ശിശുമരണനിരക്ക് കുറയ്ക്കുന്നതില്‍ കേരളം മുന്നില്‍; ഉത്തര്‍പ്രദേശും മധ്യപ്രദേശുമടക്കം ഏറെ പിന്നില്‍
നവജാതശിശുമരണനിരക്ക് കുറയ്ക്കുന്നതില്‍ കേരളം മുന്നില്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ‘ഇന്ത്യ നവജാതശിശുക്കള്‍ക്കുള്ള കര്‍മ്മ പദ്ധതി’ റിപ്പോര്‍ട്ടിലാണ് ഇത് പ്രതിപാതിച്ചിരിക്കുന്നത്.

ന്യൂഡല്‍ഹി: നവജാതശിശുമരണനിരക്ക് കുറയ്ക്കുന്നതില്‍ കേരളം മുന്നില്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ‘ഇന്ത്യ നവജാതശിശുക്കള്‍ക്കുള്ള കര്‍മ്മ പദ്ധതി’ റിപ്പോര്‍ട്ടിലാണ് ഇത് പ്രതിപാതിച്ചിരിക്കുന്നത്.
2030ല്‍ ശിശുമരണനിരക്ക് 1000 ജനങ്ങള്‍ക്ക് 10ല്‍ താഴെ എത്തിക്കുക എന്നതാണ് കേന്ദ്രം മുന്നോട്ടുവെയ്ക്കുന്നത്. ഈ ലക്ഷ്യത്തില്‍ കേരളം ഇപ്പോള്‍ തന്നെ എത്തിക്കഴിഞ്ഞിട്ടുണ്ട്.
പഞ്ചാബ്, മഹാരാഷ്ട്ര, തമിഴ്നാട്, ഹിമാച്ചല്‍ പ്രദേശ്, എന്നീ സംസ്ഥാനങ്ങളിലും ശിശുമരണനിരക്കില്‍ സാരമായി തന്നെ കുറവുണ്ടാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അതേസമയം ഉത്തര്‍പ്രദേശ്, രാജസ്ഥാന്, മധ്യപ്രദേശ്, ചത്തീസ്ഗഢ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ സ്ഥിതി വളരെ ദുഷ്കരമായ നിലയില്‍ തന്നെ തുടരുകയാണ്. ദേശിയ ശരാശരിയായ 1000ത്തില്‍ 23 മരണം എന്നതില്‍ കൂടുതലാണ് ഈ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.