‘വലയില്‍ കുടങ്ങിയത് സ്രാവല്ല’ അണ്ടര്‍ വാട്ടര്‍ ഗ്ലൈഡര്‍; ചൈനയുടെ രഹസ്യ മുങ്ങിക്കപ്പല്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമെന്ന് സംശയം
മത്സ്യത്തൊഴിലാളികള്‍ക്ക് മീനുകള്‍ക്ക് പകരം ലഭിച്ചത് ഒരു മുങ്ങിക്കപ്പല്‍ ഡ്രോണ്‍. ഇന്തോനേഷ്യയിലാണ് സംഭവം നടന്നത്. ഡിംസബര്‍ 20 ന് ദക്ഷിണ സുലവേസിയിലെ സെലയാര്‍ ദ്വീപിനടുത്ത് വെച്ച് രാജ്യത്തെ ഒരു മത്സ്യത്തൊഴിലാളിക്കാണ് അന്തര്‍വാഹിനി ലഭിച്ചത്. ആറു ദിവസങ്ങള്‍ക്ക് ശേഷം ഇത് ഇന്തോനേഷ്യന്‍ മിലിട്ടറിക്കു കൈമാറി. ചൈനയുടെ നാവികായുധങ്ങളിലൊന്നാണ് ഈ ഗ്ലൈഡര്‍ എന്നാണ് വിദഗ്ധര്‍ പറയുന്നത്. ചൈനീസ് അക്കാദമി ഓഫ് സയന്‍സിലെ ഷെന്യാങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓട്ടോമേഷന്‍ വികസിപ്പിച്ചതാണ് ഈ അണ്ടര്‍വാട്ടര്‍ ഗ്ലൈഡര്‍. സമുദ്രജല താപനില, ലവണാംശം, സമുദ്രത്തിനിടിയിലെ മറ്റു വിവരങ്ങള്‍ […]

മത്സ്യത്തൊഴിലാളികള്‍ക്ക് മീനുകള്‍ക്ക് പകരം ലഭിച്ചത് ഒരു മുങ്ങിക്കപ്പല്‍ ഡ്രോണ്‍. ഇന്തോനേഷ്യയിലാണ് സംഭവം നടന്നത്. ഡിംസബര്‍ 20 ന് ദക്ഷിണ സുലവേസിയിലെ സെലയാര്‍ ദ്വീപിനടുത്ത് വെച്ച് രാജ്യത്തെ ഒരു മത്സ്യത്തൊഴിലാളിക്കാണ് അന്തര്‍വാഹിനി ലഭിച്ചത്. ആറു ദിവസങ്ങള്‍ക്ക് ശേഷം ഇത് ഇന്തോനേഷ്യന്‍ മിലിട്ടറിക്കു കൈമാറി. ചൈനയുടെ നാവികായുധങ്ങളിലൊന്നാണ് ഈ ഗ്ലൈഡര്‍ എന്നാണ് വിദഗ്ധര്‍ പറയുന്നത്.
ചൈനീസ് അക്കാദമി ഓഫ് സയന്‍സിലെ ഷെന്യാങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓട്ടോമേഷന്‍ വികസിപ്പിച്ചതാണ് ഈ അണ്ടര്‍വാട്ടര്‍ ഗ്ലൈഡര്‍. സമുദ്രജല താപനില, ലവണാംശം, സമുദ്രത്തിനിടിയിലെ മറ്റു വിവരങ്ങള്‍ എന്നീ വിവരങ്ങള്‍ ശേഖരിക്കാനുതകുന്നതാണ്് ഈ ഗ്ലൈഡര്‍.
സെനികായുധ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന നാവല്‍ ന്യൂസിന്റെ റിപ്പോര്‍ട്ട് പ്രകാരം ഈ അന്തര്‍വാഹിനി ഗ്ലൈഡര്‍ നാവിക സേനാ പ്രവര്‍ത്തനങ്ങള്‍ക്ക് വിലപ്പെട്ട വിവരങ്ങള്‍ നല്കാന് കഴിയുന്ന ആയുധമാണ്. പ്രധാനമായും മുങ്ങിക്കപ്പലുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക്.
‘എത്രത്തോളം നന്നായി ഒരു നാവിക സേനയ്ക്ക് കടലിനെ മനസ്സിലാക്കാന്‍ കഴിയുന്നോ, അത്രത്തോളം മുങ്ങിക്കപ്പലുകളെ ഒളിപ്പിച്ചു വെക്കാന്‍ അവര്‍ക്ക് കഴിയും, നാവല്‍ ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
സൗത്ത് ചൈന കടലിടുക്കില്‍ ചൈനീസ് നാവിക സേനയുടെ രഹസ്യ നീക്കങ്ങള്‍ പ്രബലമാവുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു. ഇപ്പോഴത്തെ അണ്ടര്‍ വാട്ടര്‍ ഗ്ലൈഡറും ഇതിന്റെ ഭാഗമായിരിക്കാം എന്നാണ് കരുതപ്പെടുന്നത്. ഭാവിയില്‍ ഈ കടലിടുക്കില്‍ നടത്താനുള്ള ഭാവി മുങ്ങിക്കപ്പല്‍ പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായിട്ടായിരിക്കാം ഇത്തരമൊരു നീക്കമെന്ന് ഇന്തോനേഷ്യന്‍ സുരക്ഷാ നിരീക്ഷകന് മുഹമ്മദ് ഫോസാന്‍ വിദേശ മാധ്യമങ്ങളോട് പറഞ്ഞു.
- TAGS:
- china