‘പിസി ജോര്‍ജ് നടത്തുന്നത് ആര്‍എസ്എസിന്റെ വക്കാലത്ത്’; തമ്മിലടിപ്പിച്ച് വോട്ട് തട്ടാനുള്ള നീക്കമെന്ന് ഐഎന്‍എല്‍
പിസി ജോര്‍ജിനെതിരെ നിയമ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് ഇന്ത്യന്‍ നാഷണല്‍ ലീഗ് സംസ്ഥാന ജന സെക്രട്ടറി കാസിം ഇരിക്കൂര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷവും വൈരവും വിതച്ച് സാമൂഹികാന്തരീക്ഷം കലുഷിതമാക്കാനാണ് പിസി ജോര്‍ജ് ശ്രമിക്കുന്നതെന്ന് ഐഎന്‍എല്‍ ആരോപിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഇരിക്കൂര്‍ ആവശ്യപ്പെട്ടു. വ്യാപകമായ തോതില്‍ ഇവിടെ ”ലൗ ജിഹാദ്’ അരങ്ങേറുന്നുണ്ടെന്നും ക്രൈസ്തവ, ഹൈന്ദവ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളെ മതം മാറ്റാന്‍ ആസൂത്രിത നീക്കങ്ങള്‍ നടക്കുകയാണെന്നും സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള അദ്ദേഹത്തിന്റെ ദുഷ്പ്രചാരണം […]

പിസി ജോര്‍ജിനെതിരെ നിയമ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് ഇന്ത്യന്‍ നാഷണല്‍ ലീഗ് സംസ്ഥാന ജന സെക്രട്ടറി കാസിം ഇരിക്കൂര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷവും വൈരവും വിതച്ച് സാമൂഹികാന്തരീക്ഷം കലുഷിതമാക്കാനാണ് പിസി ജോര്‍ജ് ശ്രമിക്കുന്നതെന്ന് ഐഎന്‍എല്‍ ആരോപിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഇരിക്കൂര്‍ ആവശ്യപ്പെട്ടു.
വ്യാപകമായ തോതില്‍ ഇവിടെ ”ലൗ ജിഹാദ്’ അരങ്ങേറുന്നുണ്ടെന്നും ക്രൈസ്തവ, ഹൈന്ദവ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളെ മതം മാറ്റാന്‍ ആസൂത്രിത നീക്കങ്ങള്‍ നടക്കുകയാണെന്നും സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള അദ്ദേഹത്തിന്റെ ദുഷ്പ്രചാരണം അങ്ങേയറ്റം അപലപനീയവും ഉത്ക്കണ്ഠാജനകവുമാണ്.
വിവിധ മതവിഭാഗങ്ങളെ തമ്മിലടിപ്പിച്ച് വോട്ട് തട്ടുക എന്ന കുല്സിത രാഷ്ട്രീയ അജണ്ടയാണ് ആരോപണങ്ങള്‍ക്ക് പിന്നില്‍. ഈ വിഷയത്തില്‍ ആര്‍എസ്എസിന്റെ വക്കാലത്താണ് പിസി ജോര്‍ജ് ഏറ്റെടുത്തിരിക്കുന്നത്. രാഷ്ട്രീയപരമായി നില്ക്കക്കള്ളി ഇല്ലാതായപ്പോള്‍ സംഘ്പരിവാര്‍ ഏറ്റെടുത്ത് നടത്തുന്ന വിദ്വേഷത്തിെന്റ രാഷ്ട്രീയമാണ് അദ്ദേഹം പയറ്റുന്നത്. ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്നാണ് ഇദ്ദേഹം ആവര്‍ത്തിച്ചാവശ്യപ്പെടുന്നത്.
മതേതര ജനാധിപത്യ ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു നിയമസഭാ സാമാജികന് , ഭരണഘടനാ മൂല്യങ്ങള്‍ കാറ്റില്‍ പറത്തുന്ന തരത്തില്‍ പ്രസ്താവന ഇറക്കുന്നത് തന്നെ മതനിരപേക്ഷ സമൂഹത്തോടുള്ള വെല്ലുവിളിയും നഗ്നമായ വര്‍ഗീയ പ്രീണനവുമാണെന്നും ഐഎന്‍എല്‍ ആരോപിച്ചു. വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ വൈരവും വിദ്വേഷവും പരത്തി സാമൂഹിക പ്രക്ഷുബ്ധത വിതക്കാനാണ് അദ്ദേഹത്തിെന്റ ശ്രമം. അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും കത്തില്‍ ചൂട്ടിക്കാട്ടി.
