പൃഥ്വി ഷാ(13), ഇഷാന്‍(1), ഹര്‍ദിക്(0); ലങ്കയ്ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യയുടെ മുന്‍നിര
കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ 275 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശുന്ന ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ 160 റണ്‍സിന് ആറ് വിക്കറ്റ് എന്ന നിലയിലാണ്. 27 ഓവര്‍ പൂര്‍ത്തിയായി. ലങ്കയ്ക്ക് വേണ്ടി വാനിന്ദും ഹസരങ്ക രണ്ട് വിക്കറ്റ് വീഴ്ത്തി. മുന്‍നിരയില്‍ നായകന്‍ ശിഖര്‍ ധവാന്‍(38 പന്തില്‍ 29 റണ്‍സ്), മനീഷ് പാണ്ഡ്യെ(31 പന്തില്‍ 37 റണ്‍സ്) എന്നിവര്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്. മൂന്നാം ഓവറിലെ അവസാന പന്തില്‍ ഹസരങ്ക പ്രിഥ്വി ഷായെ […]
20 July 2021 10:46 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ 275 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശുന്ന ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ 160 റണ്‍സിന് ആറ് വിക്കറ്റ് എന്ന നിലയിലാണ്. 27 ഓവര്‍ പൂര്‍ത്തിയായി.
ലങ്കയ്ക്ക് വേണ്ടി വാനിന്ദും ഹസരങ്ക രണ്ട് വിക്കറ്റ് വീഴ്ത്തി. മുന്‍നിരയില്‍ നായകന്‍ ശിഖര്‍ ധവാന്‍(38 പന്തില്‍ 29 റണ്‍സ്), മനീഷ് പാണ്ഡ്യെ(31 പന്തില്‍ 37 റണ്‍സ്) എന്നിവര്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്.
മൂന്നാം ഓവറിലെ അവസാന പന്തില്‍ ഹസരങ്ക പ്രിഥ്വി ഷായെ ക്ലീന്‍ ബൗള്‍ഡ് ചെയ്തതോടെയാണ് തകര്‍ച്ച തുടങ്ങുന്നത്. ആറാം ഓവറിലെ കഴിഞ്ഞ മത്സരത്തിലെ അര്‍ധസെഞ്ച്വറിക്കാരന്‍ ഇഷാന്ത് കിഷനും കസൂണ്‍ രജിത ബൗള്‍ഡ് ചെയ്തു. പ്രതിരോധിച്ച് കളിക്കാന്‍ ശ്രമിച്ച ശിഖര്‍ ധവാനും കൂടി വീണതോടെ ഇന്ത്യ വമ്പന്‍ തകര്‍ച്ച മണത്തു.
എന്നാല്‍ മധ്യനിരയില്‍ മനീഷ് പാണ്ഡ്യെയും സൂര്യകുമാര്‍ യാദവും നടത്തിയ ചെറുത്തുനില്‍പ്പ് ഇന്ത്യക്ക് പ്രതീക്ഷയായി. സ്‌കോര്‍115ല്‍ നില്‍ക്കെ മനീഷ് റണ്ണൗട്ടായതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. തൊട്ടുപിന്നാലെ ആറാമനായി ഇറങ്ങിയ ഹര്‍ദിക് പാണ്ഡ്യെ പൂജ്യനായി മടങ്ങി.
അര്‍ധസെഞ്ച്വറിയുമായി മുന്നേറുന്ന സൂര്യകുമാര്‍ യാദവിലായിരുന്നു ഇന്ത്യയുടെ പ്രതീക്ഷ. എന്നാല്‍ 27 ഓവറില്‍ സൂര്യകുമാര്‍ കൂടെ വീണതോടെ ഇന്ത്യ തോല്‍വിയിലേക്ക് നീങ്ങുകയാണ്. ഇനി ഇന്ത്യക്ക് ജയിക്കാന്‍ 23 ഓവറില്‍ 117 റണ്‍സ് വേണം.