Top

ഇഷാന്ത് ശര്‍മയ്ക്കു പിന്നാലെ ശുഭ്മാന്‍ ഗില്ലും; പരുക്കേറ്റ താരം ആദ്യ ടെസ്റ്റിന് ഉണ്ടായേക്കില്ല

ഇംഗ്ലണ്ടിനെതിരായ ടെസറ്റ്‌റ് ക്രിക്കറ്റ് പരമ്പരയ്ക്കു മുമ്പേ ഇന്ത്യക്ക് തുടരെ തിരിച്ചടികള്‍. പേസര്‍ ഇഷാന്ത് ശര്‍മയ്ക്കു പിന്നാലെ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ശുഭ്മാന്‍ ഗില്ലിനും പരുക്കേറ്റത് ടീമിന് കനത്ത തിരിച്ചടിയായി. ഗില്ലിന്റെ പരുക്ക് ഗുരുതരമാണെന്നും ചിലപ്പോള്‍ താരത്തിന് ടെസ്റ്റ് പരമ്പര തന്നെ നഷ്ടമായേക്കുമെന്ന് ബി.സി.സി.ഐ. വൃത്തങ്ങള്‍ അറിയിച്ചു. എന്തായാലും ഓഗസ്റ്റ് നാലിന് ആരംഭിക്കുന്ന ആദ്യ ടെസ്റ്റില്‍ താരം കളിക്കാനുണ്ടാകില്ലെന്ന് ഉറപ്പായി. ഗില്ലിന്റെ അഭാവത്തില്‍ ഇന്ത്യയുടെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ആരിറങ്ങുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മായങ്ക് അഗര്‍വാള്‍, കെ.എല്‍. […]

1 July 2021 2:27 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇഷാന്ത് ശര്‍മയ്ക്കു പിന്നാലെ ശുഭ്മാന്‍ ഗില്ലും; പരുക്കേറ്റ താരം ആദ്യ ടെസ്റ്റിന് ഉണ്ടായേക്കില്ല
X

ഇംഗ്ലണ്ടിനെതിരായ ടെസറ്റ്‌റ് ക്രിക്കറ്റ് പരമ്പരയ്ക്കു മുമ്പേ ഇന്ത്യക്ക് തുടരെ തിരിച്ചടികള്‍. പേസര്‍ ഇഷാന്ത് ശര്‍മയ്ക്കു പിന്നാലെ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ശുഭ്മാന്‍ ഗില്ലിനും പരുക്കേറ്റത് ടീമിന് കനത്ത തിരിച്ചടിയായി. ഗില്ലിന്റെ പരുക്ക് ഗുരുതരമാണെന്നും ചിലപ്പോള്‍ താരത്തിന് ടെസ്റ്റ് പരമ്പര തന്നെ നഷ്ടമായേക്കുമെന്ന് ബി.സി.സി.ഐ. വൃത്തങ്ങള്‍ അറിയിച്ചു. എന്തായാലും ഓഗസ്റ്റ് നാലിന് ആരംഭിക്കുന്ന ആദ്യ ടെസ്റ്റില്‍ താരം കളിക്കാനുണ്ടാകില്ലെന്ന് ഉറപ്പായി.

ഗില്ലിന്റെ അഭാവത്തില്‍ ഇന്ത്യയുടെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ആരിറങ്ങുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മായങ്ക് അഗര്‍വാള്‍, കെ.എല്‍. രാഹുല്‍ എന്നിവരാണ് ടീമിലെ മറ്റ് ഓപ്പണര്‍മാര്‍. ഇതില്‍ രാഹുലിന് ആണ് കൂടുതല്‍ സാധ്യത കല്‍പിക്കുന്നത്.

എന്നാല്‍ രോഹിത്തിനൊപ്പം ഇന്നിങ്‌സ് തുറന്ന് മികച്ച പ്രകടനം കാഴ്ചവച്ച താരമാണ് മായങ്ക്. ഗില്ലിന്റെ വരവോടെയായിരുന്നു മായങ്കിന്റെ സ്ഘാനം നഷ്ടമായത്. ഇതു പരിഗണിച്ച് മായങ്കിന് തന്നെ വീണ്ടും അവസരം നല്‍കാനും സാധ്യതയുണ്ട്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരായ തോല്‍വിക്കുശേഷം ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി വിശ്രമത്തിലാണ് ഇന്ത്യന്‍ ടീം ഇപ്പോള്‍. അടുത്ത മാസം 14 മുതലാണ് ഇന്ത്യയുടെ പരിശീലന ക്യാംപ് ഡര്‍ഹാമില്‍ തുടങ്ങുക. കൗണ്ടി ടീമുകളുമായി പരിശീലന മത്സരം വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയിട്ടില്ല.

Next Story

Popular Stories