പി സി ജോര്‍ജ് നടത്തുന്ന നിരുത്തരവാദപരവും വിഷലിപ്തവുമായ പ്രസ്താവനകള്‍ക്കും ദുഷ്പ്രചാരണങ്ങള്‍ക്കുമെതിരെ കര്‍ശന നിയമനടപടി സ്വീകരിച്ച്, മതനിരക്ഷേ മൂല്യങ്ങള്‍ കാത്തൂസുക്ഷിക്കാന്‍ പ്രതിജ്ഞാ ബദ്ധമായ സംസ്ഥാന സര്‍ക്കാര്‍ ഇത്തരം പ്രതിലോമപ്രവര്‍ത്തനങ്ങള്‍ ഒരു നിലക്കും അനുവദിക്കില്ലെന്ന് പൊതുസമൂഹത്തിന് മുന്നറിയിപ്പ് നല്‍കണമെന്നും മുഖ്യന്ത്രിക്കയച്ച കത്തില്‍ ഐഎന്‍എല്‍ കൂട്ടിച്ചേര്‍ത്തു.
സുപ്രീം കോടതിക്ക് മുന്നില്‍ ലൗ ജിഹാദ് ഇല്ലെങ്കിലും ലൗജിഹാദ് എന്നത് ഉണ്ടെന്നും
പെണ്‍കുട്ടികളെ തട്ടികൊണ്ട് പോകുന്ന ഏര്‍പ്പാടാണ് ലൗജിഹാദെന്നും പിസി ജോര്‍ജ് പറഞ്ഞിരുന്നു. ഈരാറ്റുപേട്ടയില്‍ മാത്രം 47 പെണ്‍കുട്ടികളെ നഷ്ടപ്പെട്ടിട്ടുണ്ടെന്നായിരുന്നു പിസി ജോര്‍ജിന്റെ വാദം.
‘സഖാവ് വിഎസ് അച്യൂതാനന്ദന് വളരെ വ്യക്തമായിട്ട് ലൗ ജിഹാദിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ഇതിന് പിന്നില്‍ മുസ്ലീം സമുദായമല്ല. മുസ്ലീമിലെ ചില തീവ്രവാദികളാണ്. അവര്‍ ചെയ്യുന്ന മര്യാദകേടാണ്. ഇവര്‍ എന്ത് വൃത്തികേടിനും കൂട്ട് നില്ക്കും. ഈരാറ്റുപേട്ടയില്‍ മാത്രം 47 കുട്ടികളെ നഷ്ടപ്പെട്ടിട്ടുണ്ട്. അതില്‍ 12 പേരും മുസ്ലീം പെണ്‍കുട്ടികളാണ്. 35 ക്രിസത്യനും. നായര്‍ ഈഴവ പെണ്‍കുട്ടികളും ക്രിസത്്യന്‍ പെണ്‍കുട്ടികളും. അതില്‍ ഏറ്റവും സൗന്ദര്യം ഉള്ള പെണ്‍കുഞ്ഞുങ്ങള്‍. ഇവരെ എങ്ങനെ ചാക്കിടുന്നുവെന്ന് അറിയില്ല. പോയാല്‍ പിന്നെ കിട്ടുന്നില്ല. ഒരാഴ്ച് മുമ്പ് ഒരാള്‍ പോയി. ആര് കൊണ്ട് പോയി എങ്ങനെ കൊണ്ട് പോയി എന്നൊന്നും അറിയില്ല. ഒരു മാസം മുമ്പ് പ്രാര്‍ത്ഥിച്ചോണ്ടിരിക്കുമ്പോഴാണ് ഒരു പെണ്‍കുട്ടി മോട്ടോര്‍ സൈക്കിളില്‍ പോയത്. പിറ്റേന്ന് ഞങ്ങള്‍ വിവാഹിതരായി എന്നും പറഞ്ഞ് തലയില്‍ മുണ്ട് ഇട്ടാണ് പടം കണ്ട്. തന്തയും തള്ളയും എങ്ങനെ സഹിക്കും. അതാണ് ഇവിടുത്തെ പ്രശ്നം. പറഞ്ഞുകഴിയുമ്പോള്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടെങ്കില്‍ അവര്‍ സഹിക്കട്ടെ.’ എന്നായിരുന്നു പിസി ജോര്‍ജ് ഒടുവില്‍ പറഞ്ഞത്.