ഇന്ത്യന്‍ വംശജര്‍ യുഎസിനെ ഏറ്റെടുക്കുകയാണെന്ന് ബൈഡന്; സുപ്രധാന സ്ഥാനങ്ങളിലെല്ലാം ഇന്ത്യന്‍- അമേരിക്കക്കാര്‍
ഇന്ത്യന്‍ വംശജരായ അമേരിക്കന്‍ പൗരന്മാര് യുഎസിനെ ഏറ്റെടുക്കുകയാണെന്ന് പ്രസിഡന്റ് ജോ ബൈഡന്. തന്റെ ഔദ്യോഗിക ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ വംശജരെ പരാമര്‍ശിച്ചു കൊണ്ടാണ് ബൈഡന്റെ പ്രതികരണം. അധികാരത്തിലെത്തി 50 ദിവസത്തിനുള്ളില്‍ 55 ഇന്ത്യന്‍ വംശജരെയാണ് ബൈഡന് സുപ്രധാന സ്ഥാനങ്ങളിലേക്ക് നിയമിച്ചത്. ‘ ഇന്ത്യന്‍ വംശജരായ അമേരിക്കകാര് രാജ്യത്തെ ഏറ്റെടുക്കുകയാണ്. നിങ്ങള്‍ ( നാസ ശാസ്ത്രജ്ഞ സ്വാതി മോഹന്‍) ,എന്റെ വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, പ്രസംഗ എഴുത്തുകാരന് വിനയ് റെഡ്ഡി എന്നിങ്ങനെ, ബൈഡന് പറഞ്ഞു. അടുത്തിടെ നടത്തിയ […]

ഇന്ത്യന്‍ വംശജരായ അമേരിക്കന്‍ പൗരന്മാര് യുഎസിനെ ഏറ്റെടുക്കുകയാണെന്ന് പ്രസിഡന്റ് ജോ ബൈഡന്. തന്റെ ഔദ്യോഗിക ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ വംശജരെ പരാമര്‍ശിച്ചു കൊണ്ടാണ് ബൈഡന്റെ പ്രതികരണം.
അധികാരത്തിലെത്തി 50 ദിവസത്തിനുള്ളില്‍ 55 ഇന്ത്യന്‍ വംശജരെയാണ് ബൈഡന് സുപ്രധാന സ്ഥാനങ്ങളിലേക്ക് നിയമിച്ചത്. ‘ ഇന്ത്യന്‍ വംശജരായ അമേരിക്കകാര് രാജ്യത്തെ ഏറ്റെടുക്കുകയാണ്. നിങ്ങള്‍ ( നാസ ശാസ്ത്രജ്ഞ സ്വാതി മോഹന്‍) ,എന്റെ വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, പ്രസംഗ എഴുത്തുകാരന് വിനയ് റെഡ്ഡി എന്നിങ്ങനെ, ബൈഡന് പറഞ്ഞു.
അടുത്തിടെ നടത്തിയ ചൊവ്വാ ദൗത്യവുമായി ബന്ധപ്പെട്ട് നാസയുടെ ശാസ്ത്രജ്ഞരുമായി നടത്തിയ വിര്‍ച്വല്‍ ഇന്റരാക്ഷനില് സംസാരിക്കുകയായിരുന്നു ബൈഡന്. നാസയുടെ ഇത്തവണത്തെ ചരിത്ര ചൊവ്വാ ദൗത്യത്തിന് നേതൃത്വം നല്‍കിയത് ഇന്ത്യന്‍ അമേരിക്കന്‍ വംശജയായ സ്വാതി മോഹനായിരുന്നു. ബൈഡന് നിയമിച്ച ഇന്ത്യന്‍ വംശജരില്‍ പകുതിയിലേറെ പേരും സ്ത്രീകളാണ്. ഇവരില്‍ ഭൂരിഭാഗം പേരും വൈറ്റ് ഹൗസിലെ വിവിധ സ്ഥാനങ്ങളിലേക്കാണ് നിയമിതരായിരിക്കുന്നത്.