ട്രംപ് അനുകൂലികളുടെ പ്രതിഷേധത്തില്‍ ഇന്ത്യന്‍ പതാകയും; പ്രതിഷേധം ശക്തം
വാഷിംഗ്ടണ്‍: യുഎസിലെ ജനവിധിയെ ചോദ്യം ചെയ്ത് ക്യാപിറ്റോള്‍ മന്ദിരത്തിന് മുന്നില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ പ്രതിഷേധപ്രകടനത്തില്‍ ഇന്ത്യന്‍ പതാകയും.റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും അമേരിക്കയുടെയും പതാകകള്‍ക്കിടയിലാണ് ചിലര്‍ ഇന്ത്യന്‍ പതാകയുമായി പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ വീഡിയോയും സോഷ്യല്‍മീഡിയയിലൂടെ പുറത്തുവന്നു.സംഭവത്തില്‍ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. ട്രംപ് അനുകൂലികള്‍ക്കിടയില്‍ എന്തിനാണ് ഇന്ത്യന്‍ പതാക ഉയര്‍ന്നതും അത് ക്രിക്കറ്റ് മാച്ച് അല്ലെന്ന സംഘം ഓര്‍ക്കണമെന്നും സോഷ്യല്‍മീഡിയ അഭിപ്രായപ്പെടുന്നു. യുഎസ് ക്യാപിറ്റോള്‍ മന്ദിരത്തില്‍ ട്രംപ് അനുനായികള്‍ നടത്തിയ സംഘര്‍ഷത്തില്‍ രൂക്ഷ പ്രതികരണവുമായി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും […]

വാഷിംഗ്ടണ്‍: യുഎസിലെ ജനവിധിയെ ചോദ്യം ചെയ്ത് ക്യാപിറ്റോള്‍ മന്ദിരത്തിന് മുന്നില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ പ്രതിഷേധപ്രകടനത്തില്‍ ഇന്ത്യന്‍ പതാകയും.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും അമേരിക്കയുടെയും പതാകകള്‍ക്കിടയിലാണ് ചിലര്‍ ഇന്ത്യന്‍ പതാകയുമായി പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ വീഡിയോയും സോഷ്യല്‍മീഡിയയിലൂടെ പുറത്തുവന്നു.
സംഭവത്തില്‍ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. ട്രംപ് അനുകൂലികള്‍ക്കിടയില്‍ എന്തിനാണ് ഇന്ത്യന്‍ പതാക ഉയര്‍ന്നതും അത് ക്രിക്കറ്റ് മാച്ച് അല്ലെന്ന സംഘം ഓര്‍ക്കണമെന്നും സോഷ്യല്‍മീഡിയ അഭിപ്രായപ്പെടുന്നു.
യുഎസ് ക്യാപിറ്റോള്‍ മന്ദിരത്തില്‍ ട്രംപ് അനുനായികള്‍ നടത്തിയ സംഘര്‍ഷത്തില്‍ രൂക്ഷ പ്രതികരണവുമായി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും രംഗത്തെത്തി. അമേരിക്കയുടെ ചരിത്രത്തിലെ നാണംകെട്ട നിമിഷമാണിതെന്ന് ഒബാമ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. നിയമാനുസൃതമായി നടന്ന തെരഞ്ഞെടുപ്പ് പക്രിയയെ ഡൊണാള്‍ഡ് ട്രംപ് അടിസ്ഥാന രഹിതമായ ആരോപണങ്ങളാല്‍ ഇല്ലാതാക്കുകയാണെന്നും ഒബാമ ആരോപിച്ചു.
‘നിയമപരമായ തെരഞ്ഞെടുപ്പ് ഫലത്തെ പറ്റി അടിസ്ഥാനരഹിതമായി നുണ പറഞ്ഞ് അധികാരത്തിലുള്ള പ്രസിഡന്റ് വരുത്തി വെച്ച കാപിറ്റോളിലെ ഇന്നത്തെ ആക്രമത്തെ ചരിത്രം ശരിയായി ഓര്‍ക്കും, നമ്മുടെ രാജ്യത്തിന് വലിയ അപമാനത്തിന്റെയും ലജ്ജയുടെയും നിമിഷമായി. പക്ഷെ ഇതൊരു ആശ്ചര്യകരമായ കാര്യമായെടുത്താല്‍ നമ്മള് സ്വയം കളിയാക്കുകയാണ്,’ ഒബാമയുടെ പ്രസ്താവനയില്‍ പറയുന്നു.
രണ്ടു മാസമായി ഒരു രാഷ്ട്രീയ പാര്‍ട്ടിയും അവരുടെ സഹചാരികളായ മീഡിയകളും അവരുടെ അനുനായികളോട് സത്യം തുറന്നു പറയാന്‍ മനസ്സു കാണിക്കുന്നില്ല. അവരുടെ ഫാന്റസി വിവരണങ്ങള്‍ യാഥാര്‍ത്ഥ്യത്തില്‍ നിന്നും വീണ്ടും വീണ്ടും അകലുകയാണ്. വര്‍ഷങ്ങളായി വിത്തു പാകിയെടുത്ത വെറുപ്പില്‍ നിന്നാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാവുന്നത്. ഇതിന്റെ പ്രത്യാഘാതങ്ങള്‍ ഇപ്പോള്‍ നാം കാണുകയാണെന്നും ഒബാമയുടെ പ്രസ്താവനയില്‍ പറയുന്നു. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് വാക്കര്‍ ബുഷും സംഘര്‍ഷത്തെ അപലപിച്ചു. ബനാന റിപബ്ലിക്കിലാണ് ഇത്തരത്തില്‍ തെരഞ്ഞെടുപ്പിന് ശേഷം ആക്രമം നടക്കുകയെന്നും ഇതിന് കാരണക്കാരായ രാഷ്ട്രീയക്കാര്‍ രാജ്യത്തിന്റെ പാരമ്പര്യത്തെയും അധികാര സംവിധാനങ്ങളെയും അപമാനിക്കരുതെന്നും ജോര്‍ജ് വാക്കര്‍ ബുഷ് പറഞ്ഞു.
ഇതിനിടെ വാഷിംഗ്ടണില്‍ വീണ്ടും സഭ ചേര്‍ന്നതോടെ റിപബ്ലിക്കന്‍ പാര്‍ട്ടിയുടെയും പിന്തുണ ജോ ബൈഡന് ലഭിച്ചു. ആറ് റിപബ്ലിക്കന്‍ സെനറ്റര്‍മാരാണ് പിന്തുണച്ചത്. ബെഡന്റെ അരിസോണയിലെ ഇലക്ടറല്‍ വോട്ടുകള്‍ പരിഗണിച്ചപ്പോഴാണ് റിപബ്ലിക്കന്മാര് പിന്തുണയറിയിച്ചത്. ബൈഡന്റെ വിജയത്തിനെതിരായ പ്രമേയം സെനറ്റ് വോട്ടിനിട്ട് തള്ളി. (93-6).