യുഎഇ- ലക്‌നൗ വിമാനത്തിന് കറാച്ചിയില്‍ അടിയന്തിര ലാന്‍ഡിംഗ്‌

ന്യൂഡല്‍ഹി: ഷാര്‍ജയില്‍ നിന്ന് ലക്‌നൗവിലേക്ക് തിരിച്ച ഇന്‍ഡിഗോ എയര്‍ലൈന്‍സ് കറാച്ചിയില്‍ അടിയന്തിര ലാന്‍ഡിംഗ് നടത്തി. യാത്രക്കാരില്‍ ഒരാള്‍ക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് വിമാനം അടിയന്തിരമായി ഇറക്കിയതെന്ന് അധികൃതര്‍ അറിയിച്ചു.

അടിയന്തിര ലാന്‍ഡിംഗ് നടത്തിയെങ്കിലും കറാച്ചിയല്‍ എത്തുന്നതിന് മുമ്പേ യാത്രക്കാരന്‍ മരിച്ചിരുന്നു. കറാച്ചി വിമാനത്താവളത്തിലെത്തിയ മെഡിക്കല്‍ സംഘമാണ് ഇയാളുടെ മരണം സ്ഥിരീകരിച്ചത്.

ഇന്‍ഡിഗോ 6E 1412 എന്ന വിമാനമാണ് കറാച്ചിയില്‍ അടിയന്തിര ലാന്‍ഡിംഗ് നടത്തിയത്. രാത്രി 1. 59ന് ഷാര്‍ജയില്‍ നിന്ന് പുറപ്പെട്ട വിമാനം 4.52 ഓടെയാണ് കറാച്ചിയില്‍ ഇറക്കിയത്. തുടര്‍ന്ന് രാവിലെ എട്ടരയോടെ ലക്‌നൗവിലേക്ക് തിരിച്ചു.

Latest News