അഞ്ച് സീറ്റ് എല്‍ഡിഎഫിനോട് ആവശ്യപ്പെടാന്‍ ഐഎന്‍എല്‍; ഉദുമയോ കാഞ്ഞങ്ങാടോ വാങ്ങണമെന്ന് കമ്മറ്റിയില്‍ ആവശ്യം
കോഴിക്കോട്: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അഞ്ച് സീറ്റുകള്‍ എല്‍ഡിഎഫിനോട് ആവശ്യപ്പെടുവാന്‍ തീരുമാനിച്ച് ഐഎന്‍എല്‍. ഐഎന്‍എല്ലിനെ എല്ഡിഎഫിലെടുത്തതിന് ശേഷം നടക്കുന്ന ആദ്യ നിയമസഭ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. എല്‍ഡിഎഫുമായി ചര്‍ച്ചകള്‍ നടത്തുന്നതിന് വേണ്ടി അഞ്ചംഗ പാര്‍ലമെന്ററി ബോര്‍ഡിനെ നിയോഗിച്ചിട്ടുണ്ട് കഴിഞ്ഞ തവണ മൂന്ന് സീറ്റിലാണ് ഐഎന്‍എല്‍ മത്സരിച്ചത്. എംഎല്‍എയായ പിടിഎ റഹീം പിന്നീട് ഐഎന്‍എല്ലില്‍ ചേര്‍ന്നിരുന്നു. കാസര്‍ഗോഡ്, കോഴിക്കോട് സൗത്ത്, വള്ളിക്കുന്ന്, പിടി റഹീം മത്സരിച്ച കുന്ദമംഗലം സീറ്റുകളോടൊപ്പം ഒരു സീറ്റ് അധികം വേണമെന്നാണ് ഐഎന്‍എല്‍ ആവശ്യം. കാസര്‍കോഡ് […]

കോഴിക്കോട്: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അഞ്ച് സീറ്റുകള്‍ എല്‍ഡിഎഫിനോട് ആവശ്യപ്പെടുവാന്‍ തീരുമാനിച്ച് ഐഎന്‍എല്‍. ഐഎന്‍എല്ലിനെ എല്ഡിഎഫിലെടുത്തതിന് ശേഷം നടക്കുന്ന ആദ്യ നിയമസഭ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. എല്‍ഡിഎഫുമായി ചര്‍ച്ചകള്‍ നടത്തുന്നതിന് വേണ്ടി അഞ്ചംഗ പാര്‍ലമെന്ററി ബോര്‍ഡിനെ നിയോഗിച്ചിട്ടുണ്ട്
കഴിഞ്ഞ തവണ മൂന്ന് സീറ്റിലാണ് ഐഎന്‍എല്‍ മത്സരിച്ചത്. എംഎല്‍എയായ പിടിഎ റഹീം പിന്നീട് ഐഎന്‍എല്ലില്‍ ചേര്‍ന്നിരുന്നു.
കാസര്‍ഗോഡ്, കോഴിക്കോട് സൗത്ത്, വള്ളിക്കുന്ന്, പിടി റഹീം മത്സരിച്ച കുന്ദമംഗലം സീറ്റുകളോടൊപ്പം ഒരു സീറ്റ് അധികം വേണമെന്നാണ് ഐഎന്‍എല്‍ ആവശ്യം. കാസര്‍കോഡ് ജില്ലയില്‍ സിപിഐ മത്സരിക്കുന്ന കാഞ്ഞങ്ങാടോ സിപിഐഎമ്മിന്റെ കയ്യിലുള്ള ഉദുമയോ വേണമെന്നാണ് ഐഎന്‍എല്‍ സംസ്ഥാന കമ്മറ്റിയിലുയര്ന്ന ആവശ്യം.
സീറ്റ് ചര്‍ച്ച നടത്തുന്നതിന് ഐഎന്‍എല്‍ സംസ്ഥാന അദ്ധ്യക്ഷന്‍ എപി അബ്ദുള്‍ വഹാബ്, ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍, അഹമ്മദ് ദേവര്‍കോവില്‍, എംഎം മാഹീന്, വി ഹംസാഹാജി എന്നിവരെയാണ് സംസ്ഥാന കമ്മറ്റി ചുമതലപ്പെടുത്തിയിരിക്കുന്നത്.
- TAGS:
- INL
- KERALA ELECTION 2021
- LDF