Top

അതിര്‍ത്തിയില്‍ വീണ്ടും ഇന്ത്യ -ചൈന സൈനിക സംഘര്‍ഷം; ഇരു സേനകളിലും പരിക്ക്

ലഡാക്കില്‍ ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവും ഏറ്റമുട്ടിയിതായി റിപ്പോര്‍ട്ട്. ചൈനീസ് സൈനികര്‍ വടക്കന്‍ സിക്കിമിലെ നാകുല അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘര്‍ഷത്തില്‍ ഇരു സേനകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. 20 പിഎല്‍എ സൈനികര്‍ക്ക് പരിക്കേറ്റു. നാലു ഇന്ത്യന്‍ സൈനികര്‍ക്കാണ് പരിക്കേറ്റത്. സംഘര്‍ഷത്തിനൊടുവില്‍ ചൈനീസ് സൈന്യം അതിര്‍ത്തി കടക്കുന്നതില്‍ നിന്നും പിന്‍മാറി. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നുണ്ടെങ്കിലും നിലവില്‍ മേഖല ശാന്തമാണ്. ചൈനയുടെ ഒരു പട്രോള്‍ സംഘം നിയന്ത്രണ രേഖ മുറിച്ചു കടന്ന് ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടന്നു കയറാന്‍ ശ്രമിക്കുകയായിരുന്നു. […]

25 Jan 2021 1:03 AM GMT

അതിര്‍ത്തിയില്‍ വീണ്ടും ഇന്ത്യ -ചൈന സൈനിക സംഘര്‍ഷം; ഇരു സേനകളിലും പരിക്ക്
X

ലഡാക്കില്‍ ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവും ഏറ്റമുട്ടിയിതായി റിപ്പോര്‍ട്ട്. ചൈനീസ് സൈനികര്‍ വടക്കന്‍ സിക്കിമിലെ നാകുല അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘര്‍ഷത്തില്‍ ഇരു സേനകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. 20 പിഎല്‍എ സൈനികര്‍ക്ക് പരിക്കേറ്റു. നാലു ഇന്ത്യന്‍ സൈനികര്‍ക്കാണ് പരിക്കേറ്റത്.

സംഘര്‍ഷത്തിനൊടുവില്‍ ചൈനീസ് സൈന്യം അതിര്‍ത്തി കടക്കുന്നതില്‍ നിന്നും പിന്‍മാറി. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നുണ്ടെങ്കിലും നിലവില്‍ മേഖല ശാന്തമാണ്.

ചൈനയുടെ ഒരു പട്രോള്‍ സംഘം നിയന്ത്രണ രേഖ മുറിച്ചു കടന്ന് ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടന്നു കയറാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനെ ഇന്ത്യന്‍ സൈന്യം തടുത്തപ്പോഴാണ് സംഘര്‍ഷമുണ്ടായത്.

ഇന്ത്യ-ചൈന സമവായത്തിനായി ഒമ്പതാം വട്ട സൈനിക ചര്‍ച്ച ഞായറാഴ്ച നടന്നിരുന്നു. 15 മണിക്കൂറോളമാണ് ചര്‍ച്ച നടന്നത്. ഇതിനിടയിലാണ് പുതിയ സംഘര്‍ഷത്തിന്റെ റിപ്പോര്‍ട്ട് പുറത്തു വരുന്നത്.
കഴിഞ്ഞ വര്‍ഷം ഇന്ത്യ-ചൈന സംഘര്‍ഷം നടന്ന അതിര്‍ത്തി മേഖലകളിലൊന്നാണ് നാകുലാ. കിഴക്കന്‍ ലഡാക്കില്‍ ഒരു ലക്ഷത്തോളം ഇന്ത്യന്‍ സൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്.

Next Story