Top

പ്രവാസി മലയാളിക്ക് ലോട്ടറിയടിച്ചത് ഏഴരക്കോടി; ഭാഗ്യം തേടിയെത്തിയത് കൊവിഡില്‍ പണി പോയിരിക്കെ

അബുദാബി: കൊവിഡ് മഹാമാരിയില്‍ ജോലി നഷ്ടപ്പെട്ട മലയാൡയുവാവിനെ കാത്തിരുന്നത് കോടികളുടെ ഭാഗ്യം. ദുബൈ ഡ്യൂട്ടി ഫ്രീ മില്യേനിയം മില്യണയര്‍ നറുക്കെടുപ്പില്‍ കാസര്‍കോടുകാരനായ നവജീത് സജീവന് ലഭിച്ചത് ഏഴരക്കോടി രൂപ. നവംബര്‍ 22ന് എടുത്ത ഓണ്‍ലൈന്‍ ലോട്ടറിയിലാണ് നവജീതിനെ അപ്രതീക്ഷിത ഭാഗ്യം തേടിയെത്തിയത്. കൊവിഡിനിടെ ജോലി നഷ്ടപ്പെട്ട നിരവധിപ്പേരില്‍ ഒരാളാണ് 30 കാരനായ നവജീത്. ഭാര്യയോടും കുട്ടിയോടുമൊപ്പം അബുദാബിയിലാണ് താമസം. ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നോട്ടീസ് പിരീഡില്‍ ജോലി ചെയ്യുകയായിരുന്നു. മറ്റൊരു ജോലിക്ക് ശ്രമിച്ചുകൊണ്ടിരിക്കെയാണ് കോടികളുടെ ലോട്ടറിയടിച്ചെന്ന വിവരം […]

21 Dec 2020 11:11 AM GMT

പ്രവാസി മലയാളിക്ക് ലോട്ടറിയടിച്ചത് ഏഴരക്കോടി; ഭാഗ്യം തേടിയെത്തിയത് കൊവിഡില്‍ പണി പോയിരിക്കെ
X

അബുദാബി: കൊവിഡ് മഹാമാരിയില്‍ ജോലി നഷ്ടപ്പെട്ട മലയാൡയുവാവിനെ കാത്തിരുന്നത് കോടികളുടെ ഭാഗ്യം. ദുബൈ ഡ്യൂട്ടി ഫ്രീ മില്യേനിയം മില്യണയര്‍ നറുക്കെടുപ്പില്‍ കാസര്‍കോടുകാരനായ നവജീത് സജീവന് ലഭിച്ചത് ഏഴരക്കോടി രൂപ. നവംബര്‍ 22ന് എടുത്ത ഓണ്‍ലൈന്‍ ലോട്ടറിയിലാണ് നവജീതിനെ അപ്രതീക്ഷിത ഭാഗ്യം തേടിയെത്തിയത്.

കൊവിഡിനിടെ ജോലി നഷ്ടപ്പെട്ട നിരവധിപ്പേരില്‍ ഒരാളാണ് 30 കാരനായ നവജീത്. ഭാര്യയോടും കുട്ടിയോടുമൊപ്പം അബുദാബിയിലാണ് താമസം. ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നോട്ടീസ് പിരീഡില്‍ ജോലി ചെയ്യുകയായിരുന്നു. മറ്റൊരു ജോലിക്ക് ശ്രമിച്ചുകൊണ്ടിരിക്കെയാണ് കോടികളുടെ ലോട്ടറിയടിച്ചെന്ന വിവരം അധികൃതര്‍ നവജീതിനെ വിളിച്ചറിയിച്ചത്.

ഭാര്യയ്ക്ക് ജോലിയുണ്ടായിരുന്നത് കൊണ്ടാണ് താന്‍ ജോലി നഷ്ടപ്പെട്ടതിന് ശേഷവും അബുദാബിയില്‍ തുടര്‍ന്നതെന്ന് നവനീത് പറയുന്നു.

‘ജോലി ലഭിച്ചില്ലെങ്കില്‍ നാട്ടിലേക്ക് മടങ്ങാനുള്ള പദ്ധതിയിലായിരുന്നു. 20 ലക്ഷത്തോളം രൂപയുടെ കടമുണ്ട്. ഈ വിജയം അപ്രതീക്ഷിതമായിരുന്നു’, നവനീത് ഗള്‍ഫ് ന്യൂസിനോട് പറഞ്ഞു.

ഡിഡിഎഫ് മില്യേനിയം മില്യനയര്‍ ടിക്കറ്റുകള്‍ വാങ്ങുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടെന്നാണ് കണക്കുകള്‍. ഡിഡിഎഫ് മെഗാ പ്രൈസ് അടിക്കുന്ന 171ാമത്തെ ഇന്ത്യക്കാരനാണ് നവനീത്.

Next Story