Top

ടോക്കിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍; മീരാഭായ് ചാനുവിനെ അഭിനന്ദിച്ച് സിനിമ താരങ്ങള്‍

ടോക്യോയോ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍ സമ്മാനിച്ച മീരാബായ് ചാനുവിനെ അഭിനന്ദിച്ച് സിനിമ താരങ്ങള്‍. മലയാളത്തിലെയും ബോളിവുഡിലെയും താരങ്ങളാണ് അഭിനന്ദനം അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ടൊവിനോ തോമസ്, ഉണ്ണി മുകുന്ദന്‍, മാധവന്‍, ഫര്‍ഹാന്‍ അക്തര്‍, സോനം കപൂര്‍ തുടങ്ങിയവര്‍ സന്തോഷ വാര്‍ത്ത വന്ന നിമിഷങ്ങള്‍ക്കകം തന്നെ അഭിനന്ദനങ്ങള്‍ അറിയിച്ചിരുന്നു. 49 കിലോ വിഭാഗം വനിത ഭാരോദ്വാഹനത്തില്‍ വെള്ളി നേടി മീരാ ഭായ് ചാനു 130 കോടി ജനങ്ങളുടെ പ്രതീക്ഷ കാക്കുകയായിരുന്നു. ഇന്ന് നടന്ന മത്സരത്തില്‍ സ്നാച്ചില്‍ 87 കിലോയും […]

24 July 2021 2:12 AM GMT
ഫിൽമി റിപ്പോർട്ടർ

ടോക്കിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍; മീരാഭായ് ചാനുവിനെ അഭിനന്ദിച്ച് സിനിമ താരങ്ങള്‍
X

ടോക്യോയോ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍ സമ്മാനിച്ച മീരാബായ് ചാനുവിനെ അഭിനന്ദിച്ച് സിനിമ താരങ്ങള്‍. മലയാളത്തിലെയും ബോളിവുഡിലെയും താരങ്ങളാണ് അഭിനന്ദനം അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ടൊവിനോ തോമസ്, ഉണ്ണി മുകുന്ദന്‍, മാധവന്‍, ഫര്‍ഹാന്‍ അക്തര്‍, സോനം കപൂര്‍ തുടങ്ങിയവര്‍ സന്തോഷ വാര്‍ത്ത വന്ന നിമിഷങ്ങള്‍ക്കകം തന്നെ അഭിനന്ദനങ്ങള്‍ അറിയിച്ചിരുന്നു.

49 കിലോ വിഭാഗം വനിത ഭാരോദ്വാഹനത്തില്‍ വെള്ളി നേടി മീരാ ഭായ് ചാനു 130 കോടി ജനങ്ങളുടെ പ്രതീക്ഷ കാക്കുകയായിരുന്നു. ഇന്ന് നടന്ന മത്സരത്തില്‍ സ്നാച്ചില്‍ 87 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 115 കിലോയും ഉയര്‍ത്തിയാണ് ഇന്ത്യന്‍ താരത്തിന്റെ മെഡല്‍ നേട്ടം. അവസാന ശ്രമത്തില്‍ 117 കിലോ ഉയര്‍ത്തുവാന്‍ ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ ചാനു ശ്രമിച്ചുവെങ്കിലും അത് സാധിച്ചില്ല.

210 കിലോ ഉയര്‍ത്തിയ ചൈനീസ് താരം ഹോയി ആണ് സ്വര്‍ണ്ണം നേടിയത്. ഇന്തോനേഷ്യയുടെ വിന്‍ഡി ആയിഷ വെങ്കല മെഡല്‍ നേടി. ഒളിമ്പിക്സ് റെക്കോഡോടു കൂടിയാണ് ചൈനീസ് താരത്തിന്റെ സ്വര്‍ണനേട്ടം.

Next Story

Popular Stories