Top

‘മുസ്ലീമാണോ?’; കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ച റിഹാനയുടെ മതം തേടി സംഘപരിവാര്‍

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച വിഖ്യാത പോപ്പ് ഗായിക റിഹാനയുടെ മതം തെരഞ്ഞ് സംഘപരിവാര്‍. കേന്ദ്ര സര്‍ക്കാരിന്റ കര്‍ഷക വിരുദ്ധ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണ നല്‍കിയതിന് പിന്നാലെ ഒട്ടേറെപ്പേരാണ് ട്വിറ്ററില്‍ റിഹാനയ്‌ക്കെതിരെ രംഗത്തെത്തിത്. അതില്‍ ഏറ്റവും കൂടുതല്‍ പേര്‍ അന്വേഷിച്ചതാവട്ടെ ഗായികയുടെ മതവും. സമരത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സൗകര്യം വിലക്കിയ വാര്‍ത്തയോടെപ്പമാണ് റിഹാന ട്വീറ്റ് പങ്കുവെച്ചത്. ‘എന്താണ് നമ്മള്‍ ഇതേ പറ്റി സംസാരിക്കാത്ത്’ എന്ന […]

3 Feb 2021 4:11 AM GMT

‘മുസ്ലീമാണോ?’; കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ച റിഹാനയുടെ  മതം തേടി സംഘപരിവാര്‍
X

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച വിഖ്യാത പോപ്പ് ഗായിക റിഹാനയുടെ മതം തെരഞ്ഞ് സംഘപരിവാര്‍. കേന്ദ്ര സര്‍ക്കാരിന്റ കര്‍ഷക വിരുദ്ധ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണ നല്‍കിയതിന് പിന്നാലെ ഒട്ടേറെപ്പേരാണ് ട്വിറ്ററില്‍ റിഹാനയ്‌ക്കെതിരെ രംഗത്തെത്തിത്. അതില്‍ ഏറ്റവും കൂടുതല്‍ പേര്‍ അന്വേഷിച്ചതാവട്ടെ ഗായികയുടെ മതവും.

സമരത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സൗകര്യം വിലക്കിയ വാര്‍ത്തയോടെപ്പമാണ് റിഹാന ട്വീറ്റ് പങ്കുവെച്ചത്. ‘എന്താണ് നമ്മള്‍ ഇതേ പറ്റി സംസാരിക്കാത്ത്’ എന്ന ചോദ്യമാണ് താരം ഉയര്‍ത്തിയത്. ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള നാലാമത്തെ വ്യക്തികൂടിയാണ് റിഹാന. പങ്കുവെച്ച് നിമഷങ്ങള്‍ക്കകം തന്നെ ട്വീറ്റ് ട്രെന്റിങ് ആയിരുന്നു.

പ്രക്ഷോഭം ലോക ശ്രദ്ധയിലെത്തിക്കാന്‍ റിഹാനയുടെ ട്വീറ്റിന് സാധിച്ചെന്നായിരുന്നു ചിലര്‍ പറഞ്ഞതെങ്കില്‍ ചിലര്‍ക്കറിയേണ്ടിയിരുന്നത് റിഹാന മുസ്ലീമാണോ? എന്നായിരുന്നു.

റിഹാനയെ കടന്നാക്രമിച്ച് കേന്ദ്ര സര്‍ക്കാര്‍ അനുകൂലികളും രംഗത്തെത്തിയിരുന്നു. രൂക്ഷമായ വിമര്‍ശനവും അധിക്ഷേപവുമാണ് ഗായിക ട്വിറ്ററില്‍ നേരിടുന്നത്. ‘കര്‍ഷക പ്രക്ഷോഭത്തെ കുറിച്ച് സംസാരിക്കാന്‍ നിങ്ങള്‍ക്കെന്ത് കാര്യം’, ‘ഒരു ക്രിസ്ത്യാനിയായ വ്യക്തി ഇതിലെന്തിന് പ്രതികരിക്കണം’ തുടങ്ങിയ പ്രതികരണങ്ങള്‍ക്കൊപ്പം ബിഷപ് ഫ്രാങ്കോയ്ക്കെതിരെ കേരളത്തില്‍ കന്യാസ്ത്രീകള്‍ നടത്തിയ സമരത്തിന്റെ ചിത്രം വരെ റിഹാനയുടെ ട്വീറ്റ് കമന്റ് ബോക്സിലെത്തിയിട്ടുണ്ട്.

ബോളിവുഡ് താരം കങ്കണ റണൗത്തും അതി രൂക്ഷമായാണ് റിഹാനയുടെ ട്വീറ്റിനോട് പ്രതികരിച്ചത്. റിഹാനയെ വിഡ്ഡി എന്ന് വിളിച്ച കങ്കണ കര്‍ഷകര്‍ തീവ്രവാദികളാണെന്ന് ആരോപിച്ചു. ആരും ഇതേ പറ്റി സംസാരിക്കാത്തത് അവര്‍ കര്‍ഷകര്‍ അല്ലാത്തതു കൊണ്ടാണ്. രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്ന തീവ്രവാദികളാണവര്‍. അതിലൂടെ യുഎസ്എ പോലെ ഇന്ത്യയേയും ചൈനയുടെ കോളനിയാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. നിങ്ങളെ പോലെ ഞങ്ങള്‍ രാജ്യത്തെ വില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കങ്കണ ട്വീറ്റ് ചെയ്തു.

Next Story