Top

ധവാൻ ഇറങ്ങില്ല, പകരം മറ്റൊരു സർപ്രൈസ് നായകൻ; സഞ്ജുവിന് നിർണായക റോൾ, പടിക്കലിറങ്ങും

കൊളംബോ: ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ നായകൻ ശിഖർ ധവാൻ കളിച്ചേക്കില്ല. ധവാന്റെ അഭാവത്തിൽ ഉപനായകൻ ഭുവനേശ്വർ കുമാർ ടീമിനെ നയിക്കുമെന്നാണ് സൂചന. സഞ്ജു ഉൾപ്പെടെയുള്ള താരങ്ങൾ നിർണായക റോളിലെത്തും. കൊവിഡ് സ്ഥിരീകരിച്ച ക്രുണാൽ പാണ്ഡെയുമായി സമ്പർക്കത്തിലേർപ്പെട്ട എട്ട് താരങ്ങൾ ഇന്ന് കളിത്തിലിറങ്ങില്ലെന്ന് റിപ്പോർട്ടുകളുണ്ട്. ഹർദിക് പാണ്ഡെ, ഇഷാൻ കിഷൻ, കൃഷ്ണപ്പ ഗൗതം, പൃഥ്വി ഷാ, സൂര്യകുമാർ യാദവ്, മനീഷ് പാണ്ഡെ, യുസ്‌വേന്ദ്ര ചാഹൽ എന്നിവരാണ് പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. മലയാളി താരങ്ങളായ […]

28 July 2021 7:39 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ധവാൻ ഇറങ്ങില്ല, പകരം മറ്റൊരു സർപ്രൈസ് നായകൻ; സഞ്ജുവിന് നിർണായക റോൾ, പടിക്കലിറങ്ങും
X

കൊളംബോ: ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ നായകൻ ശിഖർ ധവാൻ കളിച്ചേക്കില്ല. ധവാന്റെ അഭാവത്തിൽ ഉപനായകൻ ഭുവനേശ്വർ കുമാർ ടീമിനെ നയിക്കുമെന്നാണ് സൂചന. സഞ്ജു ഉൾപ്പെടെയുള്ള താരങ്ങൾ നിർണായക റോളിലെത്തും. കൊവിഡ് സ്ഥിരീകരിച്ച ക്രുണാൽ പാണ്ഡെയുമായി സമ്പർക്കത്തിലേർപ്പെട്ട എട്ട് താരങ്ങൾ ഇന്ന് കളിത്തിലിറങ്ങില്ലെന്ന് റിപ്പോർട്ടുകളുണ്ട്. ഹർദിക് പാണ്ഡെ, ഇഷാൻ കിഷൻ, കൃഷ്ണപ്പ ഗൗതം, പൃഥ്വി ഷാ, സൂര്യകുമാർ യാദവ്, മനീഷ് പാണ്ഡെ, യുസ്‌വേന്ദ്ര ചാഹൽ എന്നിവരാണ് പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.

മലയാളി താരങ്ങളായ സഞ്ജു സാസംണിനൊപ്പം ദേവ്ദത്ത് പടിക്കലും ഇറങ്ങിയേക്കുമെന്നാണ് ഏറ്റവും പുതിയ സൂചനകൾ. അങ്ങനെ വന്നാൽ സഞ്ജുവിന് ഇന്ന് നിർണായക റോളുണ്ടാവും മധ്യനിരയിൽ മുൻനിര ബാറ്റ്സ്മാൻമാർ ഇല്ലാതിരിക്കുന്നത് ഇന്ത്യക്ക് തിരിച്ചടിയാണെങ്കിലും യുവതാരങ്ങൾ പ്രതീക്ഷ കാക്കുമെന്നാണ് കോച്ച് രാഹുൽ ദ്രാവിഡിന്റെ കണക്കുകൂട്ടൽ. കൊവിഡിന്റെ പശ്ചാത്തലത്തിൽ വൈകി തുടങ്ങിയ പരമ്പര വീണ്ടും പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്.

ഇന്ത്യയുടെ എട്ട് മുൻനിര താരങ്ങൾ ക്വാറൻ്റീനിൽ ഇരിക്കേണ്ടി വന്നാൽ ഇനിയുള്ള മത്സരങ്ങളിലെ ആവേശം കുറയും. ഇന്ന് നിതീഷ് റാണയും കളത്തിലിറങ്ങുമെന്നാണ് സൂചന.

ഇന്ത്യൻ ടീം: Shikhar Dhawan (Captain), Prithvi Shaw, Devdutt Padikkal, Ruturaj Gaikwad, Suryakumar Yadav, Manish Pandey, Hardik Pandya, Nitish Rana, Ishan Kishan (Wicket-keeper), Sanju Samson (Wicket-keeper), Yuzvendra Chahal, Rahul Chahar, K Gowtham, Krunal Pandya, Kuldeep Yadav, Varun Chakravarthy, Bhuvneshwar Kumar (Vice-captain), Deepak Chahar, Navdeep Saini, Chetan Sakariya

Next Story

Popular Stories