ശ്രീലങ്കന്‍ പര്യടനം ജൂലൈ 13-ന് ആരംഭിക്കും; ഇന്ത്യന്‍ ടീമിനെ 15-ന് പ്രഖ്യാപിക്കും, പ്രതീക്ഷയോടെ സഞ്ജു
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ശ്രീലങ്കന്‍ പര്യടനം ജൂലൈ 13 മുതല്‍ 25 വരെ നടക്കും. ടീം ഇന്ത്യയുടെ ഒന്നാം നിര ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ട് പര്യടനത്തിനും പോകുന്നതിനാല്‍ രണ്ടാം നിരയെയാണ് ഇന്ത്യ ലങ്കയിലേക്ക് അയയ്ക്കുന്നത്. മൂന്നു മത്സരങ്ങളുടെ ഏകദിന-ട്വന്റി 20 പരമ്പരകളാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക. ജൂലൈ 13, 16, 18 തീയതികളിലാണ് ഏകദിന മത്സരങ്ങള്‍. 21, 23, 25 തീയതികളില്‍ ട്വന്റി 20 മത്സരങ്ങളും അരങ്ങേറും. പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ജൂണ്‍ 15-ന് […]
8 Jun 2021 1:56 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ശ്രീലങ്കന്‍ പര്യടനം ജൂലൈ 13 മുതല്‍ 25 വരെ നടക്കും. ടീം ഇന്ത്യയുടെ ഒന്നാം നിര ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ട് പര്യടനത്തിനും പോകുന്നതിനാല്‍ രണ്ടാം നിരയെയാണ് ഇന്ത്യ ലങ്കയിലേക്ക് അയയ്ക്കുന്നത്.
മൂന്നു മത്സരങ്ങളുടെ ഏകദിന-ട്വന്റി 20 പരമ്പരകളാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക. ജൂലൈ 13, 16, 18 തീയതികളിലാണ് ഏകദിന മത്സരങ്ങള്‍. 21, 23, 25 തീയതികളില്‍ ട്വന്റി 20 മത്സരങ്ങളും അരങ്ങേറും. പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ജൂണ്‍ 15-ന് പ്രഖ്യാപിക്കും.
വിരാട് കോഹ്ലി, രോഹിത് ശര്‍മ, അജിന്‍ക്യ രഹാനെ എന്നീ സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ശിഖര്‍ ധവാനായിരിക്കും ടീം ഇന്ത്യയെ നയിക്കുക. പരുക്കില്‍ നിന്നു മുക്തനായി എത്തുന്ന ശ്രേയസ് അയ്യര്‍, ഓള്‍റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യ എന്നിവരെയും നായക സ്ഥാനത്തേക്കു പരിഗണിക്കുന്നുണ്ട്. രണ്ടു പരമ്പരകള്‍ക്കായി രണ്ടു നായകന്മാര് എന്നു ബി.സി.സി.ഐ. തീരുമാനിച്ചാല്‍ ഏകദിനത്തില്‍ ധവാനും ട്വന്റി 20യില്‍ ശ്രേയസുമായിരിക്കും നയിക്കുക.
മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡാണ് ടീമിന്റെ പരിശീലകന് എന്നു വ്യക്തമായിട്ടുണ്ട്. യുവതാരങ്ങള്‍ക്ക് രാജ്യാന്തര തലത്തില്‍ ശ്രദ്ധനേടാനുള്ള സുവര്‍ണാവസരമായാണ് ലങ്കന്‍ പര്യടനത്തെ കാണുന്നത്.
മലയാളി താരം സഞ്ജു സാംസണ്, ജാര്‍ഖണ്ഡ് താരം ഇഷാന് കിഷന്, മുംബൈ താരം പൃഥ്വി ഷാ, കര്‍ണാടകയുടെ മലയാളി താരം ദേവ്ദത്ത് പടിക്കല്‍, മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവ് തുടങ്ങിയവര്‍ക്ക് മികവ് തെളിയിക്കാനുള്ള അവസരംകൂടിയാണിത്.