Top

ഐഎന്‍എല്‍ പിളര്‍പ്പില്‍ മധ്യസ്ഥ ശ്രമവുമായി കാന്തപുരം എപി വിഭാഗം; സഹകരിക്കാതെ വഹാബ് – കാസിം പക്ഷങ്ങള്‍

ഐഎന്‍എല്‍ പിളർപ്പില്‍ വഹാബ് – കാസിം പക്ഷങ്ങള്‍ക്കിടയില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. കാന്തപുരം എ പി വിഭാഗം നേതാക്കളാണ് മധ്യസ്ഥ ശ്രമം നടത്തുന്നത്. അബ്ദുല്‍ വഹാബ് പക്ഷത്തിലെ നേതാക്കളുമായി എ പി വിഭാഗം നേതാക്കള്‍ കോഴിക്കോട്ട് ചർച്ച നടത്തി. കാസിം പക്ഷവുമായും നേതാക്കള്‍ ആശയ വിനിമയം നടത്തി. എന്നാല്‍ കാസിം ഇരിക്കൂറിനെ മാറ്റി നിർത്തിയാല്‍ ചർച്ചയാകാമെന്ന് വഹാബ് വിഭാഗവും വഹാബിനെ മാറ്റി നിർത്തിയാല്‍ അനുരജ്ഞാനമാകാമെന്ന നിലപാടില്‍ കാസിം പക്ഷവും ഉറച്ചുനില്‍ക്കുകയാണ്. അതേസമയം, ഇടത് മുന്നണിയിലെ ഘടകക്ഷിയായ ഐഎന്‍എല്ലിലുണ്ടായ […]

29 July 2021 9:49 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഐഎന്‍എല്‍ പിളര്‍പ്പില്‍ മധ്യസ്ഥ ശ്രമവുമായി കാന്തപുരം എപി വിഭാഗം; സഹകരിക്കാതെ വഹാബ് – കാസിം പക്ഷങ്ങള്‍
X

ഐഎന്‍എല്‍ പിളർപ്പില്‍ വഹാബ് – കാസിം പക്ഷങ്ങള്‍ക്കിടയില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. കാന്തപുരം എ പി വിഭാഗം നേതാക്കളാണ് മധ്യസ്ഥ ശ്രമം നടത്തുന്നത്. അബ്ദുല്‍ വഹാബ് പക്ഷത്തിലെ നേതാക്കളുമായി എ പി വിഭാഗം നേതാക്കള്‍ കോഴിക്കോട്ട് ചർച്ച നടത്തി. കാസിം പക്ഷവുമായും നേതാക്കള്‍ ആശയ വിനിമയം നടത്തി.

എന്നാല്‍ കാസിം ഇരിക്കൂറിനെ മാറ്റി നിർത്തിയാല്‍ ചർച്ചയാകാമെന്ന് വഹാബ് വിഭാഗവും വഹാബിനെ മാറ്റി നിർത്തിയാല്‍ അനുരജ്ഞാനമാകാമെന്ന നിലപാടില്‍ കാസിം പക്ഷവും ഉറച്ചുനില്‍ക്കുകയാണ്.

അതേസമയം, ഇടത് മുന്നണിയിലെ ഘടകക്ഷിയായ ഐഎന്‍എല്ലിലുണ്ടായ പിളര്‍പ്പ് സിപിഐഎം സംസ്ഥാനസെക്രട്ടറിയേറ്റ് ഇന്ന് ചര്‍ച്ച ചെയ്‌തേക്കും. പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടും പാര്‍ട്ടി രണ്ടായി പിളര്‍ന്നതില്‍ സിപിഐഎമ്മിന് അതൃപ്തിയുണ്ട്.

രണ്ട് വിഭാഗങ്ങളും പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഒരുമിച്ച് പോകണമെന്നാണ് സിപിഐഎം നിലപാട്. അബ്ദുല്‍ വഹാബ് വിഭാഗം ഇന്നലെ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനേയും സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രനേയും കണ്ടിരുന്നു.ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗം കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത ശേഷം അബ്ദുല്‍ വഹാബ് വിഭാഗവുമായി സിപിഐഎം വൈകിട്ടോടെ വീണ്ടും ചര്‍ച്ച നടത്തിയേക്കും.

അടുത്ത മാസം മൂന്നിന് വഹാബ് പക്ഷം കോഴിക്കോട് വിളിച്ച് ചേര്‍ത്ത പ്രവര്‍ത്തകസമിതി യോഗത്തോടെ പ്രശ്നപരിഹാരം ഉണ്ടാകുമെന്നാണ് സൂചന. യോഗത്തിലേക്ക് അഹമ്മദ് ദേവര്‍ കോവിലിനേയും വഹാബ് പക്ഷം ക്ഷണിച്ചിട്ടുണ്ട്. മന്ത്രി യോഗത്തില്‍ പങ്കെടുത്താല്‍ മറ്റ് പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കില്‍ മന്ത്രി പദം പിന്‍വലിക്കുമെന്ന സിപിഐഎമ്മിന്റെ മുന്നറിയിപ്പ് ഇരു വിഭാഗത്തേയും അലട്ടുന്നുണ്ട്.

Also Read: കരിവന്നൂര്‍ ബാങ്ക് തട്ടിപ്പ്; അഡ്മിനിസ്‌ട്രേറ്റര്‍ എംസി അജിത്തിനെ മാറ്റി

Next Story