‘എല്‍ഡിഎഫില്‍ തലവേദന’; മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ പുറത്താക്കിയാല്‍ പ്രശ്‌ന പരിഹാരമാകില്ല, വലവിരിച്ച് ലീഗ്
ഇന്ത്യന്‍ നാഷണല്‍ ലീഗിലെ പിളര്‍പ്പ് എല്‍ഡിഎഫിന് തലവേദനയാകും. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിലവില്‍ പുറത്താക്കപ്പെട്ട കാസിം ഇരിക്കൂര്‍ വിഭാഗത്തിനൊപ്പമാണ്. കാസിം ഇരിക്കൂര്‍ വിഭാഗം ഔദ്യോഗിക വിഭാഗമല്ലെന്ന് എപി അബ്ദുള്‍ വഹാബ് ഗ്രൂപ്പും വ്യക്തമാക്കിയ സാഹചര്യത്തില്‍ എല്‍ഡിഎഫിന്റെ തീരുമാനം നിര്‍ണ്ണായകമാവും. മന്ത്രിയെ പിന്‍വലിക്കുകയെന്നത് എല്‍ഡിഎഫിനെ സംബന്ധിച്ചടത്തോളം ശ്രമകരമായ ജോലിയാണ്. മന്ത്രിയെ നിലനിര്‍ത്തിയാല്‍ വഹാബ് വിഭാഗത്തിന്റെ പിന്തുണ നഷ്ടമായേക്കുമെന്നും സൂചനയുണ്ട്. അതേസമയം മറുവശത്ത് മുസ്ലിം ലീഗ് ഐഎന്‍എല്ലിലെ പിളര്‍പ്പ് മുതലെടുക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു കഴിഞ്ഞു. നേരത്തെ എപി അബ്ദുള്‍ വഹാബിന് […]
25 July 2021 6:37 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇന്ത്യന്‍ നാഷണല്‍ ലീഗിലെ പിളര്‍പ്പ് എല്‍ഡിഎഫിന് തലവേദനയാകും. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിലവില്‍ പുറത്താക്കപ്പെട്ട കാസിം ഇരിക്കൂര്‍ വിഭാഗത്തിനൊപ്പമാണ്. കാസിം ഇരിക്കൂര്‍ വിഭാഗം ഔദ്യോഗിക വിഭാഗമല്ലെന്ന് എപി അബ്ദുള്‍ വഹാബ് ഗ്രൂപ്പും വ്യക്തമാക്കിയ സാഹചര്യത്തില്‍ എല്‍ഡിഎഫിന്റെ തീരുമാനം നിര്‍ണ്ണായകമാവും. മന്ത്രിയെ പിന്‍വലിക്കുകയെന്നത് എല്‍ഡിഎഫിനെ സംബന്ധിച്ചടത്തോളം ശ്രമകരമായ ജോലിയാണ്. മന്ത്രിയെ നിലനിര്‍ത്തിയാല്‍ വഹാബ് വിഭാഗത്തിന്റെ പിന്തുണ നഷ്ടമായേക്കുമെന്നും സൂചനയുണ്ട്.
അതേസമയം മറുവശത്ത് മുസ്ലിം ലീഗ് ഐഎന്‍എല്ലിലെ പിളര്‍പ്പ് മുതലെടുക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു കഴിഞ്ഞു. നേരത്തെ എപി അബ്ദുള്‍ വഹാബിന് കുഞ്ഞാലിക്കുട്ടിയുടെ മനോഭാവമാണെന്ന് കാസിം ഇരിക്കൂര്‍ കുറ്റപ്പെടുത്തിയിരുന്നു. ഐഎന്‍എല്ലിലെ അസംതൃപ്തരെ ലീഗിലേക്ക് സ്വാഗതം ചെയ്യുകയയാണ് നിയമ സഭയിലെ പ്രതിപക്ഷ ഉപനേതാവ് കൂടിയായ പി കെ കുഞ്ഞാലിക്കുട്ടി നിലപാടറിയിച്ചു കഴിഞ്ഞു. ഇടത് മുന്നണിയില്‍ ഐഎന്‍എല്ലിന് സ്വാതന്ത്ര്യമില്ലെന്നും പാര്‍ട്ടിലെ അസംതൃപ്തരെ സ്വീകരിക്കാന്‍ മുസ്ലീം ലീഗ് തയ്യാറാണ് എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് ഇപ്പോഴും മുസ്ലീം ലീഗിനോടുള്ള താല്‍പര്യം മുതലെടുക്കാനുള്ള നീക്കത്തിന് കൂടിയാണ് പി കെ കുഞ്ഞാലിക്കുട്ടി തുടക്കമിടുന്നത്.
‘ഐഎന്‍എല്‍ എന്ന് പറയുന്ന പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്‌നങ്ങളാണ് ഇവയൊക്കെ. അതില്‍ കയറി ഞങ്ങള്‍ക്കൊന്നും പറയാന്‍ കഴിയില്ലെന്നായിരുന്നു കൂട്ടത്തില്ലിനോട് ലീഗ് നേതാവ് കെപിഎ മജീദ് പ്രതികരിച്ചു. തങ്ങള്‍ വല്ലതും പറഞ്ഞാല്‍ ഇപ്പോഴുണ്ടായ പ്രശ്‌നങ്ങള്‍ ലീഗ് ഉണ്ടായിക്കിയതാണെന്ന രീതിയിലേക്ക് മാറാന്‍ സാധ്യതയുണ്ടെന്നുമായിരുന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഐഎല്‍എല്ലിന്‍ കുറച്ച് മാസങ്ങളായി പ്രശ്‌നങ്ങള്‍ നടക്കുകയാണ്. അതില്‍ സാമ്പത്തികവും അധികാര പ്രശ്‌നങ്ങളും ഉണ്ടാവും. അപവാദമായ രീതിയിലാണ് കാര്യങ്ങള്‍ നടക്കുന്നത്. അതെല്ലാം പാര്‍ട്ടിക്കകത്ത് തന്നെ തീര്‍ക്കേണ്ടതാണ് എന്നും കെപിഎ മജീദ് പറഞ്ഞു
വഹാബിനെ വരുതിയിലാക്കാന്‍ കുഞ്ഞാലിക്കുട്ടി ശ്രമിക്കുന്നതായ കാസിം ഇരിക്കൂറിന്റെ വാദം ഇതോടെ ശക്തമാവുകയാണ്. ഐഎന്‍എല്ലിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് സിപിഐഎം ആവശ്യപ്പെട്ടിരുന്നെങ്കിലും വിഷയത്തില്‍ നേരിട്ട് ഒരു ഇടപെടലിന് മുതിര്‍ന്നേക്കില്ല. ഐഎന്‍എല്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമായാല്‍ മന്ത്രി പിന്‍വലിക്കുകയെല്ലാതെ എല്‍ഡിഎഫിന് മുന്നില്‍ മറ്റു മാര്‍ഗങ്ങളുണ്ടാവില്ല. ലീഗിലേക്ക് ചേക്കാറാന്‍ മറുവശത്ത് അബ്ദുള്‍ വഹാബ് ശ്രമിച്ചാല്‍ സര്‍ക്കാരിന് ഇരട്ട പ്രഹരമാവുകയും ചെയ്യും.