Top

വ്യക്തിപൂജ വിവാദം: പി ജയരാജന് പങ്കില്ലെന്ന് സിപിഐഎം അന്വേഷണ കമ്മീഷന്‍

കണ്ണൂര്‍: വ്യക്തിപൂജ വിവാദത്തില്‍ സിപിഐഎം സംസ്ഥാന സമിതി അംഗം പി ജയരാജന് പങ്കിലെന്ന് സിപിഐഎം അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. വ്യക്തിപ്രഭാവം വളര്‍ത്താന്‍ പി ജയരാജന്‍ മനപൂര്‍വം ശ്രമിച്ചിട്ടില്ലെന്നാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. എ എന്‍ ഷംസീര്‍, എന്‍ ചന്ദ്രന്‍, ടി ഐ മധുസൂദനന്‍ എന്നിവരടങ്ങിയ കമ്മിഷനാണ് വിവാദങ്ങള്‍ പരിശോധിച്ചത്. കമ്മീഷന്റെ കണ്ടെത്തലുകള്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗീകരിച്ചു. പി ജയരാജനെ ഉയര്‍ത്തിക്കാട്ടുന്ന പോസ്റ്ററുകളും സോഷ്യല്‍ മീഡിയ പ്രചാരണങ്ങളും മുദ്രാവാക്യങ്ങളുമായിരുന്നു പി ജയരാജനെതിരായ വിവാദങ്ങളുടെ അടിസ്ഥാനം. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് തോല്‍വിക്ക് […]

20 Jun 2021 4:32 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വ്യക്തിപൂജ വിവാദം: പി ജയരാജന് പങ്കില്ലെന്ന് സിപിഐഎം അന്വേഷണ കമ്മീഷന്‍
X

കണ്ണൂര്‍: വ്യക്തിപൂജ വിവാദത്തില്‍ സിപിഐഎം സംസ്ഥാന സമിതി അംഗം പി ജയരാജന് പങ്കിലെന്ന് സിപിഐഎം അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. വ്യക്തിപ്രഭാവം വളര്‍ത്താന്‍ പി ജയരാജന്‍ മനപൂര്‍വം ശ്രമിച്ചിട്ടില്ലെന്നാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. എ എന്‍ ഷംസീര്‍, എന്‍ ചന്ദ്രന്‍, ടി ഐ മധുസൂദനന്‍ എന്നിവരടങ്ങിയ കമ്മിഷനാണ് വിവാദങ്ങള്‍ പരിശോധിച്ചത്. കമ്മീഷന്റെ കണ്ടെത്തലുകള്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗീകരിച്ചു.

പി ജയരാജനെ ഉയര്‍ത്തിക്കാട്ടുന്ന പോസ്റ്ററുകളും സോഷ്യല്‍ മീഡിയ പ്രചാരണങ്ങളും മുദ്രാവാക്യങ്ങളുമായിരുന്നു പി ജയരാജനെതിരായ വിവാദങ്ങളുടെ അടിസ്ഥാനം. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം ജില്ലാ സെക്രട്ടറി സ്ഥാനം തിരിച്ചുനല്‍കാത്തതിനെതിരേയും ഇത്തവണ നിയമസഭാ സീറ്റ് നിഷേധിച്ചതിലും ‘പിജെ ആര്‍മി’ എന്ന പേരിലെ സോഷ്യല്‍ മീഡിയ സംഘം വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ഈ പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എന്‍ ധീരജ് കുമാര്‍ എന്നയാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതും റിപ്പോര്‍ട്ടിലുണ്ട്.

ഇതിനിടെ കണ്ണൂര്‍ തളാപ്പില്‍ സംഘപരിവാര്‍ സംഘടകളില്‍ നിന്ന് സിപിഎമ്മിലേക്ക് എത്തിയ ‘അമ്പാടി മുക്ക് സഖാക്കള്‍’ എന്നറിയപ്പെടുന്നവര്‍ പിണറായി വിജയനെ അര്‍ജുനനായും പി ജയരാജനെ ശ്രീകൃഷ്ണനായും ചിത്രീകരിച്ച് വലിയ ബോര്‍ഡുകള്‍ വെച്ചിരുന്നു. തുടര്‍ന്ന് വ്യക്തിപൂജാ വിഷയത്തില്‍ പി ജയരാജന്റെ ഭാഗത്തുനിന്ന് വേണ്ട ജാഗ്രത ഉണ്ടായില്ലെന്ന് സംസ്ഥാന സമിതി വിമര്‍ശനമുന്നയിക്കുകയും ചെയ്തു. തുടര്‍ന്നാണ് ആക്ഷേപങ്ങള്‍ അന്വേഷിക്കാനായി മൂന്നംഗസമിതിയെ ജില്ലാ കമ്മിറ്റി ചുമതലപ്പെടുത്തിയത്.

അതേസമയം, തന്നെ ഉയര്‍ത്തിക്കാട്ടിയുള്ള പ്രചരണത്തെയും പിജെ ആര്‍മിയെന്ന ഫെയ്‌സ്ബുക്ക് പേജിനേയും ജയരാജന്‍ തന്ന തള്ളിപ്പഞ്ഞിരുന്നു. ഇതുകൂടി പരിഗണിച്ചാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. റിപ്പോര്‍ട്ടോടെ വ്യക്തി പ്രഭാവം വളര്‍ത്താന്‍ പി ജയരാജന്‍ ശ്രമിച്ചെന്ന വിവാദം സിപിഐഎം അവസാനിപ്പിക്കുകയാണ്.

Also Read: കേന്ദ്രമന്ത്രി വി മുരളീധരന് എസ്‌കോട്ടും പൈലറ്റ് വാഹനവും വീണ്ടും അനുവദിച്ചു

Next Story