Top

സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ വീണ്ടും തോറ്റമ്പി ഇംഗ്ലണ്ട്; ഇന്ത്യയുടെ വിജയം ഇന്നിംഗ്‌സിനും 25 റണ്‍സിനും

ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ ഇന്ത്യക്ക് വമ്പന്‍ വിജയം. ഒരു ഇന്നിംഗസിനും 25 റണ്‍സിനുമാണ് ഇന്ത്യയുടെ ചരിത്ര വിജയം. ഇതോടെ നാല് ടെസ്റ്റുകളടങ്ങിയ പരമ്പര ഇന്ത്യ 3-1ന് സ്വന്തമാക്കി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബെര്‍ത്തും കോഹ്‌ലിയും സംഘം ഉറപ്പിച്ചു. സ്‌കോര്‍ ഇംഗ്ലണ്ട്: 205/10, 135/10 ഇന്ത്യ 365/10. രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ് വീതം വീഴ്ത്തിയ അക്‌സര്‍ പട്ടേലും രവിചന്ദ്ര അശ്വിനുമാണ് ഇന്ത്യയുടെ വിജയശില്‍പ്പികള്‍. ആദ്യ ഇന്നിംഗ്സില്‍ സെഞ്ച്വറി നേടിയ ഋഷഭ് പന്താണ് മാന്‍ ഓഫ് ദി […]

6 March 2021 5:08 AM GMT

സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ വീണ്ടും തോറ്റമ്പി ഇംഗ്ലണ്ട്; ഇന്ത്യയുടെ വിജയം ഇന്നിംഗ്‌സിനും 25 റണ്‍സിനും
X

ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ ഇന്ത്യക്ക് വമ്പന്‍ വിജയം. ഒരു ഇന്നിംഗസിനും 25 റണ്‍സിനുമാണ് ഇന്ത്യയുടെ ചരിത്ര വിജയം. ഇതോടെ നാല് ടെസ്റ്റുകളടങ്ങിയ പരമ്പര ഇന്ത്യ 3-1ന് സ്വന്തമാക്കി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബെര്‍ത്തും കോഹ്‌ലിയും സംഘം ഉറപ്പിച്ചു. സ്‌കോര്‍ ഇംഗ്ലണ്ട്: 205/10, 135/10 ഇന്ത്യ 365/10.

രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ് വീതം വീഴ്ത്തിയ അക്‌സര്‍ പട്ടേലും രവിചന്ദ്ര അശ്വിനുമാണ് ഇന്ത്യയുടെ വിജയശില്‍പ്പികള്‍. ആദ്യ ഇന്നിംഗ്സില്‍ സെഞ്ച്വറി നേടിയ ഋഷഭ് പന്താണ് മാന്‍ ഓഫ് ദി മാച്ച്. രവിചന്ദ്ര അശ്വിനാണ് മാന്‍ ഓഫ് ദി സീരീസ്.

പരിക്കേറ്റ പേസര്‍ ഇഷാന്ത് ശര്‍മ്മയ്ക്ക് കൂടുതല്‍ വിശ്രമം നല്‍കാന്‍ തീരുമാനമെടുത്താണ് ഇന്ത്യ ഇറങ്ങുന്നത്. മുഹമ്മദ് സിറാജിനൊപ്പം അക്‌സര്‍ പട്ടേല്‍ ബൗളിംഗ് ആക്രമണത്തിന് തുടക്കം കുറിച്ചു. സ്‌കോര്‍ 10 റണ്‍സില്‍ നില്‍ക്കെ ക്രോളി വീണു, പിന്നാലെയെത്തിയ ബെയര്‍‌സ്റ്റോ ആദ്യ പന്തില്‍ തന്നെ പുറത്തായി.

തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായ ഇംഗ്ലണ്ട് തകര്‍ച്ചയുടെ പടുകുഴിയിലേക്ക് വീണു. കഴിഞ്ഞ മൂന്ന് ഇന്നിംഗ്സുകളിലും 50 റണ്‍സിന്‍റെ കൂട്ടുക്കെട്ട് ഉയർത്താന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞിട്ടില്ല. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ആറ് പേര്‍ രണ്ടക്കം കാണുന്നതിന് മുന്‍പ് പുറത്തായി. അർധസെഞ്ച്വറി നേടിയ ഡാന്‍ ലോറൻസ് മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചിരിക്കുന്നത്. നായകന്‍ ജോ റൂട്ട് 30 റണ്‍സെടുത്തു.

തകര്‍ന്ന് ഇന്ത്യയുടെ മുന്‍നിര

49 റണ്‍സെടുത്ത രോഹിത് ശര്‍മ്മയും 27 റണ്‍സെടുത്ത അജിന്‍ക്യെ രെഹാനയും മാത്രമാണ് മുന്‍നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്. ശുഭ്മാന്‍ ഗില്ലും നായകന്‍ വിരാട് കോഹ്‌ലിയും പൂജ്യരായിട്ടാണ് മടങ്ങിയത്. ഇംഗ്ലണ്ടിന് വേണ്ടി ജെയിംസ് ആന്‍ഡേഴ്‌സന്‍, ബെന്‍ സ്റ്റോക്‌സ്, ജാക്ക് ലീച്ച് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.

നേരത്തെ ഒരു വിക്കറ്റ് നഷ്ടത്തില്‍ 21 റണ്‍സെന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം കളി പുനരാരംഭിക്കുന്നത്. പൂജാരെയാണ് രണ്ടാം ദിനത്തില്‍ ആദ്യം വീഴുന്നത്. പിന്നാലെ ക്രീസിലെത്തിയ കോഹ്‌ലി സ്‌റ്റോക്‌സിന് മുന്നില്‍ കീഴടങ്ങി. രെഹാനയ്‌ക്കൊപ്പം ചേര്‍ന്ന് ഹിറ്റ്മാന്‍ കുട്ടുക്കെട്ട് ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും 80 റണ്‍സില്‍ നില്‍ക്കെ രെഹാനെ വീണു.

രക്ഷക വേഷത്തില്‍ ഋഷഭ് പന്ത്

ഒരുഘട്ടത്തില്‍ ആറ് വിക്കറ്റിന് 146 എന്ന നിലയില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യയെ രക്ഷിച്ചത് പന്തിന്റെ സെഞ്ച്വറിയാണ്. ഏഴാം വിക്കറ്റില്‍ വാഷിംഗ്ടണ്‍ സുന്ദറുമായി ചേര്‍ന്ന് ഋഷഭ് 100ലധികം റണ്‍സിന്റെ കൂട്ടുക്കെട്ടുയര്‍ത്തി. ഇന്ത്യ ഇംഗ്ലണ്ട് സ്‌കോറായ 205 കടന്ന ശേഷം ആക്രമണ ശൈലിയിലാണ് ഇരുവരും ബാറ്റ് വീശിയത്. വാഷിംഗ്ടണ്‍ സുന്ദര്‍ 96 റണ്‍സുമായി പുറത്താവാതെ നിന്നു.

വ്യക്തിഗത സ്‌കോര്‍ 94ല്‍ നില്‍ക്കെ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിനെ സ്‌ക്‌സറടിച്ചാണ് ഋഷഭ് സെഞ്ച്വറി നേടിയത്. 50 റണ്‍സ് വരെ ജാഗ്രതയോടെ പ്രതിരോധിച്ച് കളിച്ച പന്ത് പിന്നീട് ആക്രമണശൈലിയിലേക്ക് മാറി. രണ്ടാം ദിനം പുറത്തെടുത്ത ന്യൂബോളിലെ ആദ്യ രണ്ട് പന്തുകള്‍ ആന്‍ഡേഴ്‌സനെ ബൗണ്ടറി കടത്തിയ ഋഷഭ് ടി20 ശൈലിയിലാണ് ബാറ്റുവീശിയത്. 118 പന്ത് നേരിട്ട താരം 101 റണ്‍സെടുത്ത് പുറത്തായി ജെയിംസ് ആന്‍ഡേഴ്‌സണ് തന്നെയാണ് വിക്കറ്റ്.

