ബൈഡന്റെ ഡെപ്യൂട്ടി അസിസ്റ്റന്റായി മലയാളി
യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഡെപ്യൂട്ടി അസിസ്റ്റന്റായും ഡയറക്ടറായും വൈറ്റ് ഹൗസ് മിലിട്ടറി ഓഫീസ് ഡയറക്ടറായും അമേരിക്കന്‍ മലയാളിയായ മജു വര്‍ഗീസിനെ നിയമിച്ചു.വൈറ്റ് ഹൗസിലെ സൈനിക ഏകോപനം, പ്രസിഡന്റിന്റെ യാത്രകള്‍, അടിയന്തര വൈദ്യസഹായത്തിനുള്ള ഒരിക്കങ്ങള്‍ തുടങ്ങിയ ചുമതലകള്‍ മിലിട്ടറി ഓഫീസിന്റെ കീഴില്‍ വരും. നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ തെരഞ്ഞെടുപ്പ് ക്യാമ്പയിനിന്റെ ചീഫ് ഓഫീസര്‍, പ്രസിഡന്റ് പദവി ഉദ്ഘാടന കമ്മിറ്റിയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്നീ സ്ഥാനങ്ങള്‍ മജു വര്‍ഗീസ് വഹിച്ചിരുന്നു. മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ […]

യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഡെപ്യൂട്ടി അസിസ്റ്റന്റായും ഡയറക്ടറായും വൈറ്റ് ഹൗസ് മിലിട്ടറി ഓഫീസ് ഡയറക്ടറായും അമേരിക്കന്‍ മലയാളിയായ മജു വര്‍ഗീസിനെ നിയമിച്ചു.വൈറ്റ് ഹൗസിലെ സൈനിക ഏകോപനം, പ്രസിഡന്റിന്റെ യാത്രകള്‍, അടിയന്തര വൈദ്യസഹായത്തിനുള്ള ഒരിക്കങ്ങള്‍ തുടങ്ങിയ ചുമതലകള്‍ മിലിട്ടറി ഓഫീസിന്റെ കീഴില്‍ വരും.
നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ തെരഞ്ഞെടുപ്പ് ക്യാമ്പയിനിന്റെ ചീഫ് ഓഫീസര്‍, പ്രസിഡന്റ് പദവി ഉദ്ഘാടന കമ്മിറ്റിയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്നീ സ്ഥാനങ്ങള്‍ മജു വര്‍ഗീസ് വഹിച്ചിരുന്നു. മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ കാലത്തും വൈറ്റ് ഹൗസിലെ വിവിധ ഔദ്യോഗിക സ്ഥാനങ്ങള്‍ മജു വര്‍ഗീസ് വഹിച്ചിരുന്നു.
ന്യൂയോര്‍ക്കില്‍ ജനിച്ച മജു വര്‍ഗീസിന്റെ മാതാപിതാക്കള്‍ തിരുവല്ലയില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയവരാണ്. യൂണിവേഴ്സിറ്റി ഓഫ് മസാച്ചുസെറ്റ്സ്, ആംഹെര്ട്സ് എന്നീ സര്‍വകലാശാകളില്‍ നിന്നായി പൊളിറ്റിക്കല്‍ സയന്‍സിലും സാമ്പത്തിക ശാസ്ത്രത്തിലും ഇദ്ദേഹം ബിരുദം നേടിയിട്ടുണ്ട്.
- TAGS:
- Joe Biden
- usa
- white house