Top

സിന്ധു നദീതടക്കാരുടെ പ്രിയ ഭക്ഷണം ബീഫ്; പഠനം പറയുന്നതിങ്ങനെ

ന്യൂദല്‍ഹി: സിന്ധു നദീതട സംസ്‌കാരത്തിലെ ജനസമൂഹം വലിയ തോതില്‍ ഭക്ഷണത്തില്‍ മാംസം ഉള്‍പ്പെടുത്തിയിരുന്നെന്ന് പഠനം. ആര്‍ക്കിയോളജിക്കല്‍ സയന്‍സ് ജേണലില്‍ വന്ന പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ സിന്ധു നദീതട സംസ്‌കാരത്തിലെ മണ്‍പാത്രങ്ങളിലെ കൊഴുപ്പ് അവശിഷ്ടം എന്ന എന്ന തലക്കെട്ടില്‍ പുറത്തിറങ്ങിയ പഠന റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. ഹരിയാനയിലെ ഹാരപ്പന്‍ പ്രദേശങ്ങളിലെ മണ്‍പാത്ര അവശിഷ്ടങ്ങളിലാണ് ഇവര്‍ പഠനം നടത്തിയത്. പന്നി, കന്നുകാലികള്‍, പോത്ത്, ആട് എന്നിവയുടെ മാംസം കൂടുതലായി ഭക്ഷണത്തിന് ഉപയോഗിച്ചിരുന്നെന്നാണ് ഇതില്‍ കണ്ടെത്തിയത്. ഒപ്പം പാലുല്‍പ്പന്നങ്ങളും […]

10 Dec 2020 10:24 AM GMT

സിന്ധു നദീതടക്കാരുടെ പ്രിയ ഭക്ഷണം ബീഫ്; പഠനം പറയുന്നതിങ്ങനെ
X

ന്യൂദല്‍ഹി: സിന്ധു നദീതട സംസ്‌കാരത്തിലെ ജനസമൂഹം വലിയ തോതില്‍ ഭക്ഷണത്തില്‍ മാംസം ഉള്‍പ്പെടുത്തിയിരുന്നെന്ന് പഠനം. ആര്‍ക്കിയോളജിക്കല്‍ സയന്‍സ് ജേണലില്‍ വന്ന പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ സിന്ധു നദീതട സംസ്‌കാരത്തിലെ മണ്‍പാത്രങ്ങളിലെ കൊഴുപ്പ് അവശിഷ്ടം എന്ന എന്ന തലക്കെട്ടില്‍ പുറത്തിറങ്ങിയ പഠന റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. ഹരിയാനയിലെ ഹാരപ്പന്‍ പ്രദേശങ്ങളിലെ മണ്‍പാത്ര അവശിഷ്ടങ്ങളിലാണ് ഇവര്‍ പഠനം നടത്തിയത്.

പന്നി, കന്നുകാലികള്‍, പോത്ത്, ആട് എന്നിവയുടെ മാംസം കൂടുതലായി ഭക്ഷണത്തിന് ഉപയോഗിച്ചിരുന്നെന്നാണ് ഇതില്‍ കണ്ടെത്തിയത്. ഒപ്പം പാലുല്‍പ്പന്നങ്ങളും ഇവര്‍ ഉപയോഗിച്ചിരുന്നു. യൂണിവേഴ്‌സിറ്റി ഓഫ് കാംബ്രിഡ്ജിലെ അക്ഷയ സൂര്യനാരായണന്‍ എന്ന പിഎച്ച്ഡി വിദ്യാര്‍ത്ഥിയും ഗവേഷക സംഘവുമാണ് തന്റെ പിഎച്ച്ഡി തെസിസിന്റെ ഭാഗമായി ഈ പഠനം നടത്തിയത്.

പ്രദേശങ്ങളില്‍ നിന്നു ലഭിച്ച മൃഗാവിഷ്ട ഫോസിലുകളും കന്നുകാലി മാസം സിന്ധു നദീതടക്കാര്‍ ഉപയോഗിച്ചതിന് തെളിവാണെന്ന് അക്ഷയ സുര്യനാരായണന്‍ പറയുന്നത്.

‘ ഗാര്‍ഹിക മൃഗങ്ങളില്‍ കന്നുകാലികളും പോത്തുകളുമായിരുന്നു ധാരാളം. ലഭിച്ച മൃഗങ്ങളുടെ എല്ലുകളില്‍ 50 ശതമാനം മുതല്‍ 60 ശതമാനം വരെ ഇവയുടെ ഇവയുടേതായിരുന്നു. ആടുകളുടെ എല്ല് 10 ശതമാനം മാത്രമാണ്. കന്നുകാലികളുടെ അസ്ഥികളുടെ ഉയര്‍ന്ന അനുപാതം സിന്ധു നദീതട സമൂഹത്തിലുടനീളം ഗോമാംസം ഉപയോഗിക്കുന്നെന്ന് സൂചിപ്പിക്കുന്നു,’ അക്ഷയ സുര്യനാരായണന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

പെണ്‍കന്നുകാലികളെ പാലിനായി വളര്‍ത്തുകയും ആണ്‍ കന്നുകാലികളെ കശാപ്പ് ചെയ്യുകയായിരുന്നെന്നും പഠനത്തില്‍ പറയുന്നു.

‘ഈ പാത്രങ്ങളുടെ പഠനത്തില്‍ സവിശേഷതയുണ്ട്. സാധാരണയായി വിത്തുകളോ സസ്യ അവശിഷ്ടങ്ങളോ ആണ് ലഭിക്കുക എന്നാല്‍ ലിപിഡ് അവശിഷ്ട വിശകലനത്തിലൂടെ ഗോമാംസം, ആട്, പന്നി, എന്നവയുടെ ഉപയോഗം വ്യാപകമായിരുന്നെന്ന് നമുക്ക് ആത്മവിശ്വസാത്തോടെ ഉറപ്പിക്കാന്‍ കഴിയും. പ്രത്യേകിച്ച് ഗോമാംസം,’ അക്ഷയ സുര്യനാരായണന്‍ പറഞ്ഞു.

അതേസമയം സിന്ധു നദീതടക്കാര്‍ കോഴിയിറച്ചിയോ മറ്റ് പക്ഷികളുടെ ഇറച്ചിയോ ഉപയോഗിച്ചിരുന്നതിന് തെളിവ് ലഭിച്ചിട്ടില്ല. നിലവില്‍ ഫ്രഞ്ച് നാഷണല്‍ സെന്റര്‍ ഫോര്‍ സയന്റിഫിക് റിസേര്‍ച്ചില്‍ പ്രവര്‍ത്തിക്കുകയാണ് ഈ ഗവേഷകന്‍.

Next Story