40 കോടി കൈയില്‍ വച്ച് വിളിച്ച് മടുത്ത് സംഘാടകര്‍; ഒടുവില്‍ ആ മലയാളി കോടിപതിയെ കണ്ടെത്തി
അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്റെ ഒന്നാംസമ്മാനമായ 20 ദശലക്ഷം ദിര്‍ഹം (ഏകദേശം 40 കോടി രൂപ) കരസ്ഥമാക്കിയ മലയാളിയെ ഒടുവില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശി എന്‍.വി അബ്ദുള്‍സലാം(28)ആണ് ആ ഭാഗ്യവനായ കോടിപതി. ഇന്നലെ വൈകുന്നേരമാണ് ബിഗ് ടിക്കറ്റിന്റെ നറുക്കെടുപ്പ് നടന്നത്. 2020 ഡിസംബര്‍ 29ന് ഓണ്‍ലൈനായി വാങ്ങിയ 323601 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. ജേതാവിന്റെ പേര് എന്‍.വി അബ്ദുള്‍സലാം ആണെന്നും ബിഗ് ടിക്കറ്റ് അധികൃതര്‍ക്ക് മനസിലായി. എന്നാല്‍ ആളെ ബന്ധപ്പെടാനോ തിരിച്ചറിയാനോ സാധിച്ചില്ല. […]

അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്റെ ഒന്നാംസമ്മാനമായ 20 ദശലക്ഷം ദിര്‍ഹം (ഏകദേശം 40 കോടി രൂപ) കരസ്ഥമാക്കിയ മലയാളിയെ ഒടുവില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശി എന്‍.വി അബ്ദുള്‍സലാം(28)ആണ് ആ ഭാഗ്യവനായ കോടിപതി.
ഇന്നലെ വൈകുന്നേരമാണ് ബിഗ് ടിക്കറ്റിന്റെ നറുക്കെടുപ്പ് നടന്നത്. 2020 ഡിസംബര്‍ 29ന് ഓണ്‍ലൈനായി വാങ്ങിയ 323601 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. ജേതാവിന്റെ പേര് എന്‍.വി അബ്ദുള്‍സലാം ആണെന്നും ബിഗ് ടിക്കറ്റ് അധികൃതര്‍ക്ക് മനസിലായി. എന്നാല്‍ ആളെ ബന്ധപ്പെടാനോ തിരിച്ചറിയാനോ സാധിച്ചില്ല. ഇതോടെ ഭാഗ്യവാനെ കണ്ടെത്താന്‍ സംഘാടകര്‍ മാധ്യമങ്ങളുടെ സഹായം തേടി. അങ്ങനെ, ആ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട സുഹൃത്താണ് അബ്ദുള്‍ സലാമിനെ വിവരം അറിയച്ചത്.
സാധാരണ, നറുക്കെടുപ്പ് നടത്തി ഭാഗ്യശാലികളെ അപ്പോള്‍ തന്നെ മൊബൈലില്‍ വിവരം അറിയിക്കും. എന്നാല്‍ ടിക്കറ്റ് എടുക്കുമ്പോള്‍ അബ്ദുള്‍ സലാം നല്‍കിയ രണ്ടുനമ്പറുകളിലും അദ്ദേഹത്തെ ബന്ധപ്പെടാന്‍ സംഘാടകര്‍ക്ക് കഴിഞ്ഞില്ല. ടിക്കറ്റ് എടുത്തപ്പോള്‍ തന്റെ ഒമാന്‍ നമ്പറിനൊപ്പം, ഇന്ത്യന്‍ കോഡായ 91 ആയിരുന്നു അബ്ദുള്‍ സലാം ചേര്‍ത്തത്. ഇതാണ് ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കാതിരുന്നത്.
”നാലാമതോ, അഞ്ചാമതോ ആണ് ഞാന്‍ ബിഗ് ടിക്കറ്റില്‍ ഭാഗ്യം പരീക്ഷിക്കുന്നത്. സുഹൃത്തുക്കളോടൊപ്പമായിരുന്നു ടിക്കറ്റെടുത്തത്. സമ്മാനത്തുക പങ്കുവയ്ക്കും.
മാത്രമല്ല, സമ്മാനത്തുക കൊണ്ട് സമൂഹവിവാഹവും നടത്തും.”- അബ്ദുള്‍ സലാം ഖലീജ് ടൈംസിനോട് പറഞ്ഞു.
- TAGS:
- Big Ticket
- Indian expat
- Muscat