Top

‘മാപ്പ് പറയണം, അല്ലെങ്കില്‍ 1000 കോടി നഷ്ടപരിഹാരം’; രാംദേവിന് ഐഎംഎയുടെ നോട്ടീസ്

അലോപ്പതി ചികിത്സയേയും ഡോക്ടര്‍മാരേയും അവഹേളിക്കുന്ന വിധത്തില്‍ പ്രസ്താവന നടത്തിയ യോഗഗുരു രാംദേവിനോട് 1000കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഉത്താരാഖണ്ഡ് ഘടകം. 15 ദിവസത്തിനുള്ളില്‍ രാംദേവ് അലോപ്പതി ചികിത്സയ്‌ക്കെതിരെ നടത്തിയ പ്രസ്താവന പിന്‍വലിച്ച് മാപ്പുപറഞ്ഞില്ലെങ്കില്‍ 1000 കോടി നഷ്ടപരിഹാരം നല്കണമെന്നാണ് നോട്ടീസില്‍ ഐഎംഎ ആവശ്യപ്പെടുന്നത്. ഉത്തരാഖണ്ഡ് ഐഎംഎ ജനറല്‍ സെക്രട്ടറി അജയ് ഖന്നയാണ് രാംദേവിനെതിരെ നോട്ടീസ് അയച്ചത്. അലോപ്പതി ചികിത്സയ്ക്ക് ഹാനി വരുത്തുന്ന പ്രസ്താവനയാണ് രാംദേവിന്റെ ഭാഗത്തു നിന്നുണ്ടായത്. 2000ത്തോളം വരുന്ന ഐഎംഎയിലെ അംഗങ്ങള്‍ക്കു വേണ്ടിയാണ് […]

26 May 2021 6:33 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘മാപ്പ് പറയണം, അല്ലെങ്കില്‍ 1000 കോടി നഷ്ടപരിഹാരം’; രാംദേവിന് ഐഎംഎയുടെ നോട്ടീസ്
X

അലോപ്പതി ചികിത്സയേയും ഡോക്ടര്‍മാരേയും അവഹേളിക്കുന്ന വിധത്തില്‍ പ്രസ്താവന നടത്തിയ യോഗഗുരു രാംദേവിനോട് 1000കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഉത്താരാഖണ്ഡ് ഘടകം. 15 ദിവസത്തിനുള്ളില്‍ രാംദേവ് അലോപ്പതി ചികിത്സയ്‌ക്കെതിരെ നടത്തിയ പ്രസ്താവന പിന്‍വലിച്ച് മാപ്പുപറഞ്ഞില്ലെങ്കില്‍ 1000 കോടി നഷ്ടപരിഹാരം നല്കണമെന്നാണ് നോട്ടീസില്‍ ഐഎംഎ ആവശ്യപ്പെടുന്നത്.

ഉത്തരാഖണ്ഡ് ഐഎംഎ ജനറല്‍ സെക്രട്ടറി അജയ് ഖന്നയാണ് രാംദേവിനെതിരെ നോട്ടീസ് അയച്ചത്. അലോപ്പതി ചികിത്സയ്ക്ക് ഹാനി വരുത്തുന്ന പ്രസ്താവനയാണ് രാംദേവിന്റെ ഭാഗത്തു നിന്നുണ്ടായത്. 2000ത്തോളം വരുന്ന ഐഎംഎയിലെ അംഗങ്ങള്‍ക്കു വേണ്ടിയാണ് രാംദേവിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതെന്ന് അജയ് ഖന്ന അറിയിച്ചു. 499 എ ക്രിമിനല്‍ നിയമപ്രകാരമാണ് രാംദേവിനെതിരെ നോട്ടീസ് അയച്ചത്.

അലോപ്പതിക്കെതിരെ രാംദേവ് സാമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ച വീഡിയോയാണ് നോട്ടീസിനാസ്പദം. അതിനാല്‍ തന്റെ പ്രസ്താവനയിലെ തെറ്റുകള്‍ തിരുത്തി മറ്റൊരു വീഡിയോ കൂടി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കണമെന്നും ഐ എം എ രാംദേവിനോട് ആവശ്യപ്പെട്ടു. അതിനിടെ രാംദേവിന്റെ സ്വന്തം ഉത്പന്നമായ കൊറോണില്‍ കിറ്റിന്റെ പരസ്യം പിന്‍വലിക്കണമെന്നും ഐ എം എ യോഗാഗുരുവിനോട് ആവശ്യപ്പെട്ടു.

കൊവിഡിന് ഫലപ്രദമായ മരുന്നാണ് ഇതെന്ന തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണം പരസ്യത്തില്‍ നല്കുന്നതിനെതിരെയും ഐ എം എ പ്രതികരിച്ചു. നേരത്തെ അലോപ്പതി ഡോക്ടര്‍മാര്‍ക്കെതിരെ രാംദേവ് നടത്തിയ പ്രസ്താവന ആരോഗ്യപ്രവര്‍ത്തകരുടെ ശക്തമായ വിമര്‍ശനത്തിനിടെ പിന്‍വലിച്ചിരുന്നു. കൂടാതെ ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധനും രാംദേവിന്റെ പ്രസ്താവനയെ ശക്തമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

Next Story