‘ഇന്ത്യയിലെ കൊവിഡ്-19 സാഹചര്യം ആശങ്കാജനകം’; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ഇന്ത്യയിലെ കൊവിഡ്-19 സാഹചര്യം ആശങ്കാജനകമാണെന്ന് ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് ആധാനം. രാജ്യത്തെ പല സംസ്ഥാനങ്ങളിലും കൊവിഡ്-19 കേസുകളും മരണങ്ങളും ആശങ്കപ്പെടുത്തുന്ന തരത്തില്‍ ഉയരുകയാണെന്ന് ടെഡ്രോസ് ആധാനം ചൂണ്ടികാട്ടി. ഒന്നാം തരംഗത്തെ അപേക്ഷിച്ച് രണ്ടാം തരംഗം മാരകമാണെന്നും ടെഡ്രോസ് മുന്നറിയിപ്പ് നല്കി. മഹാമാരികാലഘട്ടത്തില്‍ ഇന്ത്യയെ സഹായിച്ച എല്ലാവര്ക്കും ടെഡ്രോസ് നന്ദിയും അറിയിച്ചു. ഒപ്പം ഇത്തരത്തില്‍ അടിയന്തിരാവസ്ഥാക്ക് സമാനമായ സാഹചര്യം ഇന്ത്യയില്‍ മാത്രമല്ലെന്നും ടെഡ്രോസ് ചൂണ്ടികാട്ടി. ‘നേപ്പാള്‍, ശ്രീലങ്ക, വിയറ്റ്നാം, കംമ്പോഡിയ, തായ്ലാന്റ്, ഈജിപ്റ്റ് എന്നിവ കൊവിഡ്-19 കേസുകള്‍ […]

ഇന്ത്യയിലെ കൊവിഡ്-19 സാഹചര്യം ആശങ്കാജനകമാണെന്ന് ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് ആധാനം. രാജ്യത്തെ പല സംസ്ഥാനങ്ങളിലും കൊവിഡ്-19 കേസുകളും മരണങ്ങളും ആശങ്കപ്പെടുത്തുന്ന തരത്തില്‍ ഉയരുകയാണെന്ന് ടെഡ്രോസ് ആധാനം ചൂണ്ടികാട്ടി. ഒന്നാം തരംഗത്തെ അപേക്ഷിച്ച് രണ്ടാം തരംഗം മാരകമാണെന്നും ടെഡ്രോസ് മുന്നറിയിപ്പ് നല്കി.
മഹാമാരികാലഘട്ടത്തില്‍ ഇന്ത്യയെ സഹായിച്ച എല്ലാവര്ക്കും ടെഡ്രോസ് നന്ദിയും അറിയിച്ചു. ഒപ്പം ഇത്തരത്തില്‍ അടിയന്തിരാവസ്ഥാക്ക് സമാനമായ സാഹചര്യം ഇന്ത്യയില്‍ മാത്രമല്ലെന്നും ടെഡ്രോസ് ചൂണ്ടികാട്ടി.
‘നേപ്പാള്‍, ശ്രീലങ്ക, വിയറ്റ്നാം, കംമ്പോഡിയ, തായ്ലാന്റ്, ഈജിപ്റ്റ് എന്നിവ കൊവിഡ്-19 കേസുകള്‍ ഉയരുന്ന ചില രാജ്യങ്ങള്‍ മാത്രമാണ്. അമേരിക്കലും ചില പ്രദേശങ്ങളില്‍ കൊവിഡ്-19 കേസുകള്‍ ഉയര്‍ന്നനിരക്കില്‍ തന്നെയാണ്.’ ടെഡ്രോസ് പറഞ്ഞു.
വാക്സീന് ഡോസുകള്‍ പൂര്‍ണമായും കുത്തിവച്ചവര്‍ മാസ്ക് ധരിക്കേണ്ടതില്ലെന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പ്രഖ്യാപനത്തിനും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്കി. ഇത്തരം തീരുമാനങ്ങള്‍ എടുക്കുംമുമ്പ് അതാതിടങ്ങളിലെ സ്ഥിതി കൃത്യമായി വിലയിരുത്തണമെന്ന് ലോകാരോഗ്യസംഘടന അമേരിക്കയോട് ആവശ്യപെട്ടു. രോഗവ്യാപനത്തോതും വാക്സിന് ലഭ്യതയും കൃത്യമായി നിര്‍ണ്ണയിക്കണം, ഓരോയിടത്തെയും രോഗവ്യാപനത്തിന്റെ തീവ്രത വിലയിരുത്താതെ ഇത്തരം തീരുമാനങ്ങള്‍പാടില്ല, സമ്പന്ന രാജ്യങ്ങള്‍ കുട്ടികള്‍ക്ക് വാക്സീന് നന്‍കാന്‍ തിടുക്കം കാട്ടാതെ ആഗോള വാക്സിനേഷന് പരിപാടിയിലേക്ക് വാക്സീനുകള്‍ നല്‍കണമെന്നും ലോകാരോഗ്യസംഘടന ആവശ്യപ്പെട്ടു.
യു.എസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്റ് പ്രിവെന്‍ഷന്റെ നിര്‍ദേശമായിരുന്നു പ്രസിഡന്റ് ജോ ബൈഡന് നിര്‍ണായക പ്രഖ്യാപനത്തിലൂടെ നടത്തിയത്. സാമൂഹിക അകലം പാലിക്കുന്നതിലും അമേരിക്കയില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് വാക്സീന് നല്‍കാനുളള തീരുമാനം സമ്പന്ന രാജ്യങ്ങള്‍ പുനഃപ്പരിശോധിക്കണമെന്നും ലോകാരോഗ്യസംഘടന ആവശ്യപ്പെട്ടു.