‘ദേശീയപതാകയെ അപമാനിച്ചത് രാജ്യത്തെ ഞെട്ടിച്ചു’; മന് കീ ബാത്തില്‍ ചെങ്കോട്ട സംഘര്‍ഷം പരാമര്‍ശിച്ച് മോദി
വേമ്പനാട്ട് കായലിന്റെ സംരക്ഷകനായ കോട്ടയം സ്വദേശി രാജപ്പനെ പ്രധാനമന്ത്രി മന് കീ ബാത്തിലൂടെ അഭിനന്ദിച്ചു. വേമ്പനാട്ടുകായലില്‍ ആളുകള്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക് പെറുക്കി വിറ്റ് ജീവിക്കുന്ന, രണ്ട് കാലിനും സ്വാധീനമില്ലാത്ത രാജപ്പന് മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പ്രതിമാസ റേഡിയോ പരിപാടി മന്കീബാത്തിന്റെ 73-ാമത് എപ്പിസോഡില്‍ റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയ്ക്ക് സമീപം നടന്ന അക്രമത്തെ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് സംഭവിച്ചതെന്നും അക്രമസംഭവങ്ങള്‍ തന്നെ വേദനിപ്പിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. ദേശീയ പതാകയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവം രാജ്യത്തെ ഞെട്ടിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പത്മഅവാര്‍ഡ് ജേതാക്കളില്‍ നിന്ന് ഓരോ ഇന്ത്യക്കാരനും പാഠം ഉള്‍ക്കൊള്ളേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. വേമ്പനാട്ട് കായലിന്റെ സംരക്ഷകനായ കോട്ടയം സ്വദേശി രാജപ്പനെ പ്രധാനമന്ത്രി മന് കീ ബാത്തിലൂടെ അഭിനന്ദിച്ചു. വേമ്പനാട്ടുകായലില്‍ ആളുകള്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക് പെറുക്കി വിറ്റ് ജീവിക്കുന്ന, രണ്ട് കാലിനും സ്വാധീനമില്ലാത്ത രാജപ്പന് മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
വളരെ വേഗത്തിലാണ് ഈ വര്‍ഷത്തിലെ ആദ്യ മാസം കഴിഞ്ഞുപോയത്. ഈ സമയത്ത് സന്തോഷിക്കാനാകുന്ന ഒട്ടനവധി വാര്‍ത്തകള്‍ നമ്മെ തേടിയെത്തിയെന്നും പ്രധാനമന്ത്രി മന് കീ ബാത്തിലൂടെ പറഞ്ഞു. ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയില്‍ ചരിത്ര വിജയം സ്വന്തമാക്കിയ ടീം ഇന്ത്യക്ക് പ്രത്യേകം അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായി പ്രധാനമന്ത്രി വ്യക്തമാക്കി. 1988ന് ശേഷം ബ്രിസ്ബേനില്‍ ഓസീസ് ടീം പരാജയപ്പെടുന്നത് ഇതാദ്യമായിട്ടാണ്. മാതൃകാപരമായ കഠിനാധ്വാനവും ടീം സ്പിരിറ്റുമാണ് ടീം അംഗങ്ങളില്‍ നിന്നുണ്ടായതെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ജനങ്ങളുടെ മനോഭാവത്തില്‍ വളരെ ഗുണപരമായ വ്യത്യാസമുണ്ടായതായി പ്രധാനമന്ത്രി വിലയിരുത്തി. തദ്ദേശീയ ഉല്‍പ്പന്നങ്ങള്‍ ആളുകള്‍ കടകളില്‍ നിന്നും ചോദിച്ചുവാങ്ങുന്ന നിലയുണ്ടായി. വാക്സിന്റെ കാര്യത്തിലും സ്വയം പര്യാപ്തത നേടി ഇന്ത്യ ആത്മനിര്‍ഭരത ഉയര്‍ത്തിപ്പിടിച്ചുവെന്നും മോദി പറഞ്ഞു. പ്രധാനമന്ത്രിയുടെ മന് കീ ബാത്ത് സംപ്രേഷണം ചെയ്യുന്നതിന് തൊട്ടുമുന്‍പ് മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി രംഗത്തെത്തിയിരുന്നു. ഇനിയെങ്കിലും പേടികൂടാതെ ചൈനയെക്കുറിച്ച് പറയൂ പ്രധാനമന്ത്രീ എന്നായിരുന്നു ട്വിറ്ററിലൂടെ രാഹുലിന്റെ പരിഹാസം.