Top

അസാധ്യ ദൗത്യവുമായി പാഡണിയുമ്പോള്‍ ദ്രാവിഡ് വന്ന് ചഹറിനോട് പറഞ്ഞു; വെളിപ്പെടുത്തല്‍

കൊളംബോ: കോച്ച് എന്ന നിലയില്‍ രാഹുല്‍ ദ്രാവിഡിന്റെ കഴിവെന്താണെന്ന കാര്യത്തില്‍ രണ്ടാം ഏകദിനത്തിന് ശേഷം ആര്‍ക്കും സംശയം വരാന്‍ സാധ്യതയുണ്ടാവില്ല. ലങ്കയ്‌ക്കെതിരെ തോല്‍വി ഉറപ്പിച്ച സമയത്താണ് ദീപക് ചഹര്‍ എന്ന പ്രതിഭയ്ക്ക് രാഹുല്‍ സ്ഥാനക്കയറ്റം നല്‍കി കളത്തിലേക്ക് അയക്കുന്നത്. കോച്ചിന്റെ വിശ്വാസം കാത്ത ചഹര്‍ ഇന്ത്യക്ക് അവസാന ഓവര്‍ ത്രില്ലിംഗ് വിജയം സമ്മാനിക്കുകയും ചെയ്തു. മുന്‍നിര ഏതാണ്ട് പൂര്‍ണമായും തകര്‍ന്ന സാഹചര്യത്തിലാണ് പരിചയ സമ്പന്നനായ ഭുവനേശ്വര്‍ കുമാറിനു പകരം ഏഴാമനായി ദീപക് ചാഹറിനെ ഇറക്കാനുള്ള തീരുമാനം ദ്രാവിഡ് […]

22 July 2021 6:01 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അസാധ്യ ദൗത്യവുമായി പാഡണിയുമ്പോള്‍ ദ്രാവിഡ് വന്ന് ചഹറിനോട് പറഞ്ഞു; വെളിപ്പെടുത്തല്‍
X

കൊളംബോ: കോച്ച് എന്ന നിലയില്‍ രാഹുല്‍ ദ്രാവിഡിന്റെ കഴിവെന്താണെന്ന കാര്യത്തില്‍ രണ്ടാം ഏകദിനത്തിന് ശേഷം ആര്‍ക്കും സംശയം വരാന്‍ സാധ്യതയുണ്ടാവില്ല. ലങ്കയ്‌ക്കെതിരെ തോല്‍വി ഉറപ്പിച്ച സമയത്താണ് ദീപക് ചഹര്‍ എന്ന പ്രതിഭയ്ക്ക് രാഹുല്‍ സ്ഥാനക്കയറ്റം നല്‍കി കളത്തിലേക്ക് അയക്കുന്നത്. കോച്ചിന്റെ വിശ്വാസം കാത്ത ചഹര്‍ ഇന്ത്യക്ക് അവസാന ഓവര്‍ ത്രില്ലിംഗ് വിജയം സമ്മാനിക്കുകയും ചെയ്തു. മുന്‍നിര ഏതാണ്ട് പൂര്‍ണമായും തകര്‍ന്ന സാഹചര്യത്തിലാണ് പരിചയ സമ്പന്നനായ ഭുവനേശ്വര്‍ കുമാറിനു പകരം ഏഴാമനായി ദീപക് ചാഹറിനെ ഇറക്കാനുള്ള തീരുമാനം ദ്രാവിഡ് എടുക്കുന്നത്.

26ാം ഓവറില്‍ ഇന്ത്യ ആറിന് 160 എന്ന നിലയില്‍ കൂപ്പുകുത്തിയ സമയത്താണ് ചഹര്‍ എത്തുന്നത്. അപരാജിതനായി 69 റണ്‍സ്. മധ്യനിരയില്‍ സൂര്യകുമാര്‍ സമ്മാനിച്ച റണ്‍റേറ്റിന്റെ ആനുകൂല്യം മുതലെടുത്ത് ചഹര്‍ വിജയറണ്‍ അടിച്ചെടുത്തു. ഭുവനേശ്വര്‍ കുമാറിനൊപ്പം എട്ടാം വിക്കറ്റില്‍ നേടിയ 84 റണ്‍സാണ് താരം അടിച്ചെടുത്തത്. ക്രീസിലേക്ക് പോകുമ്പോള്‍ ദ്രാവിഡ് ‘എല്ലാ ബോളുകളും കളിക്കണമെന്ന’ ഒറ്റ നിര്‍ദേശം മാത്രമായിരുന്നു ചഹറിന് നല്‍കിയത്. ഈ നിര്‍ദേശം അക്ഷരംപ്രതി അനുസരിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും ചഹര്‍ മത്സര ശേഷം പ്രതികരിച്ചിരുന്നു.

മത്സരത്തില്‍ ലങ്കയ്ക്കെതിരെ മൂന്ന് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. സീനിയര്‍ ടീമിനെ പോലും അദ്ഭുതപ്പെടുത്തുന്ന പ്രകടനമായിരുന്നു രണ്ടാംനിര താരങ്ങളുടേത്. ശ്രീലങ്ക ഉയര്‍ത്തിയ 275 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. മൂന്ന് വിക്കറ്റും അര്‍ധസെഞ്ച്വറിയും നേടിയ ദീപക് ചഹര്‍ തന്നെയാണ് കളിയിലെ കേമന്‍. മനീഷ് പാണ്ഡ്യെ 37 റണ്‍സും ക്രുനാല്‍ പാണ്ഡ്യെ 35 റണ്‍സും നേടി.

Next Story

Popular Stories