഭയ് സിങ് ചൗതാല ഡല്‍ഹിയിലേക്ക് പുറപ്പെട്ടു.
കേന്ദ്രസര്‍ക്കാരുമായി കര്‍ഷകര്‍ വെള്ളിയാഴ്ച ഒമ്പതാം വട്ട ചര്‍ച്ച നടത്തിയ അതേസമയത്താണ് ചൗതാല ഹരിയാന സ്പീക്കര്‍ക്ക് രാജിക്കത്ത് സമര്‍പ്പിച്ചത്.
ചണ്ഡീഗഢില്‍നിന്നുള്ള കര്‍ഷകര്‍ക്കൊപ്പം പ്രക്ഷോഭത്തില്‍ പങ്കെടുക്കുമെന്നാണ് ചൗതാല അറിയിച്ചിരിക്കുന്നത്. ഇവിടെ നിന്നും നൂറുകണക്കിന് കര്‍ഷകരാണ് ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യുന്നത്. ജനുവരി 19ന് സിംഘു അതിര്‍ത്തിയിലെത്താനാണ് അദ്ദേഹത്തിന്റെ പദ്ധതി. ജനുവരി 26ന് കര്‍ഷകര്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്ന മെഗാ ട്രാക്ടര്‍ റാലിയില്‍ ചൗതാല പങ്കെടുക്കും.
ഹരിയാനയിലെ ബിജെപി സര്‍ക്കാരിന് പിന്തുണ നല്‍കിയിരിക്കുന്ന തന്റെ ബന്ധുകൂടിയായ നേതാവിന് വിരുദ്ധമായി, ഐഎന്‍എല്‍ഡി പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കൊപ്പമാണ് എന്ന സന്ദേശം നല്‍കാനാണ് രാജിയെന്നും അദ്ദേഹം അറിയിച്ചു.
ഈ മാസം 26നകം കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ താന്‍ എംഎല്‍എ സ്ഥാനം രാജിവെക്കുമെന്ന് ചൗതാല നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഹരിയാനയില്‍ ഐഎന്‍എല്‍ഡിയുടെ ഏക എംഎല്‍എയാണ് അഭയ് സിങ് ചൗതാല.
കാര്‍ഷിക നിയമങ്ങളെക്കുറിച്ച് കര്‍ഷകരുമായി ചര്‍ച്ച ചെയ്യാന്‍ സുപ്രീംകോടതി നിയോഗിച്ച സമിതിയില്‍നിന്നും മുന്‍ എംപിയും ഭാരതീയ കിസാന്‍ യൂണിയന് നേതാവുമായ ഭൂപീന്ദര്‍ സിങ് കഴിഞ്ഞ ദിവസം രാജി വെച്ചിരുന്നു. പഞ്ചാബിലെ കര്‍ഷകരുടെ താല്പര്യങ്ങളെ ഉപേക്ഷിക്കാനാവില്ലെന്നും കര്‍ഷകനെന്ന നിലയിലും നേതാവെന്ന നിലയിലും അവരുടെ വികാരം തനിക്ക് മനസിലാവുമെന്നും ഭുപീന്ദര്‍ സിംഗ് പറഞ്ഞു. സമിതിയില്‍ ഉള്‍പ്പെടുത്തിയ സുപ്രീംകോടതിയോട് നന്ദി അറിയിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
ഹരിയാന സര്‍ക്കാരിന്റെ മുഖ്യഘടകകക്ഷിയായ ജെജെപിയും രാജി ഭീഷണി മുഴക്കിയിരുന്നു. നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ ബിജെപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്നാണ് ജെജെപി അറിയിച്ചത്. ജെജെപി പിന്തുണ പിന്‍വലിച്ചാല്‍ ഹരിയാന സര്‍ക്കാരിന്റെ നില പരുങ്ങലിലാവും.