Top

നാസയുടെ ആക്ടിംഗ് ചീഫ് ഓഫ് സ്റ്റാഫ് ആയി ഡോ.ഭവ്യ ലാൽ

വൈറ്റ് ഹൗസ് ഓഫീസ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ ഒരു പ്രമുഖ ഗവേഷകയായ അവർ ബഹിരാകാശ ശാസ്ത്രം, ഉപഗ്രഹങ്ങൾ, ബഹിരാകാശ ന്യൂക്ലിയർ എനർജി, ബഹിരാകാശ പര്യവേക്ഷണം എന്നിവയുമായി ബന്ധപ്പെട്ട എഞ്ചിനീയറിംഗിലും നവീകരണത്തിലും വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്.

2 Feb 2021 3:12 AM GMT

നാസയുടെ ആക്ടിംഗ് ചീഫ് ഓഫ് സ്റ്റാഫ് ആയി ഡോ.ഭവ്യ ലാൽ
X

വാഷിങ്ടൺ: ഇന്ത്യൻ-അമേരിക്കൻ വംശജയായ ഡോ. ഭവ്യ ലാൽ യുഎസ് സ്പേസ് ഏജൻസി നാസയുടെ ആക്ടിംഗ് ചീഫ് ഓഫ് സ്റ്റാഫ്. ഡോ.ഭവ്യ ലാൽ ബൈഡൻ പ്രസിഡൻഷ്യൽ ട്രാൻസിഷൻ ഏജൻസി റിവ്യൂ ടീമിൽ അംഗമായി പ്രവർത്തിച്ച വ്യക്തിയാണ്.

വൈറ്റ് ഹൗസ് ഓഫീസ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ഒരു പ്രമുഖ ഗവേഷകയായ അവർ ബഹിരാകാശ ശാസ്ത്രം, ഉപഗ്രഹങ്ങൾ, ബഹിരാകാശ ന്യൂക്ലിയർ എനർജി, ബഹിരാകാശ പര്യവേക്ഷണം എന്നിവയുമായി ബന്ധപ്പെട്ട എഞ്ചിനീയറിംഗിലും നവീകരണത്തിലും വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്.

2005 മുതൽ 2020 വരെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡിഫൻസ് അനലൈസ് സയൻസ് ആൻഡ് ടെക്നോളജി പോളിസി ഇൻസ്റ്റിറ്റ്യൂട്ടിൽ ഡോക്ടർ ഭവ്യ ലാൽ റിസർച്ച് സ്റ്റാഫ് അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സമാന മേഖലയിലെ ഈ പ്രവർത്തന പരിചയം അവർക്ക് പുതിയ ജോലിയിൽ സഹായകമാകുമെന്ന് നാസ പ്രസ്താവനയിൽ പറഞ്ഞു.

കൂടാതെ നാഷണൽ അക്കാദമി ഓഫ് സയൻസ് കമ്മിറ്റികളിൽ പ്രധാന സ്ഥാനം കൈയ്യാളി കൊണ്ടും ബഹിരാകാശ-സാങ്കേതിക വൃത്തങ്ങളിൽ സേവനമനുഷ്ഠിച്ചു കൊണ്ടും ഡോക്ടർ ഭവ്യ ലാൽ സജീവമാണ്. നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ ഫെഡറലിന്റെ ഉപദേശക സമിതിയിൽ അവർ തുടർച്ചയായി രണ്ട് തവണ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

നാസയുടെ ഇന്നൊവേറ്റീവ് അഡ്വാൻസ്ഡ് കൺസെപ്റ്റ്സ് പ്രോഗ്രാമിലെയും നാസ ഉപദേശക സമിതിയുടെ ടെക്നോളജി, ഇന്നൊവേഷൻ, എഞ്ചിനീയറിംഗ് ഉപദേശക സമിതിയിലെയും ബാഹ്യ കൗൺസിൽ അംഗവും ആയിരുന്നു ഡോ.ഭവ്യ.

Next Story