ഇംഗ്ലണ്ടിലുള്ള രണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് കൊവിഡ്
ഇംഗ്ലണ്ടിലുള്ള രണ്ട് ഇന്ത്യന്‍ താരങ്ങള്‍ക്ക് കൊവിഡ് ബാധയെന്ന് റിപ്പോര്‍ട്ട്. രോഗ ബാധ സ്ഥിരീകരിച്ച താരങ്ങളെ ഐസൊലേഷനിലേക്ക് മാറ്റി. എന്നാല്‍ അരിലെല്ലാമാണ് രോഗ ബാധ സ്ഥിരീകരിച്ചത് എന്ന് വ്യക്തമാക്കാന്‍ ബിസിസിഐ തയ്യാറായിട്ടില്ല. രോഗ ബാധ കണ്ടെത്തിയ താരങ്ങള്‍ അടുത്ത ചൊവ്വാഴ്ച നടക്കുന്ന സന്നാഹ മത്സരത്തില്‍ ഇവര്‍ കളിച്ചേക്കില്ല. ഇന്ത്യന്‍ ടീം വ്യാഴാഴ്ച ഡെര്ബനിലേക്ക് തിരിക്കാനിരിക്കെയാണ് ടീമംഗത്തിന് രോഗ ബാധ സ്ഥിരീകരിക്കുന്നത്. കൊവിഡ് വകഭേദമായ ഡെല്‍റ്റയാണ് രോഗ കാരണമെന്നാണ് റിപ്പോര്‍ട്ട്.കൊവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ കരുതല്‍ വേണമെന്ന് ബിസിസിഐ മേധാവി ജയ് […]
14 July 2021 10:30 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഇംഗ്ലണ്ടിലുള്ള രണ്ട് ഇന്ത്യന്‍ താരങ്ങള്‍ക്ക് കൊവിഡ് ബാധയെന്ന് റിപ്പോര്‍ട്ട്. രോഗ ബാധ സ്ഥിരീകരിച്ച താരങ്ങളെ ഐസൊലേഷനിലേക്ക് മാറ്റി. എന്നാല്‍ അരിലെല്ലാമാണ് രോഗ ബാധ സ്ഥിരീകരിച്ചത് എന്ന് വ്യക്തമാക്കാന്‍ ബിസിസിഐ തയ്യാറായിട്ടില്ല. രോഗ ബാധ കണ്ടെത്തിയ താരങ്ങള്‍ അടുത്ത ചൊവ്വാഴ്ച നടക്കുന്ന സന്നാഹ മത്സരത്തില്‍ ഇവര്‍ കളിച്ചേക്കില്ല.
ഇന്ത്യന്‍ ടീം വ്യാഴാഴ്ച ഡെര്ബനിലേക്ക് തിരിക്കാനിരിക്കെയാണ് ടീമംഗത്തിന് രോഗ ബാധ സ്ഥിരീകരിക്കുന്നത്. കൊവിഡ് വകഭേദമായ ഡെല്‍റ്റയാണ് രോഗ കാരണമെന്നാണ് റിപ്പോര്‍ട്ട്.
കൊവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ കരുതല്‍ വേണമെന്ന് ബിസിസിഐ മേധാവി ജയ് ഷാ യുകെയിലെ ഇന്ത്യന്‍ സംഘത്തിന് മുന്നറിയിപ്പ് നല്‍കിയതിന് പിന്നലെയാണ് രോഗ ബാധ സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. ഇന്ത്യന്‍ താരങ്ങള്‍ ഇംഗ്ലണ്ടിലെ ഇടവേളയില്‍ വിംബിള്‍ഡണ്‍, യൂറോ ചാമ്പ്യന്‍ഷിപ്പുകള്‍ കാണാന്‍ പോകുന്നത് ഒഴിവാക്കണമെന്നായിരുന്നു ജയ് ഷായുടെ കത്തിന്റെ ഉള്ളടക്കം.
കളിക്കാരിലൊരാള്‍ കൊവിഡ് പോസിറ്റീവ് ആണെന്നും ഇയാള്‍ക്ക് രോഗ ലക്ഷണങ്ങളില്ലെന്നും വാര്‍ത്ത സ്ഥിരീകരിച്ച് കൊണ്ട് ബിസിസിഐ അധികൃതര്‍ വാര്‍ത്ത ഏജന്‍സിയായ പിടിഐയോട് പ്രതികരിച്ചു. താരം യുകെയില്‍ അദ്ദേഹത്തിന്റെ സുഹൃത്തിന്റെ സ്ഥലത്ത് അദ്ദേഹം നീരീക്ഷണത്തിലായണെന്നും ഇയാള്‍ വ്യാഴാഴ്ച ടീമിനൊപ്പം ഡെര്ബനിലേക്ക് പോകില്ലെന്നും ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു.
- TAGS:
- BCCI
- Covid 19
- ICCI
- Indian Cricket