പൂന്തുറ സിറാജിനെ വേണ്ടെന്ന സിപിഐഎം ആവശ്യത്തെ തള്ളി ഐഎന്‍എല്‍; ‘സ്ഥാനാര്‍ത്ഥി ആരാകണമെന്ന് ഞങ്ങള്‍ തീരുമാനിക്കും’
തിരുവനന്തപുരം: പിഡിപിയില്‍ നിന്ന് രാജിവെച്ച് വന്ന പൂന്തുറ സിറാജ് സീറ്റ് നല്‍കാനാവില്ല എന്ന സിപിഐഎം നിലപാട് തള്ളി ഐഎന്‍എല്‍. തിരുവനന്തപുരം കോര്പ്പറേഷന് മാണിക്യവിളാകം വാര്‍ഡില്‍ സിറാജിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ഐഎന്‍എല്‍ നിശ്ചയിച്ചിരിക്കുന്നത്. സിറാജിനെ മത്സരിപ്പിക്കാനാവില്ലെന്ന് സിപിഐഎം ജില്ലാ നേതൃത്വം നിലപാടെടുത്തിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥി ആരാവണമെന്ന് തീരുമാനിക്കുന്നത് ഐഎന്‍എല്‍ ആണെന്നും സിപിഐഎം പകരം നിശ്ചയിച്ചയാളെ മത്സരിപ്പിക്കാനാവില്ലെന്നുമാണ് ഐഎന്‍എല്‍ ജില്ലാ നേതൃത്വം ഇപ്പോള്‍ എടുത്തിരിക്കുന്ന തീരുമാനം. കോര്‍പ്പറേഷനിലെ സിപിഐഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഐഎന്‍എല്ലും തങ്ങളുടെ ഏക സീറ്റിലെ സ്ഥാനാര്‍ത്ഥിയായി സിറാജിനെ […]

തിരുവനന്തപുരം: പിഡിപിയില്‍ നിന്ന് രാജിവെച്ച് വന്ന പൂന്തുറ സിറാജ് സീറ്റ് നല്‍കാനാവില്ല എന്ന സിപിഐഎം നിലപാട് തള്ളി ഐഎന്‍എല്‍. തിരുവനന്തപുരം കോര്പ്പറേഷന് മാണിക്യവിളാകം വാര്‍ഡില്‍ സിറാജിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ഐഎന്‍എല്‍ നിശ്ചയിച്ചിരിക്കുന്നത്.
സിറാജിനെ മത്സരിപ്പിക്കാനാവില്ലെന്ന് സിപിഐഎം ജില്ലാ നേതൃത്വം നിലപാടെടുത്തിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥി ആരാവണമെന്ന് തീരുമാനിക്കുന്നത് ഐഎന്‍എല്‍ ആണെന്നും സിപിഐഎം പകരം നിശ്ചയിച്ചയാളെ മത്സരിപ്പിക്കാനാവില്ലെന്നുമാണ് ഐഎന്‍എല്‍ ജില്ലാ നേതൃത്വം ഇപ്പോള്‍ എടുത്തിരിക്കുന്ന തീരുമാനം.
കോര്‍പ്പറേഷനിലെ സിപിഐഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഐഎന്‍എല്ലും തങ്ങളുടെ ഏക സീറ്റിലെ സ്ഥാനാര്‍ത്ഥിയായി സിറാജിനെ പ്രഖ്യാപിക്കുകയായിരുന്നു. ഇതിനെ സിപിഐഎം പ്രാദേശിക നേതൃത്വം എതിര്‍ത്തിരുന്നു.
സിറാജ് മത്സരിക്കുകയാണെങ്കില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് സിപിഐഎമ്മിലെ സനല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സനലിനെ ഐഎന്‍എല്ലിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് സിപിഐഎം ആവശ്യപ്പെട്ടിരുന്നു. ഇൗ നിര്‍ദേശത്തെ ഐഎന്‍എല്‍ ഇത് വരെ അംഗീകരിച്ചിട്ടില്ല.