Top

ഇന്ത്യയില്‍ 14 ദിവസം, ലങ്കയില്‍ മൂന്ന്; പര്യടനത്തിന് മുന്നോടിയായി ധവാനും സംഘത്തിനും ക്വാറന്‍റീന്‍ കടമ്പ

ന്യൂഡല്‍ഹി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-ശ്രീലങ്ക പര്യടനത്തിന് ശക്തമായ തയ്യാറെടുപ്പുകള്‍. മൂന്ന് ഘട്ടങ്ങളിലായി പതിനേഴ് ദിവസമാണ് ടീം ക്വാറന്റീനില്‍ കഴിയുക. ഇതിന്റെ ആദ്യ രണ്ട് ഘട്ടങ്ങള്‍ ഇന്ത്യയിലായിരിക്കും. ആദ്യഘട്ടത്തില്‍ ഏഴ് ദിവസം ഹാര്‍ഡ് ക്വാറന്റീനും ഏഴ് ദിവസം സോഫ്റ്റ് ക്വാറന്റീനിലും കഴിയുന്ന താരങ്ങള്‍ ലങ്കയിലെത്തിയ ശേഷവും നിരീക്ഷണത്തില്‍ കഴിയും. മൂന്ന് ദിവസത്തെ ഹാര്‍ഡ് ക്വാറന്റീനാണ് ലങ്കയിലുണ്ടാവുക. ടൂറില്‍ രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിക്കുന്ന ഇന്ത്യന്‍ ടീമിനെ ശിഖര്‍ ധവാനാണ് നയിക്കുന്നത്. കൊളംബോയില്‍ മൂന്നു ഇന്‍ട്രാ-സ്‌ക്വാഡ് മത്സരങ്ങള്‍ കളിക്കും. സാധാരണയായി ആതിഥേയരായ […]

12 Jun 2021 5:35 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇന്ത്യയില്‍ 14 ദിവസം, ലങ്കയില്‍ മൂന്ന്; പര്യടനത്തിന് മുന്നോടിയായി ധവാനും സംഘത്തിനും ക്വാറന്‍റീന്‍ കടമ്പ
X

ന്യൂഡല്‍ഹി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-ശ്രീലങ്ക പര്യടനത്തിന് ശക്തമായ തയ്യാറെടുപ്പുകള്‍. മൂന്ന് ഘട്ടങ്ങളിലായി പതിനേഴ് ദിവസമാണ് ടീം ക്വാറന്റീനില്‍ കഴിയുക. ഇതിന്റെ ആദ്യ രണ്ട് ഘട്ടങ്ങള്‍ ഇന്ത്യയിലായിരിക്കും. ആദ്യഘട്ടത്തില്‍ ഏഴ് ദിവസം ഹാര്‍ഡ് ക്വാറന്റീനും ഏഴ് ദിവസം സോഫ്റ്റ് ക്വാറന്റീനിലും കഴിയുന്ന താരങ്ങള്‍ ലങ്കയിലെത്തിയ ശേഷവും നിരീക്ഷണത്തില്‍ കഴിയും. മൂന്ന് ദിവസത്തെ ഹാര്‍ഡ് ക്വാറന്റീനാണ് ലങ്കയിലുണ്ടാവുക.

ടൂറില്‍ രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിക്കുന്ന ഇന്ത്യന്‍ ടീമിനെ ശിഖര്‍ ധവാനാണ് നയിക്കുന്നത്. കൊളംബോയില്‍ മൂന്നു ഇന്‍ട്രാ-സ്‌ക്വാഡ് മത്സരങ്ങള്‍ കളിക്കും. സാധാരണയായി ആതിഥേയരായ ടീമിലെ എ ടീമുമായിട്ടാണ് പരിശീലന മത്സരങ്ങള്‍ നടക്കുക. എന്നാല്‍ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്‍ഹൗസ് മത്സരങ്ങള്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇന്ത്യന്‍ ടീം തന്നെ രണ്ട് സംഘങ്ങളായി തിരിഞ്ഞ് പരിശീലന മത്സരങ്ങള്‍ കളിക്കും. ഒരു ട്വന്റി-20യും രണ്ട് ഏകദിനവുമാണ് സന്നാഹ മത്സരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മലയാളി താരം സഞ്ജു സാംസണായിരിക്കും ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍. കര്‍ണാടകയുടെ മലയാളി താരം ദേവ്ദത്ത് പടിക്കലും ടീമിലുണ്ട്. ഋതുരാജ് ഗെയ്ക്ക്‌വാദ്, ചേതന്‍ സക്കറിയ തുടങ്ങിയ യുവതാരങ്ങളും ലങ്കന്‍ പര്യടനത്തിനുള്ള ടീമിലുണ്ട്. രാഹുല്‍ ദ്രാവിഡ് കോച്ചിന്റെ സ്ഥാനത്ത് എത്തുന്നതാണ് മറ്റൊരു സവിശേഷത. ജൂണ്‍ 28-നാണ് ഇന്ത്യന്‍ ടീം കൊളംബോയിലേക്ക് പുറപ്പെടുക. ജൂലൈ 12നാണ് പരമ്പരയിലെ ആദ്യ മത്സരം,

Next Story

Popular Stories