Top

‘പാട്ട ഭൂമി കയ്യേറിയ ഹാരിസണ്‍സ് മലയാളം സുരക്ഷിതരാവുന്നതിന്റെ ടെക്‌നിക് പിടികിട്ടി’; മുഖ്യമന്ത്രിയെ പരിഹസിച്ച് സന്ദീപ് വാര്യര്‍

കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണെന്ന് സ്ഥാപിക്കാന്‍ ആര്‍പിജി ഗ്രൂപ്പ് ചെയര്‍മാന്‍ ഹര്‍ഷ് ഗോയങ്കെയുടെ ട്വീറ്റ് ഉയര്‍ത്തിക്കാട്ടിയ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ എന്ന നിലയിലാണ് മുഖ്യമന്ത്രിയുടെയും ഹര്‍ഷ് ഗോയങ്കെയുടെയും ട്വീറ്റുകള്‍ എന്നാണ് ബിജെപി നേതാവിന്റെ പരിഹാസം. ആര്‍പി ഗോയങ്കെയുടെ ഉടമസ്ഥതയിലുള്ള ഹാരിസണ്‍സ് മലയാളം പ്ലാന്റേഷനുമായുള്ള ബന്ധമാണ് അഭിനന്ദനത്തിനുള്ള കാരണമെന്നാണ് ആരോപണം. കേരളത്തിലെ ഭൂരഹിതര്‍ക്ക് നല്‍കേണ്ട എഴുപതിനായിരത്തിലധികം ഏക്കര്‍ പാട്ട ഭൂമി കയ്യേറിയ ഹാരിസണ്‍സ് മലയാളം സുരക്ഷിതരായി […]

4 July 2021 4:54 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘പാട്ട ഭൂമി കയ്യേറിയ ഹാരിസണ്‍സ്  മലയാളം സുരക്ഷിതരാവുന്നതിന്റെ ടെക്‌നിക് പിടികിട്ടി’; മുഖ്യമന്ത്രിയെ പരിഹസിച്ച് സന്ദീപ് വാര്യര്‍
X

കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണെന്ന് സ്ഥാപിക്കാന്‍ ആര്‍പിജി ഗ്രൂപ്പ് ചെയര്‍മാന്‍ ഹര്‍ഷ് ഗോയങ്കെയുടെ ട്വീറ്റ് ഉയര്‍ത്തിക്കാട്ടിയ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ എന്ന നിലയിലാണ് മുഖ്യമന്ത്രിയുടെയും ഹര്‍ഷ് ഗോയങ്കെയുടെയും ട്വീറ്റുകള്‍ എന്നാണ് ബിജെപി നേതാവിന്റെ പരിഹാസം. ആര്‍പി ഗോയങ്കെയുടെ ഉടമസ്ഥതയിലുള്ള ഹാരിസണ്‍സ് മലയാളം പ്ലാന്റേഷനുമായുള്ള ബന്ധമാണ് അഭിനന്ദനത്തിനുള്ള കാരണമെന്നാണ് ആരോപണം.

കേരളത്തിലെ ഭൂരഹിതര്‍ക്ക് നല്‍കേണ്ട എഴുപതിനായിരത്തിലധികം ഏക്കര്‍ പാട്ട ഭൂമി കയ്യേറിയ ഹാരിസണ്‍സ് മലയാളം സുരക്ഷിതരായി ഇരിക്കുന്നതിന്റെ ടെക്‌നിക് ഇപ്പോള്‍ പിടികിട്ടി. ഹാരിസണ്‍സ് മലയാളം മുതലാളിക്ക് മുഖ്യന്റെ നന്ദി. എന്നാണ് സന്ദീപ് വാര്യരുടെ പ്രതികരണം. ഭൂപരിഷ്‌കരണ നിയമത്തിലെ എഴുപത്തിരണ്ടാം വകുപ്പില്‍ അനധികൃത ഇടപെടല്‍ നടത്തി പശ്ചിമഘട്ട ദേവസ്വത്തിന്റെ അധീനതയിലുള്ള 736 ഏക്കര്‍ ഭൂമി ഹാരിസണ്‍സിന്റെ അധീനതയിലാക്കാന്‍ ഉന്നത ഇടപെടലുകള്‍ നടന്നെന്ന ആരോപണങ്ങളാണ് ഇതിലൂടെ സന്ദീപ് വാര്യര്‍ ഉയര്‍ത്തിക്കൊണ്ട് വരുന്നത്.

കരളത്തിലെ വ്യവസായ പദ്ധതി ഉപേക്ഷിക്കുന്നുയെന്ന സാബു ജേക്കബിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സംഘ്പരിവാര്‍ അനുഭാവികളടക്കമുള്ളവര്‍ കേരളത്തെ താറടിച്ച് കൊണ്ട് ദേശീയതലത്തില്‍ രംഗത്തെത്തിയിരുന്നു. ഇതിനിടയാണ് കേരളത്തെ പിന്തുണച്ച് ഹര്‍ഷ് വര്‍ധന്‍ ഗോയെങ്ക രംഗത്തെത്തിയത്. പിന്നാലെയാണ് കേരള സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നായിരുന്നു ആര്‍പിജി ഗ്രൂപ്പ് ചെയര്‍മാന്‍ ഹര്‍ഷ് ഗോയങ്കെയുടെ ട്വീറ്റിനെ ഉയര്‍ത്തികാട്ടിയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ട്വീറ്റ്. രാജ്യത്തെ ഏറ്റവും മികച്ച വ്യവസായ സൗഹൃദസംസ്ഥാനങ്ങളിലൊന്നാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. എല്‍ഡിഎഫ് ഇപ്പോഴത്തെ നയം തുടരുമെന്നും വ്യവസായങ്ങളുടെ സുസ്ഥിരമായ നിലനില്‍പ്പ് സര്‍ക്കാര്‍ തുടരുമെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

‘ഹര്‍ഷ് ഗോയങ്കെക്ക് നന്ദി. താങ്കളുടെ സത്യസന്ധത അഭിനന്ദനാര്‍ഹമാണ്. ഇന്ത്യയിലെ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. അത് തുടരും. വ്യവസായികളുടെ സുസ്ഥിരമായ നിലനില്‍പ്പ് എല്‍ഡിഎഫ് ഉറപ്പ് വരുത്തും.’ മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. നേരത്തേയും സര്‍ക്കാരിനെ പ്രശംസിച്ച് ഗോയെങ്ക രംഗത്തെത്തിയിരുന്നു.

Next Story

Popular Stories