Top

സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിയെന്ന പരാതി; ധനമന്ത്രിക്ക് ക്ലീന്‍ ചിറ്റെന്ന് സൂചന

സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിയെന്ന പരാതിയില്‍ ധനമന്ത്രി തോമസ് ഐസക്കിന് നിയമസഭാ സമിതിയുടെ ക്ലീന്‍ ചിറ്റ് എന്ന് സൂചന. അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കാനായി ബുധനാഴ്ച വീണ്ടും യോഗം ചേരും.തോമസ് ഐസക് നിയമ ലംഘനം നടത്തിയിട്ടില്ലെന്നാണ് നിയമസഭാ സമിതയിടെ പ്രാഥമിക വിലയിരുത്തല്‍. അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ചേരുന്ന സമിതി സഭാസമ്മേളന വേളയില്‍ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യുമെന്നാണ് വിവരം. സിഎജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തില്‍ മന്ത്രി തോമസ് ഐസക് അവകാശം ലംഘനം നടത്തിയിട്ടില്ലെന്നാണ് സമിതിയുടെ പ്രാഥമിക വിലയിരുത്തല്‍. എംഎല്‍ […]

8 Jan 2021 5:21 AM GMT

സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിയെന്ന പരാതി; ധനമന്ത്രിക്ക് ക്ലീന്‍ ചിറ്റെന്ന് സൂചന
X

സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിയെന്ന പരാതിയില്‍ ധനമന്ത്രി തോമസ് ഐസക്കിന് നിയമസഭാ സമിതിയുടെ ക്ലീന്‍ ചിറ്റ് എന്ന് സൂചന. അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കാനായി ബുധനാഴ്ച വീണ്ടും യോഗം ചേരും.
തോമസ് ഐസക് നിയമ ലംഘനം നടത്തിയിട്ടില്ലെന്നാണ് നിയമസഭാ സമിതയിടെ പ്രാഥമിക വിലയിരുത്തല്‍. അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ചേരുന്ന സമിതി സഭാസമ്മേളന വേളയില്‍ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യുമെന്നാണ് വിവരം.

സിഎജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തില്‍ മന്ത്രി തോമസ് ഐസക് അവകാശം ലംഘനം നടത്തിയിട്ടില്ലെന്നാണ് സമിതിയുടെ പ്രാഥമിക വിലയിരുത്തല്‍. എംഎല്‍ എയുടെ ഒമ്പതംഗ സമിതിയാണ് വിഷയം പരിഗണിച്ചത്. എ പ്രദീപ് എംഎല്‍എയാണ് സമിതിയുടെ നേതൃത്വത്തില്‍.

കോണ്‍ഗ്രസ് എംഎല്‍എ വിഡി സതീശനാണ് തോമസ് ഐസക്കിനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. സിഎജി റിപ്പോര്‍ട്ട് സഭയില്‍ വെക്കുന്നതിനു മുമ്പ് ഇതിലെ കിഫ്ബിക്കെതിരായ പരാമര്‍ശങ്ങള്‍ മന്ത്രി പുറത്തുവിട്ടു എന്നാണ് അവകാശ ലംഘന പരാതിയില്‍ പറയുന്നത്.

എന്നാല്‍ നിയമസഭയുടെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന കിഫ്ബി പോലൊരു സ്ഥാപനത്തിനെതിരെ ഇത്തരത്തിലൊരു റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സിഎജിക്ക് അവകാശമില്ലെന്നാണ് ധനമന്ത്രി പറഞ്ഞത്. സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമമാണ് സിഎജിയുടെ ഭാഗത്തു നിന്നുണ്ടായതെന്നും ഇതിനെ പ്രതിരോധിക്കലും ജനങ്ങളെ അറിയിക്കലുമായിരുന്നു തന്റെ ലക്ഷ്യമെന്നും ധനമന്ത്രി സമിതിക്ക് മുന്നില്‍ പറഞ്ഞു. ഇത് അവകാശ ലംഘനത്തിന്റെ പരിധിയില്‍ വരില്ലെന്നും മന്ത്രി വ്യക്തമാക്കി.

Next Story