Top

ഭീഷണിക്ക് വഴങ്ങി ട്വിറ്റര്‍; 1398 അക്കൗണ്ടുകള്‍ നീക്കം ചെയ്തു; സിപിഐഎം നേതാവിന്റെയും കാരവന്റെയും റദ്ദാക്കിയില്ലെന്ന് റിപ്പോര്‍ട്ട്

കേന്ദ്രസര്‍ക്കാരിന്റെ ഭീഷണിക്കും താക്കീതിനും വഴങ്ങി കര്‍ഷകപ്രക്ഷോഭവുമായി ബന്ധപ്പെട്ട 1398 അക്കൗണ്ടുകള്‍ ട്വിറ്റര്‍ റദ്ദാക്കി. ഖലിസ്ഥാന്‍ ബന്ധമുള്ള 1178 അക്കൗണ്ടുകളും മോദി സര്‍ക്കാര്‍ കര്‍ഷകരെ കൂട്ടക്കൊല ചെയ്യുന്ന എന്ന ഹാഷ്ടാഗുകള്‍ ഉപയോഗിച്ച 220 അക്കൗണ്ടുകളുമാണ് ബ്ലോക്ക് ചെയ്തത്. ബാക്കിയുള്ള അക്കൗണ്ടുകള്‍ ഡുപ്ലിക്കേറ്റ് ആണെന്നും അത് ബ്ലോക്ക് ചെയ്യേണ്ട കാര്യമില്ലെന്നും ട്വിറ്റര്‍ കേന്ദ്രത്തെ അറിയിച്ചു. 1435 അക്കൗണ്ടുകള്‍ റദ്ദ് ചെയ്യണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടത്. ഐടി വകുപ്പ് നിയമം 69 എ പ്രകാരമാണ് ട്വിറ്ററിന് നോട്ടീസ് നല്‍കിയത്. അതേസമയം, സിപിഐഎം […]

11 Feb 2021 10:26 PM GMT

ഭീഷണിക്ക് വഴങ്ങി ട്വിറ്റര്‍; 1398 അക്കൗണ്ടുകള്‍ നീക്കം ചെയ്തു; സിപിഐഎം നേതാവിന്റെയും കാരവന്റെയും റദ്ദാക്കിയില്ലെന്ന് റിപ്പോര്‍ട്ട്
X

കേന്ദ്രസര്‍ക്കാരിന്റെ ഭീഷണിക്കും താക്കീതിനും വഴങ്ങി കര്‍ഷകപ്രക്ഷോഭവുമായി ബന്ധപ്പെട്ട 1398 അക്കൗണ്ടുകള്‍ ട്വിറ്റര്‍ റദ്ദാക്കി. ഖലിസ്ഥാന്‍ ബന്ധമുള്ള 1178 അക്കൗണ്ടുകളും മോദി സര്‍ക്കാര്‍ കര്‍ഷകരെ കൂട്ടക്കൊല ചെയ്യുന്ന എന്ന ഹാഷ്ടാഗുകള്‍ ഉപയോഗിച്ച 220 അക്കൗണ്ടുകളുമാണ് ബ്ലോക്ക് ചെയ്തത്. ബാക്കിയുള്ള അക്കൗണ്ടുകള്‍ ഡുപ്ലിക്കേറ്റ് ആണെന്നും അത് ബ്ലോക്ക് ചെയ്യേണ്ട കാര്യമില്ലെന്നും ട്വിറ്റര്‍ കേന്ദ്രത്തെ അറിയിച്ചു.

1435 അക്കൗണ്ടുകള്‍ റദ്ദ് ചെയ്യണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടത്. ഐടി വകുപ്പ് നിയമം 69 എ പ്രകാരമാണ് ട്വിറ്ററിന് നോട്ടീസ് നല്‍കിയത്. അതേസമയം, സിപിഐഎം നേതാവ് മുഹമ്മദ് സലിമിന്റെയും കാരവന്‍ മാഗസിന്റെയും അക്കൗണ്ടുകള്‍ റദ്ദാക്കിയിട്ടില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ട്വിറ്ററിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥതലത്തില്‍ മാറ്റം ഉണ്ടാകുമെന്നും കമ്പനി കേന്ദ്രത്തെ അറിയിച്ചു.

അക്കൗണ്ടുകള്‍ ഉടനടി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള കേന്ദ്രത്തിന്റെ നിര്‍ദേശം ആദ്യം ട്വിറ്റര്‍ തള്ളിയിരുന്നു. ഇതിന് പിന്നാലെ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. അമേരിക്കയിലെ ക്യാപിറ്റോള്‍ അക്രമവും ഇന്ത്യയിലെ കര്‍ഷകസമരവും തമ്മില്‍ താരതമ്യപ്പെടുത്തിക്കൊണ്ടായിരുന്നു രാജ്യസഭയില്‍ രവിശങ്കര്‍ പ്രസാദിന്റെ വിമര്‍ശനം. ക്യാപിറ്റോള്‍ അക്രമത്തിന്റെ കാലത്ത് അക്രമത്തെ തടയാന്‍ പൊലീസിനെ പിന്തുണച്ച ട്വിറ്റര്‍, പക്ഷേ രാജ്യത്ത് കര്‍ഷകസമരം നടക്കുമ്പോള്‍ അക്രമത്തെ തടയാന്‍ ശ്രമിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ട്വിറ്റര്‍ ഈ ഇരട്ടത്താപ്പ് സമീപനം അവസാനിപ്പിക്കണമെന്നും ഇവിടുത്തെ ഭരണഘടനയ്ക്ക് അനുസൃതമായ രീതിയില്‍ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

വിശങ്കര്‍ പ്രസാദ് പറഞ്ഞത് ഇങ്ങനെ: ‘നിരവധി സോഷ്യല്‍ മീഡിയ കമ്പനികള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. അതില്‍ ഇന്ത്യക്കാരായ നിരവധി അംഗങ്ങള്‍ ഉണ്ടെന്നതും അവര്‍ ഇവിടുന്ന് ധാരളം വരുമാനമുണ്ടാക്കുന്നതും ഞങ്ങള്‍ കാണുന്നു. അതിനെ ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. അവര്‍ ചെയ്യുന്ന ബിസിനസില്‍ എതിര്‍പ്പില്ല. പക്ഷേ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ ഇവിടുത്തെ നിയമങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥരാണ്. ഇവിടുത്തെ ഭരണഘടനയെ മാനിക്കാതെ അവര്‍ക്ക് പ്രവര്‍ത്തിക്കാനാകില്ല. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന സോഷ്യല്‍ മീഡിയ കമ്പനികള്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളെടുക്കും. അത് ട്വിറ്ററായാലും ഫേസ്ബുക്ക് ആയാലും വാട്ട്സ്ആപ്പ് ആയാലും ലിന്‍ക്ഡ്ഇന്‍ ആയാലും മാറ്റമില്ല’.

Next Story