ആദ്യ ഇന്നിംഗ്സിലും സ്പിന്നന്‍ കുരുക്കില്‍ വീണ് ഇംഗ്ലണ്ട്

നാലാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 205 റണ്‍സിനാണ് പുറത്തായത്. പതിവുപോലെ ഇന്ത്യയുടെ സ്പിന്‍ അറ്റാക്കിന് മുന്നില്‍ ഇംഗ്ലണ്ട് അടിയറവ് പറയുകയായിരുന്നു. അക്‌സര്‍ പട്ടേല്‍ 4വിക്കറ്റും രവിചന്ദ്ര അശ്വിന്‍ 3 വിക്കറ്റു വീഴ്ത്തി. മുഹമ്മദ് സിറാജിനും രണ്ടും വാഷിംഗ്ടണ്‍ സുന്ദറിന് ഒരു വിക്കറ്റും ലഭിച്ചു. ഇംഗ്ലണ്ടിന് വേണ്ടി ബെന്‍ സ്‌റ്റോക്‌സ് അര്‍ധ സെഞ്ച്വറി നേടി.

ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരെഞ്ഞെടുക്കുകയായിരുന്നു. 30 റണ്‍സെടുക്കുന്നതിനിടെ മൂന്ന് ബാറ്റ്സ്മാന്‍മാര്‍ കൂടാരം കയറിയത് ഇംഗ്ലണ്ട് പാളയത്തില്‍ ആശങ്ക വിതച്ചിരുന്നു. എന്നാല്‍ നാലാം വിക്കറ്റില്‍ ബെന്‍ സ്റ്റോക്സും (55) ജോണി ബെയര്‍സ്റ്റോയും (28) ജാഗ്രതയോടെ ബാറ്റ് വീശിയത് വന്‍ തകര്‍ച്ച ഒഴിവാക്കി. നായകന്‍ ജോ റൂട്ട് ഉള്‍പ്പെടെ ആറ് പേരാണ് ഇംഗ്ലണ്ട് നിരയില്‍ രണ്ടക്കം കാണാതെ പുറത്തായത്.

അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഓലി പോപ്പും ഡാന്‍ ലോറന്‍സും നടത്തിയ ചെറുത്തുനില്‍പ്പാണ് ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ഓലി പോപ്പ് 29 റണ്‍സും ഡാന്‍ ലോറന്‍സ് 46 റണ്‍സും നേടി. ഇരുവരുടെയും കൂട്ടുക്കെട്ട് മികച്ച രീതിയില്‍ മുന്നേറുമെന്ന് തോന്നിച്ചെങ്കിലും അശ്വിന്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. പോപ് ഷോര്‍ട്ട് ലെഗ്ഗില്‍ ശുഭ്മാന്‍ ഗില്ലിന് ക്യാച്ച് നല്‍കി പുറത്തായി.

സ്പിന്നര്‍മാരെ ആക്രമിച്ച് കളിച്ച ലോറന്‍സിനെ അക്‌സര്‍ പട്ടേലിന്റെ പന്തില്‍ ഋഷഭ് പന്ത് സ്റ്റംപ് ചെയ്യുകയായിരുന്നു. ഇതേ ഓവറില്‍ തന്നെയാണ് സ്പിന്നര്‍ ഡോം ബെസ്സും പുറത്തായത്. ഒന്നാം ഇന്നിംഗ്‌സില്‍ മികച്ച ലീഡ് നേടാനായാല്‍ ഇന്ത്യക്ക് അനായാസ വിജയം സ്വന്തമാക്കാം.

Next Story

Popular Stories