ഇന്തോനേഷ്യയില്‍ ടേക്ക് ഓഫ് ചെയ്ത വിമാനം കാണാനില്ല; തിരച്ചില്‍ നടക്കുന്നു, വിമാനത്തിലുള്ളത് 60 ലേറെ പേര്
ഇന്തോനേഷ്യയില്‍ യാത്രക്കാരുമായി തിരിച്ച വിമാനം കാണാനില്ല. ജക്കാര്‍ത്തയില്‍ നിന്നും 56 യാത്രക്കാരുമായി തിരിച്ച ശ്രിവിജയ വിമാനത്തിന്റെ സിഗ്നലാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ബോയിംഗ് 730-530 വിമാനമാണിത്. ജക്കാര്‍ത്തയില്‍ നിന്നും ഇന്തോനേഷ്യയിലെ ബൊര്നിയൊ ദ്വിപീലെ പൊടയ്നക് എന്ന പ്രവിശ്യയിലേക്ക് യാത്ര തിരിച്ചതായിരുന്നു വിമാനം. 56 യാത്രക്കാരും ആറ് ക്രൂ മെമ്പേര്‍സും വിമാനത്തിലുണ്ട്. യാത്രക്കാരില്‍ ഏഴ് കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്. കാണാതായ വിമാനത്തെ പറ്റി അന്വേഷണം നടക്കുകയാണെന്ന് ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ദേശീയ സേര്‍ച്ച് ആന്റ് റെസ്ക്യൂ ഏജന്‍സിയും നാഷണല്‍ ട്രാന്സ്പോര്ട്ടേഷന് സേഫ്റ്റി കമ്മിറ്റിയുടെയും […]

ഇന്തോനേഷ്യയില്‍ യാത്രക്കാരുമായി തിരിച്ച വിമാനം കാണാനില്ല. ജക്കാര്‍ത്തയില്‍ നിന്നും 56 യാത്രക്കാരുമായി തിരിച്ച ശ്രിവിജയ വിമാനത്തിന്റെ സിഗ്നലാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ബോയിംഗ് 730-530 വിമാനമാണിത്.
ജക്കാര്‍ത്തയില്‍ നിന്നും ഇന്തോനേഷ്യയിലെ ബൊര്നിയൊ ദ്വിപീലെ പൊടയ്നക് എന്ന പ്രവിശ്യയിലേക്ക് യാത്ര തിരിച്ചതായിരുന്നു വിമാനം. 56 യാത്രക്കാരും ആറ് ക്രൂ മെമ്പേര്‍സും വിമാനത്തിലുണ്ട്. യാത്രക്കാരില്‍ ഏഴ് കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്.
കാണാതായ വിമാനത്തെ പറ്റി അന്വേഷണം നടക്കുകയാണെന്ന് ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ദേശീയ സേര്‍ച്ച് ആന്റ് റെസ്ക്യൂ ഏജന്‍സിയും നാഷണല്‍ ട്രാന്സ്പോര്ട്ടേഷന് സേഫ്റ്റി കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് തിരച്ചില്‍ നടക്കുന്നത്.
ഇന്ത്യന്‍ സമയം 2.40 നാണ് അവസാനമായി വിമാനത്തില്‍ നിന്നും സിഗ്നല്‍ ലഭിച്ചത്.