ഇന്തോനേഷ്യന്‍ വിമാനം കടലില്‍ എവിടെയെന്ന് വ്യക്തമായി; ശരീര ഭാഗങ്ങളും കണ്ടെത്തി
ഇന്തോനേഷ്യയില്‍ ടേക്ക് ഓഫ് ചെയ്ത വിമാനം കാണാതായതിനു പിന്നാലെ നടക്കുന്ന തിരച്ചിലില്‍ പുരോഗതി. വിമാനം കടലില്‍ പതിച്ചത് എവിടെയാണെന്നത് കണ്ടെത്തിയെന്ന് ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ അറിയിച്ചു. നേവി ഡൈവേര്‍സുമായി പത്തിലധികം കപ്പലുകളെ സ്ഥലത്തേക്ക് വിന്യസിച്ചിട്ടുണ്ട്. വിമാനത്തില്‍ നിന്നുള്ള നിരവധി വസ്തുക്കള്‍ ഇതിനകം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്. തിരച്ചില്‍ കണ്ടെടുത്ത വസ്തുക്കളുമായി രണ്ടു ഭാഗുകള്‍ ഇതിനകം റെസക്യൂ പൊലീസ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അയച്ചിട്ടുണ്ട്. ഇവയില്‍ ഒരു ബാഗില്‍ മൃതശരീര ഭാഗങ്ങളും മറ്റൊന്നില്‍ യാത്രക്കാരുടെ സാധന സാമഗ്രികളും മറ്റുമാണ്. ഇന്നലെ മുതല്‍ […]

ഇന്തോനേഷ്യയില്‍ ടേക്ക് ഓഫ് ചെയ്ത വിമാനം കാണാതായതിനു പിന്നാലെ നടക്കുന്ന തിരച്ചിലില്‍ പുരോഗതി. വിമാനം കടലില്‍ പതിച്ചത് എവിടെയാണെന്നത് കണ്ടെത്തിയെന്ന് ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ അറിയിച്ചു. നേവി ഡൈവേര്‍സുമായി പത്തിലധികം കപ്പലുകളെ സ്ഥലത്തേക്ക് വിന്യസിച്ചിട്ടുണ്ട്. വിമാനത്തില്‍ നിന്നുള്ള നിരവധി വസ്തുക്കള്‍ ഇതിനകം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്.
തിരച്ചില്‍ കണ്ടെടുത്ത വസ്തുക്കളുമായി രണ്ടു ഭാഗുകള്‍ ഇതിനകം റെസക്യൂ പൊലീസ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അയച്ചിട്ടുണ്ട്. ഇവയില്‍ ഒരു ബാഗില്‍ മൃതശരീര ഭാഗങ്ങളും മറ്റൊന്നില്‍ യാത്രക്കാരുടെ സാധന സാമഗ്രികളും മറ്റുമാണ്.
ഇന്നലെ മുതല്‍ തുടങ്ങിയ തിരച്ചില്‍ രാത്രി ഏറെ വൈകിയതോടെ നിര്‍ത്തിവെക്കുകയും രാവിലെ പുനരാരംഭിക്കുകയുമായിരുന്നു. നാലു വിമാനങ്ങളും സഹായത്തിനായി വിന്യസിച്ചിട്ടുണ്ട്. കാലാവസ്ഥ അനുകൂലമായതിനാല്‍ തിരച്ചില്‍ ഇനിയും തുടരാം എന്നാണ് ഇന്തോനേഷ്യന്‍ ഗതാഗത മന്ത്രാലയം അറിയിച്ചിരിക്കുന്നത്. യാത്രക്കാരില്‍ ആരും തന്നെ രക്ഷപ്പെട്ടിട്ടില്ലെന്നാണ് കരുതപ്പെടുന്നത്.
62 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. 10000 അടി ഉയരത്തില്‍ വെച്ച് വിമാനത്തിന്റെ സിഗ്നല്‍ നഷ്ടപ്പെടുകയായിരുന്നു. ജക്കാര്‍ത്തയില്‍ നിന്നും 56 യാത്രക്കാരുമായി തിരിച്ച ശ്രിവിജയ വിമാനമാണ് തകര്‍ന്നു വീണത്. ബോയിംഗ് 730-530 വിമാനമാണിത്.
ജക്കാര്‍ത്തയില്‍ നിന്നും ഇന്തോനേഷ്യയിലെ ബൊര്നിയൊ ദ്വീപിലെ പൊടയ്നക് എന്ന പ്രവിശ്യയിലേക്ക് യാത്ര തിരിച്ചതായിരുന്നു വിമാനം. 56 യാത്രക്കാരും ആറ് ക്രൂ മെമ്പേര്‍സും വിമാനത്തിലുണ്ട്. യാത്രക്കാരില്‍ ഏഴ് കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്.