‘പോക്സോ കേസ് പ്രതിയെ സംരക്ഷിച്ചു’; മാത്യു കുഴല്നാടന് എംഎല്‍എക്കെതിരെ അവകാശലംഘന നോട്ടീസ്
മുവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടനെതിരെ അവകാശലംഘനത്തിന് നോട്ടീസ്. കല്യാശ്ശേരി എംഎല്‍എയും ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗവുമായ എം വിജിനാണ് അവകാശലംഘനത്തിന് നോട്ടീസ് സ്പീക്കര്‍ക്ക് നല്‍കിയിരിക്കുന്നത്. കേരള നിയമസഭയുടെ നടപടിക്രമവും കാര്യനിര്‍വ്വഹണവും സംബന്ധിച്ച് ചട്ടം 154 പ്രകാരമാണ് അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. പോക്സോ കേസിലെ ഒന്നാം പ്രതിയായ പോത്താനിക്കാട് ഇടശേരികുന്നേല്‍ റിയാസിനെ സഹായിക്കുകയും ഇരയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയും ചെയ്ത രണ്ടാം പ്രതിയായ ഷാന്‍ മുഹമ്മദിനെ സംരക്ഷിക്കുകയും അയാള്‍ക്കുവേണ്ടി മുന്‍കൂര്‍ ജാമ്യാപേക്ഷ ഫയല്‍ ചെയ്യുകയും ചെയ്തെന്ന ആരോപണമുന്നയിച്ചാണ് മാത്യു കുഴല്നാടന് […]
6 July 2021 10:49 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മുവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടനെതിരെ അവകാശലംഘനത്തിന് നോട്ടീസ്. കല്യാശ്ശേരി എംഎല്‍എയും ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗവുമായ എം വിജിനാണ് അവകാശലംഘനത്തിന് നോട്ടീസ് സ്പീക്കര്‍ക്ക് നല്‍കിയിരിക്കുന്നത്. കേരള നിയമസഭയുടെ നടപടിക്രമവും കാര്യനിര്‍വ്വഹണവും സംബന്ധിച്ച് ചട്ടം 154 പ്രകാരമാണ് അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.
പോക്സോ കേസിലെ ഒന്നാം പ്രതിയായ പോത്താനിക്കാട് ഇടശേരികുന്നേല്‍ റിയാസിനെ സഹായിക്കുകയും ഇരയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയും ചെയ്ത രണ്ടാം പ്രതിയായ ഷാന്‍ മുഹമ്മദിനെ സംരക്ഷിക്കുകയും അയാള്‍ക്കുവേണ്ടി മുന്‍കൂര്‍ ജാമ്യാപേക്ഷ ഫയല്‍ ചെയ്യുകയും ചെയ്തെന്ന ആരോപണമുന്നയിച്ചാണ് മാത്യു കുഴല്നാടന് എംഎല്‍എക്കെതിരെ സ്പീക്കര്‍ എം ബി രാജേഷിന് അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയത്.
പ്രതിയെ പിന്തുണച്ചും സംരക്ഷിക്കുമെന്ന് പരസ്യമായി പറഞ്ഞും ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്ത എംഎല്‍യുടെ നടപടി ഒരു നിയമസഭാ അംഗം എങ്ങനെയൊക്കെ സഭയ്ക്ക് പുറത്ത് പെരുമാറണം എന്നുള്ള പെരുമാറ്റ ചട്ടങ്ങളുടെയും പൊതുവായ സദാചാര തത്വങ്ങളുടെയും ലംഘനമാണെന്ന് നോട്ടീസ് ആരോപിക്കുന്നു. മാത്യു കുഴല്നാടന് എംഎല്‍എയുടെ ഈ പ്രവര്‍ത്തികള്‍ എംഎല്‍എ പദവിക്ക് കളങ്കമായി തീരുകയും ഇതുവഴി അംഗങ്ങളുടെയും സഭയുടെയും അന്തസ്സിന് ഹാനി വരുത്തുകയും ചെയ്തെന്നും നോട്ടീസില്‍ പറയുന്നു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയുടെ തീരുമാന പ്രകാരമാണ് സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ എം വിജിന് എംഎല്‍എ പരാതി നല്‍കിയത്.
മാത്യു കുഴല്നാടന് എംഎല്‍എക്കെതിരെ ഡിവൈഎഫ്ഐ പ്രതീകാത്മക ജനകീയ വിചാരണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി. ഷാന്‍ മുഹമ്മദിനെ പരസ്യമായി സംരക്ഷിക്കുകയും വക്കാലത്ത് ഏറ്റെടുക്കുകയും ചെയ്ത മാത്യു കുഴല്‍നാടന്റെ നടപടി സാംസ്കാരിക കേരളത്തിന് അപമാനമാണെന്നും നീതിപീഠത്തേയും ജനാധിപത്യത്തേയും വെല്ലുവിളിക്കുന്ന നിലപാട് ഒരു ജനപ്രതിനിധിക്ക് ചേരുന്നതല്ലെന്നും ഡിവൈഎഫ്ഐ പ്രസ്താവനയില്‍ വ്യക്തമാക്കി. നീതിപീഠത്തോട് അല്പമെങ്കിലും ആദരവുണ്ടെങ്കില്‍ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കപ്പെട്ട പ്രതിയെ നിയമത്തിന് മുന്നില്‍ ഹാജരാക്കുകയാണ് കുഴല്നാടന് ചെയ്യേണ്ടതെന്നും ഡിവൈഎഫ്ഐ അറിയിച്ചു.